ഭാരത് മാതാ കീ ജയ് ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ വേദിയിൽ ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഭാരത് മാതാ കീ ജയ് ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ വേദിയിൽ ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

പ്രസംഗശേഷം മുദ്രാവാക്യം വിളിച്ചപ്പോൾ അതേറ്റുചൊല്ലാൻ ചിലർ വിമുഖത കാണിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം

കോഴിക്കോട് സംഘടിപ്പിച്ച എവേക്ക് യൂത്ത് ഫോർ നേഷൻ പരിപാടിയിൽ കുറച്ചുപേർ 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാൻ തയാറാകാത്തതിൽ ക്ഷുഭിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. പ്രസംഗശേഷം മുദ്രാവാക്യം വിളിച്ചപ്പോൾ അതേറ്റുചൊല്ലാൻ ചിലർ വിമുഖത കാണിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.

ഭാരത് മാതാ കീ ജയ് ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ വേദിയിൽ ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍

ഭാരത് മാതാ കീ വിജയ് വിളിക്കാത്തവരോട് രാജ്യം തന്റെ മാത്രമാണോയെന്ന് മന്ത്രി മൈക്കിലൂടെ ചോദിച്ചു. ആളുകളുടെ വസ്ത്രത്തിന്റെ നിറം അടക്കം എടുത്തുപറഞ്ഞായിരുന്നു മന്ത്രിയുടെ ശാസന ഭാവത്തിലുള്ള പ്രതികരണം. 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കിൽ സദസിൽനിന്ന് പുറത്തുപോകൂ' എന്നും മന്ത്രി പറഞ്ഞു. എല്ലാവരെ കൊണ്ടും മുദ്രാവാക്യം ഏറ്റുവിളിപ്പിച്ച ശേഷമാണ് മന്ത്രി ഒടുവിൽ വേദി വിട്ടത്.

ഭാരത് മാതാ കീ ജയ് ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ വേദിയിൽ ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
'മുഗളന്മാരോ ബ്രിട്ടീഷുകാരോ അനുവദിച്ചിട്ടില്ല'; താജ്മഹലിലെ ഉറൂസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടന കോടതിയിൽ

പുതിയ തലമുറ ഭാരത് മാതാ കീ ജയ് വിളിക്കാൻ മടി കാണിക്കുന്നവരാണെന്ന അഭിപ്രായ പ്രകടനവും മന്ത്രിക്കുശേഷം സംസാരിക്കാനെത്തിയ ആർ എസ് എസ് നേതാവ് നടത്തി. നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

logo
The Fourth
www.thefourthnews.in