വയനാട്ടിലും പിടിമുറുക്കി ഇഡി; പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വയനാട്ടിലും പിടിമുറുക്കി ഇഡി; പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വിശ്വസ്ഥനായിരുന്നു സജീവന്‍

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരാളെക്കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസറ്റ് ചെയ്തു. വായ്പാ തട്ടിപ്പില്‍ നേരത്തെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വിശ്വസ്തനായ സജീവന്‍ കൊല്ലപ്പള്ളിയാണ് ഇന്ന് അറസ്റ്റിലായത്. വായ്പാ തട്ടിപ്പിന് ഇടനില നിന്ന് കള്ളപ്പണം വെളിപ്പിച്ചതിന്റെ പേരിലാണ് സജീവന്റെ അറസ്റ്റ്.

ഇന്ന് രാവിലെ സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട് ഓഫീസിലേക്ക് വളിച്ചുവരുത്തയിരുന്നു. നീണ്ട ചോദ്യംചെയ്യലിനു ശേഷം വൈകീട്ട് ആറ് മണിയോട്കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോഴിക്കോട് പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇഡി അദ്ദേഹത്തെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

വയനാട്ടിലും പിടിമുറുക്കി ഇഡി; പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം, ഗവർണർക്കെതിര മുഖ്യമന്ത്രി; സർക്കാർ സുപ്രീംകോടതിയിലേക്ക്

2016-17 കാലയളവില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നിന്ന് എട്ട് കോടി രൂപയുടെ വായ്പാ തട്ടിപ്പ് അന്നത്തെ ഭരണസമിതി നടത്തിയെന്നതായിരുന്നു കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി കേസ് അന്വേഷണം ഇ ഡി ഏറ്റെടുക്കുന്നത് 2023 ജൂണ്‍ ഒന്‍പതിനാണ്. അന്ന് ബാങ്കിലും സജീവന്‍ കൊല്ലപ്പള്ളി, കെ ജി എബ്രഹാം എന്നിവരുടെ വീടുകളിലും പരിശോധനകള്‍ നടത്തിയിരുന്നു. വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെ രേഖകള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നീക്കങ്ങളും അന്ന് ഉണ്ടായി. അതിന് ശേഷമാണ് സജീവന്‍ കൊല്ലപ്പള്ളിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തത്.

logo
The Fourth
www.thefourthnews.in