ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത് 450 കോടിപതികള്‍; കൂടുതലും ബിജെപി സ്ഥാനാർഥികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത് 450 കോടിപതികള്‍; കൂടുതലും ബിജെപി സ്ഥാനാർഥികള്‍

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19-നാണ് ആദ്യ ഘട്ടം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാർഥികളും കോടിപതികളെന്ന് റിപ്പോർട്ട്. 450 കോടിപതികളാണ് ആദ്യ ഘട്ടത്തിലെ സ്ഥാനാർഥി പട്ടികയിലുള്ളത്. ഇതില്‍ കൂടുതലും ബിജെപി സ്ഥാനാർഥികളാണ്.

യാതൊരു ആസ്തികളും രേഖപ്പെടുത്തിയിട്ടില്ലാത്ത സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്, ഇവരില്‍ കൂടുതലും സ്വതന്ത്രരാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റൈറ്റ്സ് എന്ന സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത് 450 കോടിപതികള്‍; കൂടുതലും ബിജെപി സ്ഥാനാർഥികള്‍
ഏഴ് ഘട്ടം; മൂന്നര മാസം, ഫലം അറിയാന്‍ 46 ദിവസം കാത്തിരിപ്പ്; ലോക്സഭ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

69 ബിജെപി സ്ഥാനാർഥികളാണ് കോടിപതികളായിട്ടുള്ളത്. കോൺഗ്രസിന്റെ 49 ഉം എഐഎഡിഎംകെയുടെ 35 സ്ഥാനാർഥികളും കോടിപതികളാണ്. ഡിഎംകെ-21, ബിഎസ്‌പി-18, തൃണമൂൽ കോൺഗ്രസ്-4, ആർജെഡി-4 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ കോടപതികളുടെ സാന്നിധ്യം.

ഏറ്റവും ഉയർന്ന ശരാശരി ആസ്തിയുള്ളത് എഐഎഡിഎംകെ സ്ഥാനാർഥികൾക്കാണ്, 35.61 കോടി രൂപ. ഡിഎംകെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി 31.22 കോടി രൂപയാണ്. കോൺഗ്രസ് ബിജെപി സ്ഥാനാർഥികൾക്ക് യഥാക്രമം 27.79, 22.37 കോടി ശരാശരി ആസ്തിയുണ്ട്.

എട്ട് സ്വതന്ത്ര സ്ഥാനാർഥികളാണ് യാതൊരു ആസ്തികളും ഇല്ലാത്തവർ. ഏറ്റവും കുറഞ്ഞ ആസ്തിയുള്ളവരിലും സ്വതന്ത്ര സ്ഥാനാനാർഥികളാണ് കൂടുതൽ.

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19-നാണ് ആദ്യ ഘട്ടം. തമിഴ്നാട്, മധ്യപ്രദേശ്, ഛത്തിസ്‌ഗഢ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാള്‍, മേഘാലയ, അസം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഒന്നാം ഘട്ടത്തിലുള്ളത്.

നാല് മാസത്തോളം നീളുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. രണ്ടാംഘട്ടമായ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ജൂണ്‍ നാലിന്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത് 450 കോടിപതികള്‍; കൂടുതലും ബിജെപി സ്ഥാനാർഥികള്‍
കേരളം വിധിയെഴുതുക ഒറ്റഘട്ടമായി; ഫലമറിയാന്‍ 2019-ലേക്കാള്‍ നീണ്ട കാത്തിരുപ്പ്‌

ആകെ 96.8 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. 1.8 കോടി കന്നി വോട്ടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരുമുണ്ട്.

logo
The Fourth
www.thefourthnews.in