രമ്യയ്ക്കോ രാധാകൃഷ്ണനോ മുന്‍തൂക്കം? ആലത്തൂരിന്റെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്

പോളിങ് ദിവസം അടുക്കാറാകുമ്പോള്‍ ആലത്തൂരില്‍ ആർക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കുക അസാധ്യമായി മാറിയിരിക്കുകയാണ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന സുപ്രധാന മണ്ഡലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ആലത്തൂർ. എല്‍ഡിഎഫ് കോട്ടയായിരുന്ന ആലത്തൂർ 2019ല്‍ സിറ്റിങ് എംപി പി കെ ബിജുവിനെ 'പാട്ടുംപാടി' പാരജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് പാർലമെന്റിലെത്തിയത്. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം ഇക്കുറി. സംസ്ഥാന ദേവസ്വം മന്ത്രിയും പാർട്ടിയുടെ ജനകീയ മുഖവുമായ കെ രാധാകൃഷ്ണനെയാണ് സ്ഥാനാർഥിയായി കളത്തിലിറക്കിയിരിക്കുന്നത്.

രമ്യയ്ക്കോ രാധാകൃഷ്ണനോ മുന്‍തൂക്കം? ആലത്തൂരിന്റെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്
ചൂടൊന്നും വിഷയമല്ല, പാലക്കാട് ത്രികോണ മത്സരമോ, ശ്രീലക്ഷ്മി ടോക്കീസ് കണ്ട കാഴ്ചകള്‍

സ്ഥാനാർഥിയെ ആദ്യം തന്നെ പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ ആർക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കുക അസാധ്യമായി മാറിയിരിക്കുന്നു.

എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് വിലയിരുത്തലുകൾ മണ്ഡലത്തിലുണ്ട്. ബിജെപി സ്ഥാനാർഥിയായ പ്രൊഫ. ടി എന്‍ സരസുവും മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ആലത്തൂർ മണ്ഡലത്തിലെ നിലവിലെ തിരഞ്ഞെടുപ്പ് ചൂടെന്താണെന്ന് ശ്രീലക്ഷ്മി ടോക്കീസിലൂടെ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in