മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം

മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

18ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. എട്ട് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന 57 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പോടുകൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന് അവസാനമാകുന്നത്. രാവിലെ ഏഴിന് പോളിങ് ആരംഭിച്ചു. ഉത്തര്‍ പ്രദേശ് (13), പഞ്ചാബ് (13), പശ്ചിമ ബംഗാള്‍ (9), ബിഹാര്‍ (8), ഒഡീഷ (6), ഹിമാചല്‍ പ്രദേശ് (4), ജാര്‍ഖണ്ഡ് (3), ഛത്തീസ്ഗഡ് (1) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

ഒഡീഷയിലെ ആറ് മണ്ഡലങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് 10.06 കോടി വോട്ടര്‍മാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്താനായി 1.09 ലക്ഷത്തിലധികം വരുന്ന പോളിങ് സ്റ്റേഷനിലെത്തിച്ചേരുന്നത്. 5.24 കോടി പുരുഷന്മാരും 4.82 കോടി സ്ത്രീകളും, 3574 ട്രാന്‍സ്ജന്‍ഡേര്‍സും ഇന്ന് വോട്ട് രേഖപ്പെടുത്തും.

മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം
ഇനി ഏഴാം ഘട്ടം: ബിജെപിക്ക് നിര്‍ണായകം, ഇറങ്ങുന്നത് കഴിഞ്ഞ തവണ പതറിയ കളത്തിലേക്ക്‌

ഏകദേശം 10.9 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയത്. ഏഴാം ഘട്ട വോട്ടെടുപ്പ് സുഗമമാക്കുന്നതിന് 13 സ്‌പെഷ്യല്‍ ട്രെയിനുകളും എട്ട് ഹെലികോപ്റ്ററുകളും 172 നിരീക്ഷകരും സജ്ജമാണ്. കൂടാതെ 2707 ഫ്‌ളയിങ് സ്‌ക്വാഡുകള്‍, 2799 സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍, 1080 സര്‍വെയിലന്‍സ് ടീമുകള്‍, 560 വീഡിയോ നിരീക്ഷണ ടീമുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 19ന് ആരംഭിച്ച ഒന്നാം ഘട്ടം മുതല്‍ ആറാം ഘട്ട വോട്ടെടുപ്പ് വരെ 486 ലോക്‌സഭാ സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.

സ്ഥാനാര്‍ഥികളായ പ്രമുഖര്‍

നരേന്ദ്ര മോദി- വാരാണസി

ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് 2014ല്‍ വാരാണസിയില്‍ നിന്നുമാണ്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ 3.7 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വീഴ്ത്തിയത്. 2019ല്‍ ആകെ പോളിന്റെ 63 ശതമാനവും മോദി നേടി. അത്തവണ സമാജ് വാദി പാര്‍ട്ടി നേതാവ് ശാലിനി യാദവിനെയാണ് മോദി നേരിട്ടത്. രണ്ട് തവണയും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച അജയ് റായിയാണ് ഇത്തവണയും മോദിയെ നേരിടുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിന് വേണ്ടി സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് അജയ് ഇത്തവണ മത്സരിക്കുന്നത്.

മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം
നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?

രവി ശങ്കര്‍ പ്രസാദ്-പട്‌ന സാഹിബ്

ബിജെപിയുടെ ശക്തി കേന്ദ്രമായ പാട്‌ന സാഹിബ് ലോക്‌സഭാ സീറ്റിലാണ് മുന്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് മുന്‍ സ്പീക്കര്‍ മിര കുമാറിന്റെ മകന്‍ അന്‍ഷുല്‍ അഭിജീതാണ്.

അഫ്‌സല്‍ അന്‍സാരി-ഘാസിപൂര്‍

സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി ഘാസിപൂരില്‍ മത്സരിക്കുകയാണ് അഫ്‌സല്‍ അന്‍സാരി. 2019ല്‍ ബിഎസ്പിക്ക് വേണ്ടി ബിജെപിയുടെ മനോജ് സിന്‍ഹയെ തോല്‍പ്പിച്ച അഫ്‌സല്‍ ഗുണ്ടാ രാഷ്ട്രീയക്കാരനായ മുഖ്താര്‍ അന്‍സാരിയുടെ ഇളയ സഹോദരനാണ്. ഘാസിപൂരില്‍ ബിജെപി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് പ്രശാന്ത് റായിയൊണ്. ബിഎസ്പിയുടെ ഉമേഷ് കുമാര്‍ സിങ്ങും മത്സരിക്കുന്നതോടെ ഘാസിപൂരില്‍ ത്രികോണ മത്സരമാണ് കാഴ്ചവെക്കുന്നത്.

മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം
'1982ന് മുന്‍പ് ഗാന്ധിയെ അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് മോദി ജീവിക്കുന്നത്'; പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ മറുപടി

പവന്‍ സിങ്-കരാകട്

അസന്‍സോള്‍ ലോക്‌സഭാ സീറ്റില്‍ നിന്നുമായിരുന്നു പവന്‍ സിങ്ങിനെ മത്സരിപ്പിക്കാന്‍ ആദ്യം ബിജെപി തീരുമാനിക്കുന്നത്. എന്നാല്‍ പവന്‍ സിങ്ങിന്റെ പല പാട്ടുകളിലും ബംഗാളി സ്ത്രീകളെക്കുറിച്ച് അപകീര്‍ത്തിപരവും അശ്ലീലകരവുമായ പരാമര്‍ശങ്ങളുണ്ടെന്ന വിമര്‍ശനം തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചതിന് പിന്നാലെ ഈ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ഉപേന്ദ്ര കുഷ് വാഹക്കെതിരെ കരാകട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു പവന്‍ സിങ്. മുന്‍ എംഎല്‍എയായ സിപിഐയുടെ രാജാ റാം സിങ്ങും മത്സരരംഗത്തുണ്ട്.

കങ്കണ റണാവത്ത്-മാണ്ഡി

തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പ്രസംഗങ്ങളിലെ തെറ്റായ പല പരാമര്‍ശങ്ങളിലൂടെയും ശ്രദ്ധേയമായ സ്ഥാനാര്‍ഥിത്വമായിരുന്നു ബോളിവുഡ് നടി കങ്കണ റണാവത്തിന്റേത്. ബിജെപിക്ക് വേണ്ടി മാണ്ഡിയില്‍ നിന്നുമാണ് കങ്കണ മത്സരിക്കുന്നത്. റാം സ്വരൂപ് ശര്‍മ എംപിയുടെ മരണത്തോടെ 2021ലെ ഉപതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഭ സിങ് വിജയിച്ചതോടെ ബിജെപിക്ക് നഷ്ടമായ സീറ്റാണ് മാണ്ഡി. ഇത് തിരിച്ച് പിടിക്കാനാണ് കങ്കണയെ രംഗത്തിറക്കിയിരിക്കുന്നത്. ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെയും മകന്‍ വിക്രമാദിത്യ സിങ്ങിനെതിരെയാണ് കങ്കണ തന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അരങ്ങേറ്റം കുറിച്ചത്. വിക്രമാദിത്യ സിങ്ങ് നിലവില്‍ ഹിമാചലിലെ മന്ത്രിയാണ്.

മനീഷ് തിവാരി-ഛത്തീസ്ഗഡ്

നിലവില്‍ അനന്ദ് പൂര്‍ സാഹിബിലെ കോണ്‍ഗ്രസ് എംപിയാണ് മനീഷ് തിവാരി. രണ്ട് തവണ ഛത്തീസ്ഗഡിലെ എംപിയായിരുന്ന കിരണ്‍ ഖേറിനെ മാറ്റനിര്‍ത്തി സഞ്ജയ് ടാണ്ടനെയാണ് ബിജെപി രംഗത്തിറക്കിയത്. മനീഷ് തിവാരിയെ ഇത്തവണ ആം ആദ്മിയും പിന്തുണക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in