വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി: വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കുമെന്ന് റെയിൽവേ മന്ത്രി

വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി: വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കുമെന്ന് റെയിൽവേ മന്ത്രി

മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കുമെന്നും റെയിൽവേ മന്ത്രി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാസർഗോഡ് വരെ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ വേഗം കൂട്ടാന്‍ രണ്ട് ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്നും മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം നടക്കുകയെന്നും 381 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി: വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കുമെന്ന് റെയിൽവേ മന്ത്രി
വന്ദേഭാരത് ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; ഇക്കോണമി ക്ലാസിന് 1400, എക്‌സിക്യൂട്ടീവിന് 2400 രൂപ

ട്രെയിനിന് വേഗതയുണ്ടെങ്കിലും നിലവിലെ ട്രാക്കുകളുടെ ക്ഷമത കണക്കിലെടുത്താണ് വേഗത കുറച്ചിരിക്കുന്നത്. ട്രാക്കുകളുടെ നവീകരണം ഉടനടി നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം. ഒന്നാംഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ സൗകര്യം ഒരുക്കും. ഒന്നരവർഷം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 160 കിലോമീറ്റർ വേഗമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി സമാന്തരമായി ഡിപിആർ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. വളവുകൾ നേരെയാക്കുന്നതിനായി ഭൂമി ഏറ്റെടുക്കേണ്ടി വരും. അതിന് രണ്ട് മൂന്ന് വർഷം വേണ്ടിവരും. കേരളത്തിലെ റെയിൽവേ പാതകളുടെ നിലവാരം ഉയർത്തി ജനങ്ങൾക്ക് മികച്ച സർവീസുകൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കേരളത്തിൽ ചെറിയ പദ്ധതികൾ നടപ്പാക്കി സമഗ്രമായ വികസനം കൊണ്ടുവരും. നേമം– കൊച്ചുവേളി പാത വികസിപ്പിക്കും. ട്രാക്ക് വികസനം നടപ്പാക്കും. 166 കോടി രൂപ വികസന പദ്ധതികൾക്കായി അനുവദിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ഓടെ ട്രെയിൻ കണ്ണൂരിലെത്തും. കാസർഗോഡിലേക്ക് നീട്ടിയതിനാൽ പരിഷ്കരിച്ച സമയക്രമം ഉടൻ പുറത്തിറങ്ങിയേക്കും. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.

78 സീറ്റുകളുള്ള 12 ഇക്കോണമി കോച്ചുകളും, 54 സീറ്റുകളുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും, ഏറ്റവും മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള രണ്ട് ഇക്കോണമി കോച്ചുകളും അടങ്ങിയതാണ് വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം 1400 രൂപയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ്. എക്‌സിക്യൂട്ടീവ് സീറ്റില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യാന്‍ 2400 രൂപയാകും.

logo
The Fourth
www.thefourthnews.in