ഒരു രൂപതയ്ക്കും ഇളവില്ല; ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് സീറോ മലബാർ സഭാ സിനഡ്

ഒരു രൂപതയ്ക്കും ഇളവില്ല; ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് സീറോ മലബാർ സഭാ സിനഡ്

എറണാകുളം - അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി കനക്കും

സീറോ - മലബാർ സഭയിൽ കുർബാന തർക്കം രൂക്ഷമാകുമെന്ന് ഉറപ്പായി. ഏകീകൃത കുർബാന നടപ്പാക്കുന്നതിൽ ഒരു രൂപതയ്ക്കും ഇളവില്ലെന്ന് സിനഡ് പ്രഖ്യാപിച്ചതോടെ എറണാകുളം - അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി കനക്കും.

പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ കൂടിയ ആദ്യ സിനഡിന്റെ രണ്ടാം ദിവസം കുർബാന തർക്കമായിരുന്നു മുഖ്യ ചർച്ചാ വിഷയം. പ്രശ്നം പരിഹരിക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഇനി ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് സീറോ മലബാർ സഭാ സിനഡ് തീരുമാനിക്കുകയായിരുന്നു.

ഒരു രൂപതയ്ക്കും ഇളവില്ല; ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് സീറോ മലബാർ സഭാ സിനഡ്
സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം

എറണാകുളം - അങ്കമാലി അതിരൂപതിയിൽ ഏകീകൃത കുർബാന നടപ്പാക്കിയേ തീരൂയെന്നാണ് സിനഡ് നിലപാടെന്ന് വ്യക്തമാക്കി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ സർക്കുലർ പുറത്തിറക്കി. സർക്കുലറിനൊപ്പം മുഴുവൻ മെത്രാൻമാരും ഒപ്പിട്ട എറണാകുളം - അങ്കമാലി അതിരൂപതയോടുള്ള അഭ്യർത്ഥനയുമുണ്ട്. അടുത്ത ഞായറാഴ്ച കുർബാന മധ്യേ സർക്കുലർ വായിച്ച് വിശദീകരിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്.

ഞായറാഴ്ച്ച കുർബാന മധ്യേ സർക്കുലർ വായിച്ച് വിശദീകരിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്

Attachment
PDF
Circular-2.2024.pdf
Preview

ഇതോടെ ആദ്യ ദിവസം മേജർ ആർച്ച് ബിഷപ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റാഫേൽ തട്ടിലിന് വലിയ പിന്തുണ നൽകിയ എറണാകുളം വിഭാഗം, സാമൂഹ്യ മാധ്യമങ്ങളിലൂടെ തട്ടിലിനെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in