വിദ്വേഷ പ്രസംഗം: മോദിക്കെതിരേ സിപിഎം നല്‍കിയ പരാതി സ്വീകരിക്കാതെ ഡല്‍ഹി പോലീസ്

വിദ്വേഷ പ്രസംഗം: മോദിക്കെതിരേ സിപിഎം നല്‍കിയ പരാതി സ്വീകരിക്കാതെ ഡല്‍ഹി പോലീസ്

സിപിഎം പോളിറ്റ് ബ്യൂറോ അംഗ ബൃന്ദാ കാരാട്ടും പാര്‍ട്ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗ പുഷ്പിന്ദര്‍ സിങ്ങുമാണ് പരാതി നല്‍കാന്‍ ശ്രമിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയൃടെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരേ സിപിഎം നല്‍കിയ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി പോലീസ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗ ബൃന്ദാ കാരാട്ടും പാര്‍ട്ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗ പുഷ്പിന്ദര്‍ സിങ്ങുമാണ് പരാതി നല്‍കാന്‍ ശ്രമിച്ചത്.

ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാന്‍ എസ്എച്ച്ഒ വിസമ്മതിക്കുകയായിരുന്നു. പ്രസംഗം രാജസ്ഥാനിലാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സ്വീകരിക്കാന്‍ പോലീസ് തയാറാകാഞ്ഞത്. തുടര്‍ന്ന് പരാതി ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് ഇമെയില്‍ വഴി അയച്ചതായി സിപിഎം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ അറിയിച്ചു.

വിദ്വേഷ പ്രസംഗം: മോദിക്കെതിരേ സിപിഎം നല്‍കിയ പരാതി സ്വീകരിക്കാതെ ഡല്‍ഹി പോലീസ്
'രാജ്യത്തെ പൗരന്മാര്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് എങ്ങനെ പറയാനാകും?' മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്

നേരത്തെ വിഷയത്തില്‍ നടപടിയെടുക്കാനോ പ്രതികരണം നടത്താനോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വിസമ്മതിച്ചിരുന്നു. ഇന്നു രാവിലെ മുതല്‍ കമ്മിഷന്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സംസാരിക്കന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണര്‍മാരും വിസമ്മതിക്കുകയായിരുന്നു. ഇതിനു പിന്നാലെ കമ്മിഷന്‍ ഓഫീസിലെ വൃത്തങ്ങള്‍ മുഖേന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കമ്മിഷന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുകയും വിദ്വേഷം പ്രസംഗം നടത്തുകയും ചെയ്തിട്ടും കമ്മിഷന്‍ മൗനം പാലിക്കുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

വിദ്വേഷ പ്രസംഗം: മോദിക്കെതിരേ സിപിഎം നല്‍കിയ പരാതി സ്വീകരിക്കാതെ ഡല്‍ഹി പോലീസ്
'ഞങ്ങള്‍ പ്രതികരിക്കുന്നില്ല'; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ''ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?'' മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.

വിദ്വേഷ പ്രസംഗം: മോദിക്കെതിരേ സിപിഎം നല്‍കിയ പരാതി സ്വീകരിക്കാതെ ഡല്‍ഹി പോലീസ്
മോദിയുടെ മുസ്ലിം വിദ്വേഷവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധേയത്വവും

''കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല,'' ഇതായിരുന്നു മോദിയുടെ പരാമര്‍ശം.

logo
The Fourth
www.thefourthnews.in