തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ;
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, വയനാട്ടിൽ ആനി രാജ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്നും ഒരേ മനസോടെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാഷ്ടീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുകയാണ്. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ;
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ
'തങ്ങള്‍ നിരപരാധികള്‍', കുടുംബ - ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി ടി പി വധക്കേസ് പ്രതികള്‍; വാദം നാളെയും തുടരും

രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ എന്നല്ല, എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ രാഹുലിനെ വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി അയയ്ക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം.

നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ നിരവധി എംപിമാരുള്ള വടക്കേ ഇന്ത്യയില്‍ നിന്നാണോ 20 എംപിമാര്‍ മാത്രമുള്ള കേരളത്തില്‍ നിന്നാോ രാഹുല്‍ മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി ആലോചിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുലിനോട് വിദ്വേഷമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

logo
The Fourth
www.thefourthnews.in