മുസ്ലിം വിരുദ്ധ പരാമര്‍ശം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍

മുസ്ലിം വിരുദ്ധ പരാമര്‍ശം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിങ്കളാഴ്ച രാവിലെ 11നു മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ലോക്‌സഭ തിരഞ്ഞെടപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിങ്കളാഴ്ച രാവിലെ 11നു മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും കമ്മിഷന്‍ വിശദീകരണം തേടി.

രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് മോദിയോട് വിശദീകരണം തേടിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുൻപ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

ഇതിനെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ല്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നത്.

മുസ്ലിം വിരുദ്ധ പരാമര്‍ശം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍
രാമക്ഷേത്ര പരാമര്‍ശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ്, മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല

അതേസമയം, ഉത്തര്‍പ്രദേശില്‍ രാമക്ഷേത്രവും സിഖ് മതഗ്രന്ഥവും പരാമര്‍ശിച്ച് വോട്ട് ചോദിച്ചെന്ന പരാതിയില്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലിന്‍ചിറ്റ് നല്‍കി. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ നല്‍കിയ പരാതിയിലാണ് ക്ലീന്‍ചിറ്റ്. രാമക്ഷേത്രത്തെക്കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെക്കുറിച്ചും നടത്തിയ പരാമര്‍ശത്തിനെതിരെ, മോദി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

ഏപ്രില്‍ 29-ന് 11 മുന്‍പുതന്നെ വിശദീകരണം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് രാജ്യത്ത് ദാരിദ്യം വര്‍ധിച്ചുവെന്ന ആരോപണത്തിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ പരാതി.

logo
The Fourth
www.thefourthnews.in