കോന്നി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; ഒടുവില്‍ ഒപി വഴി പുറത്തേക്ക്

കോന്നി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; ഒടുവില്‍ ഒപി വഴി പുറത്തേക്ക്

ഇന്ന് പുലർച്ചെ മൂന്നിനാണ് അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്

കോന്നി മെഡിക്കല്‍ കോളേജിനുളളില്‍ കാട്ടുപന്നി പാഞ്ഞുകയറി. അത്യാഹിത വിഭാഗത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പന്നി പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ആര്‍ക്കും അപകടമുണ്ടായിട്ടില്ല.

കോന്നി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; ഒടുവില്‍ ഒപി വഴി പുറത്തേക്ക്
താള വാദ്യ വിസ്മയങ്ങളുടെ 36 മണിക്കൂര്‍, തൃശൂര്‍ പൂരത്തിന് തുടക്കം

പൂർണമായും പ്രവർത്തനമാരംഭിക്കാത്ത അത്യാഹിത വിഭാഗത്തില്‍ സംഭവസമയം ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒടുവില്‍ സുരക്ഷാജീവനക്കാര്‍ തന്നെ കാട്ടുപന്നിയെ ഓടിച്ച് വിടുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍നിന്ന് മെഡിക്കൽ കോളേജിന്റെ ഒപി വഴിയാണ് കാട്ടുപന്നി പുറത്തേക്ക് ഓടിപ്പോയത്.

logo
The Fourth
www.thefourthnews.in