ഹൈടെക് കോപ്പിയടി; വിഎസ്എസ്‌സി നടത്തിയ പരീക്ഷകള്‍ റദ്ദാക്കി

ഹൈടെക് കോപ്പിയടി; വിഎസ്എസ്‌സി നടത്തിയ പരീക്ഷകള്‍ റദ്ദാക്കി

പുതിയ പരീക്ഷാ തീയതി വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് വിഎസ്എസ്സി അറിയിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച നടന്ന ടെക്‌നീഷ്യന്‍ ബി, ഡ്രൗട്ട്‌സ്മാന്‍ ബി, റേഡിയോഗ്രാഫര്‍ എ എന്നീ പരീക്ഷകള്‍ റദ്ദാക്കി. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ചായിരുന്നു പരീക്ഷ നടത്തിയത്. പുതിയ പരീക്ഷാ തീയതി വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് വിഎസ്എസ്സി അറിയിച്ചു.

ഹൈടെക് കോപ്പിയടി സംഭവത്തില്‍ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിനാണ്. സൈബര്‍ സെല്‍ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവന്‍. മ്യൂസിയം, കന്റോണ്‍മെന്റ്, മെഡിക്കല്‍ കോളജ്, സൈബര്‍ സെല്‍ സിഐമാര്‍ സംഘത്തിലുണ്ട്. മൂന്ന് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 5 പേരാണ് ഇതുവരെ പിടിയിലായത്.

ഹൈടെക് കോപ്പിയടി; വിഎസ്എസ്‌സി നടത്തിയ പരീക്ഷകള്‍ റദ്ദാക്കി
വിഎസ്എസ്‌സി പരീക്ഷാ കോപ്പിയടി: അന്വേണത്തിന് പ്രത്യേക സംഘം

ഇന്നലെ തിരുവനന്തപുരത്ത് നടന്ന വിഎസ്എസ് സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ഹരിയാനയില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിക്കാന്‍ പദ്ധതിയിടുന്നുവെന്ന്‌ മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വലിയ തട്ടിപ്പ് പിടികൂടുന്നത്. പരീക്ഷാ തട്ടിപ്പിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നും മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്നുമാണ് പോലീസിന്റെ നിഗമനം. ഹരിയാനയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

ഹൈടെക് കോപ്പിയടി; വിഎസ്എസ്‌സി നടത്തിയ പരീക്ഷകള്‍ റദ്ദാക്കി
അരയില്‍ മൊബൈല്‍ ഫോണ്‍, ചെവിയില്‍ ബ്‌ളൂടൂത്ത്; വിഎസ്എസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി, രണ്ട് പേര്‍ പിടിയില്‍

ബ്ലൂടൂത്ത് ഉപകരണം വഴി ഉത്തരം കേട്ട് പരീക്ഷയെഴുതിയതിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ്‌ ആൾമാറാട്ടം നടത്തി, ഉദ്യോഗാർത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്ന കാര്യം കണ്ടെത്തുന്നത്. പിടിയിലായ ഹരിയാന സ്വദേശികൾ ബ്ലൂടൂത്ത് ഇയർ സെറ്റും മൊബൈൽഫോൺ ടീം വ്യൂവറും വച്ചായിരുന്നു കേരളത്തിലെത്തി കോപ്പിയടി നടത്തിയത്.ഹരിയാനയില്‍ നിന്നെത്തിയ മറ്റ് ഉദ്യോഗാര്‍ഥികളും ഇത്തരത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

logo
The Fourth
www.thefourthnews.in