കാട്ടില്‍ തെക്കേതില്‍
കാട്ടില്‍ തെക്കേതില്‍ അജയ് മധു

കോട്ടപ്പുറവും കീഴടക്കി കാട്ടില്‍ തെക്കേതില്‍; സിബിഎല്ലില്‍ നാലാം കിരീടം

പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനെയും, നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് കാട്ടില്‍ തെക്കേതിന്റെ ജയം

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍, കോട്ടപ്പുറം ജലോത്സവത്തിലും കിരീടമണിഞ്ഞ് മഹാദേവികാട് കാട്ടില്‍ തെക്കേതില്‍. ചമ്പക്കുളം ചുണ്ടനെയും, നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് കാട്ടില്‍ തെക്കേതില്‍ ലീഗിലെ നാലാം കിരീടം സ്വന്തമാക്കിയത്. ലീഗിലെ ആറു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കിരീടനേട്ടത്തിലും പോയിന്റ് നിലയിലും വള്ളപ്പാട് മുന്നിലാണ് കാട്ടില്‍ തെക്കേതില്‍. ലീഗിലെ ആദ്യ മത്സരമായ നെഹ്റു ട്രോഫിയില്‍ ജേതാക്കളായ കാട്ടില്‍ തെക്കേതില്‍, പുളിങ്കുന്ന്, മറൈന്‍ഡ്രൈവ് ജലോത്സവത്തിലും നേട്ടം ആവര്‍ത്തിച്ചിരുന്നു.

കോട്ടപ്പുറത്ത് പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം മൂന്നാമതായി. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം, വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട്, കൈനകരി യുബിസി തുഴഞ്ഞ ചെറുതന, എടത്വ വിബിസി തുഴഞ്ഞ ദേവാസ്, കുമരകം എസ്എഫ്ബിസി തുഴഞ്ഞ ആയാപറമ്പ് പാണ്ടി, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍ത് എന്നിവരാണ് തുടര്‍ സ്ഥാനങ്ങളിലെത്തിയത്.

മറൈന്‍ഡ്രൈവിലെ ഫൈനല്‍ മത്സരത്തില്‍, പായിപ്പാട് ചുണ്ടനെയും ആയാപറമ്പ് പാണ്ടിയെയും പിന്നിലാക്കിയാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഇക്കുറി പായിപ്പാടും ആയാപറമ്പ് പാണ്ടിയും വളരെ പിന്നിലായി. അതേസമയം, കരുവാറ്റയിലും പിറവത്തും ജേതാക്കളായ നടുഭാഗം ചുണ്ടന്‍ കോട്ടപ്പുറത്ത് മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.

കാട്ടില്‍ തെക്കേതില്‍
മറൈൻ ഡ്രൈവ് ജലോത്സവം: കാട്ടിൽ തെക്കേതിൽ ജേതാക്കൾ; സിബിഎല്ലില്‍ മൂന്നാം കിരീടം

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത്. കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചിരുന്നില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in