സിക്കറിൽ അരിവാൾ ചുറ്റിക നക്ഷത്രം പിടിച്ച് കൈ, അമ്രാ റാമിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്

സിക്കറിൽ അരിവാൾ ചുറ്റിക നക്ഷത്രം പിടിച്ച് കൈ, അമ്രാ റാമിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്

രാജസ്ഥാനിലെ സിപിഎം സ്ഥാനാർത്ഥി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം അമ്രാറാമിനെ വിജയിപ്പിക്കാനുള്ള പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് എംഎൽഎമാരുൾപ്പെടെയുള്ള നേതാക്കൾ

രാജസ്ഥാനിലെ ആരവല്ലി പര്‍വതങ്ങളുടെ പടിഞ്ഞാറന്‍ മേഖലയില്‍ വിശാലമായ ഗോതമ്പ് പാടങ്ങളും പുരാതന കോട്ടകളും ഹവേലികളുമൊക്കെയുള്ള സിക്കര്‍. വലിയ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന ഷെഗാവത്തി മേഖലയിലെ സിക്കര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം ഇവിടെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. അമ്രാ റാമിന്റെ വിജയത്തിനായി സിക്കറില്‍ മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസാണ്. അങ്ങനെ ബിജെപിയെ നേരിടാന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തുനില്‍ക്കുന്നു.

രാജസ്ഥാനിലെ സിപിഎം പാര്‍ട്ടി ഓഫീസിലും പ്രചാരണ ഇടങ്ങളിലുമെല്ലാം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒന്നിച്ചുപാറുന്നു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതുമ്പോള്‍ രാജസ്ഥാനില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം ഉയര്‍ത്തിപ്പിടിക്കുകയാണ് കോണ്‍ഗ്രസ്.

സിക്കറിലെ നീംകാതാന ജില്ലയിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് മോദിയുടെ നേതൃത്വത്തിലായിരുന്നു അമ്രാ റാമിന്റെ പ്രചാരണം. അമ്രാ റാമിന് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്നും അമ്രാ റാമിന്റെ വിജയം കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും സുരേഷ് മോദി പ്രസംഗങ്ങളില്‍ ആവശ്യപ്പെടുന്നു. ആര്‍എല്‍പി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും ഇന്ത്യ മുന്നണിയുടെ ഭാഗമായി അമ്രാ റാമിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നുണ്ട്.

ഗ്രാമങ്ങളിൽ വോട്ട് അഭ്യർഥിക്കുന്ന അമ്രാ റാം
ഗ്രാമങ്ങളിൽ വോട്ട് അഭ്യർഥിക്കുന്ന അമ്രാ റാം ഫോട്ടോ: പി ആർ സുനിൽ

സിക്കറിലെ സിറ്റിങ് എം പി ബിജെപിയുടെ സുമേധാനന്ദ സരസ്വതി മണ്ഡലത്തില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഹരിയാന സ്വദേശിയായ അദ്ദേഹത്തെ ഇത്തവണ സിക്കറിലെ ജനങ്ങള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കും. കര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായ വില കിട്ടാത്തതും അഗ്നിവീര്‍ പോലുള്ള കേന്ദ്ര തീരുമാനങ്ങളും ജലദൗര്‍ലഭ്യവും രാജസ്ഥാനില്‍ പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിലൊന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ രാജസ്ഥാനുവേണ്ടി ഒന്നും ചെയ്തിട്ടില്ല"

അമ്രാ റാം, സിപിഎം സ്ഥാനാർത്ഥി

നാല് തവണ രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിക്കറിലെ കര്‍ഷക പോരാളി കൂടിയാണ് അമ്രാ റാം. സിക്കറില്‍നിന്ന് ഏഴുതവണ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ല. ഇത്തവണ എട്ടാം മത്സരത്തില്‍ അമ്രാ റാം പാര്‍ലമെന്റിലേക്ക് പോകുമെന്ന് ഉറപ്പിച്ചുപറയുന്നത് കോണ്‍ഗ്രസാണ്.

"സിക്കറില്‍ ബിജെപിയുടെ പരാജയം സംഭവിച്ചുകഴിഞ്ഞു. രാജസ്ഥാനിലെ മറ്റ് മണ്ഡലങ്ങളുടെ കാര്യം പറയുന്നില്ല. പക്ഷേ, സിക്കറില്‍ മോദിയുടെ കാറ്റുപോയി. സിക്കറിലെ സിറ്റിങ് എംപിയായ ബിജെപിയുടെ സുമേധാനന്ദ സരസ്വതി മണ്ഡലത്തില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഹരിയാന സ്വദേശിയായ അദ്ദേഹത്തെ ഇത്തവണ സിക്കറിലെ ജനങ്ങള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കും. കര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്തതും അഗ്നിവീര്‍ പോലുള്ള കേന്ദ്ര തീരുമാനങ്ങളും ജലദൗര്‍ലഭ്യവും രാജസ്ഥാനില്‍ പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിലൊന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ രാജസ്ഥാനുവേണ്ടി ഒന്നും ചെയ്തിട്ടില്ല," അമ്രാ റാം ദ ഫോർത്തിനോട് പറഞ്ഞു.

ഷെഗാവത്തി മേഖലയിലെ സിക്കര്‍ ജാട്ട് വിഭാഗത്തിന്റെ ശക്തികേന്ദ്രം കൂടിയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പ്രദേശം. സിക്കര്‍ ഉള്‍പ്പെടുന്ന ഷെഗാവത്തി മേഖലയില്‍ മൂന്ന് ലോക്‌സഭാ സീറ്റുകളാണുള്ളത്.

സിക്കറിൽ അരിവാൾ ചുറ്റിക നക്ഷത്രം പിടിച്ച് കൈ, അമ്രാ റാമിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്
വോട്ടര്‍മാരുടെ 'ഹൃദയം കൊള്ളയടിക്കാന്‍' വീരപ്പൻ മകൾ വിദ്യാറാണി
സിപിഎം സ്ഥാനാർത്ഥി അമ്രാ റാം ദ ഫോർത്തിനോട് സംസാരിക്കുന്നു
സിപിഎം സ്ഥാനാർത്ഥി അമ്രാ റാം ദ ഫോർത്തിനോട് സംസാരിക്കുന്നു
ഇവിടെ രണ്ട് സീറ്റില്‍ സിപിഎമ്മിന് വിജയിക്കനായി. ഇക്കഴിഞ്ഞ നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സികര്‍ ലോക്‌സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ സീറ്റില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രണ്ട് സീറ്റില്‍ സിപിഎം രണ്ടാം സ്ഥാനത്തും എത്തി. ഇതൊക്കെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ കൂട്ടുന്നു

ഈ ലോക്‌സഭാ മണ്ഡലങ്ങളിലെ 21 നിയമസഭാ സീറ്റില്‍ 18 എണ്ണം കോണ്‍ഗ്രസിന്റെ കൈയിലാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നിട്ടും 2014ലും 2019ലും ഇവിടുത്തെ ലോക്‌സഭാ സീറ്റുകള്‍ ബിജെപിയാണ് തൂത്തുവാരിയത്. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മാറിയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. 2014ല്‍ മോദി തരംഗമാണെങ്കില്‍ 2019ല്‍ പുല്‍വാമ ആക്രമണവും ബാലക്കോട്ട് മിന്നലാക്രമണവുമൊക്കെയായിരുന്നു ബിജെപിയെ തുണച്ചത്. ഇത്തവണ ബിജെപിയുടെ തനിനിറം ഷെഗാവത്തി മേഖലയിലെ ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ടെന്നു കോണ്‍ഗ്രസ് പറയുന്നു.

ഭൂരിപരിഷ്കരണം നടപ്പാക്കിയതിലും ഫ്യൂഡല്‍ വ്യവസ്ഥിതി അവസാനിപ്പിച്ചതിലും വലിയ പങ്കുള്ളതിനാല്‍ സിപിഎമ്മിനും ഷെഗാവത്തി മേഖലയില്‍ നല്ല വേരോട്ടമുണ്ട്. ഇവിടുത്തെ കാര്‍ഷികപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന പാര്‍ട്ടി കൂടിയാണ് സിപിഎം. അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഷെഗാവത്തി മേഖലയില്‍ വലിയ സമരങ്ങളും നടന്നിട്ടുണ്ട്. ഇതൊക്കെ ഈ മേഖലയില്‍ സിപിഎമ്മിന്റെ സ്വാധീനം നിലനിര്‍ത്തുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ രണ്ട് സീറ്റില്‍ സിപിഎമ്മിന് വിജയിക്കനായി. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സികര്‍ ലോക്‌സഭ മണ്ഡലത്തിലെ എട്ട് നിയമസഭാ സീറ്റില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രണ്ട് സീറ്റില്‍ സിപിഎം രണ്ടാം സ്ഥാനത്തും എത്തി. ഇതൊക്കെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ കൂട്ടുന്നു.

സിക്കറിൽ അരിവാൾ ചുറ്റിക നക്ഷത്രം പിടിച്ച് കൈ, അമ്രാ റാമിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്
ബിജെപിയുടെ കണക്കുകള്‍ തെറ്റുമോ രാജസ്ഥാനില്‍?
കോൺഗ്രസ് എംഎൽഎ  സുരേഷ് മോദി
കോൺഗ്രസ് എംഎൽഎ സുരേഷ് മോദി

ഞാന്‍ സിക്കർ നിയമസഭാ മണ്ഡലത്തില്‍ 35,000 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എയാണ്. അമ്രാ റാം 50,000 വോട്ടിന് വിജയിച്ച് പാര്‍ലമെന്റിലേക്ക് പോകും. എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അമ്രാ റാമിന് മുഴുവന്‍ പിന്തുണയും നല്‍കുന്നുണ്ട്

സുരേഷ് മോദി, കോൺഗ്രസ് എംഎൽഎ

കര്‍ഷകരിലൂടെ വളര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും കോണ്‍ഗ്രസും ഒത്തുചേരുമ്പോള്‍ ഷെഗാവത്തി മേഖലയില്‍ ബിജെപിക്ക് വെല്ലുവിളി തന്നെയാണ്.

"‌ഞാന്‍ സിക്കറിലെ നിയമസഭാ മണ്ഡലത്തില്‍ 35,000 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എയാണ്. അമ്രാ റാം 50,000 വോട്ടിന് വിജയിച്ച് പാര്‍ലമെന്റിലേക്ക് പോകും. എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അമ്രാ റാമിന് മുഴുവന്‍ പിന്തുണയും നല്‍കുന്നുണ്ട്," സുരേഷ് മോദി ദ ഫോര്‍ത്തിനോട് പറഞ്ഞു.

ബിജെപിയുടെ സുമേധാനന്ദ ശരസ്വതിയാണ് കഴിഞ്ഞ രണ്ടു തവണയായി സിക്കറില്‍ വിജയിക്കുന്നത്. മണ്ഡലം തിരിഞ്ഞുനോക്കാത്ത ഹരിയാന സ്വദേശിയായ സുമേധാനന്ദ സരസ്വതിക്കെതിരെ വലിയ ജനവികാരമുണ്ട്. അത് ബിജെപി നേതാക്കളും അംഗീകരിക്കുന്നു. പക്ഷേ, ആര് നില്‍ക്കുന്നുവെന്നതില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നാണ് സികറിലെ ബിജെപി നേതാവ് മനോജ് സെയ്നി ദ ഫോര്‍ത്തിനോട് പറ‍ഞ്ഞത്. വോട്ടെല്ലാം മോദിയെ കണ്ട് മാത്രമായിരിക്കും. മൂന്നാം തവണ മത്സരിക്കുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള എതിര്‍പ്പ് ബിജെപിക്കെതിരെ ഇല്ലെന്നും മനോജ് സെയ്നി പറയുന്നു.

ജലദൗർലഭ്യവും കർഷകപ്രശ്നങ്ങളും അഗ്നിവീർ തീരുമാനവുമൊക്കെയാണ് സിക്കറിൽ ഇന്ത്യ സഖ്യം ബിജെപിക്കെതിരെ പ്രചാരണവിഷയമാക്കുന്നത്. അതേസമയം രാമക്ഷേത്ര നിര്‍മാണം, പൗരത്വ ഭേദഗതി നിയമം, കശ്മീരില്‍ 370-ാം അനുച്ഛേദം റദ്ദാക്കിയത് ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം അഴിമതിക്കാരെന്ന ആരോപണവും ബിജെപി ഉയര്‍ത്തുന്നു. അമിത് ഷായ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിക്കറില്‍ പ്രചാരണത്തിനിറങ്ങുകയാണ്.

സിക്കറിൽ അരിവാൾ ചുറ്റിക നക്ഷത്രം പിടിച്ച് കൈ, അമ്രാ റാമിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്
മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം

രണ്ട് ഘട്ടമായാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ്. ആകെയുള്ള 25 മണ്ഡലങ്ങളില്‍ 12 ഇടത്ത് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. സിക്കര്‍ മണ്ഡലം ആദ്യഘട്ടത്തില്‍ തന്നെ വിധിയെഴുതും. പ്രചാരണരംഗത്ത് അമ്രാ റാമിനുള്ള മേല്‍കൈ മുന്നില്‍ കണ്ട് ദേശീയനേതാക്കളുടെ വലിയ നിരയെയാണ് ബിജെപി ഇറക്കുന്നത്.

2019ല്‍ 13,30,621 വോട്ടാണ് സികറില്‍ പോള്‍ ചെയ്തത്. 58.19 ശതമാനം വോട്ടും പിടിച്ചത് ബിജെപിയുടെ സുമേധാനന്ദ സരസ്വതിയായിരുന്നു. 2,97,000- വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. കോണ്‍ഗ്രസ് 4,74,000 വോട്ടും സിപിഎം 31,400 വോട്ടും പിടിച്ചിരുന്നു. ഈ കണക്കുകള്‍ വെച്ച് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അമ്രാ റാമിന് വിജയിക്കാൻ മൂന്ന് ലക്ഷത്തോളം വോട്ട് മറിയണം.

ബിജെപിയുടെ വോട്ടുകളില്‍ ഇത്തവണ വലിയ ഇടിവ് ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് മുഴുവനായും നേടാനായാല്‍ അമ്രാ റാമിന് വിജയിക്കാനാകും. പക്ഷേ, ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നാണ് ബിജെപിയുടെ അവകാശവാദം.

logo
The Fourth
www.thefourthnews.in