'അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം'; പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

'അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം'; പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിന് കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സർക്കാരിന് ശക്തമായ നിർദേശമോ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിർദേശം നല്‍കാനൊ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായേക്കുമെന്നാണ് ദേശീയ മാധ്യമമായ എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് കമ്മീഷന്‍ കരട് മാർഗനിർദേശങ്ങള്‍ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടില്‍ പറുയുന്നു.

അന്വേഷണ ഏജന്‍സികളുടെ തിരഞ്ഞെടുപ്പ് സമയത്തെ കടുത്ത നീക്കങ്ങള്‍ പോലും നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനും നീക്കങ്ങള്‍ സമയത്ത് അറിയക്കുന്നതിനുമായി കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഭോപ്പാലിലും ഇന്‍ഡോറിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തന്നെ അറിയച്ചതെന്ന അന്നത്തെ മധ്യ പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് കമ്മീഷന്റെ നീക്കം. അന്വേഷണ ഏജന്‍സികളുടെ തിരഞ്ഞെടുപ്പ് സമയത്തെ കടുത്ത നീക്കങ്ങള്‍ പോലും നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

'അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം'; പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍
'കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല, പിന്നെങ്ങനെ കെജ്‍രിവാള്‍ ഉത്തരവിറക്കി'; അന്വേഷണത്തിനൊരുങ്ങി ഇഡി

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കമ്മീഷന് സമർപ്പിച്ച മെമോറാണ്ടത്തില്‍ 2019ലെ ഉത്തരവ് ചൂണ്ടിക്കാണിച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായുള്ള അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളെക്കുറിച്ചും സഖ്യം മെമോറാന്‍ഡത്തില്‍ പറയുന്നു. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്തരം റെയ്ഡുകളും അറസ്റ്റും പരിശോധിക്കാന്‍ സംവിധാനം നിലവില്‍ വരണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യം ഉയർത്തിയിട്ടുണ്ട്.

കെജ്‍രിവാളിന്റെ മാത്രമല്ല ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ നേതാക്കളുടെ നീക്കം. ഇതിനുപുറമെ ആംആദ്മി പാർട്ടി പ്രത്യക കത്തും കമ്മീഷന് നല്‍കി. വ്യാഴാഴ്ചയാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ശേഷം കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ മാർച്ച് 28 വരെ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in