നല്ല എ ക്ലാസ് പോര്; തൃശൂരിന്റെ താളമറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും അഭിമാനപ്പോരാട്ടം നടത്തുന്ന മണ്ഡലമേതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം തൃശൂർ എന്നായിരിക്കും ഭൂരിഭാഗം പേരുടേയും അഭിപ്രായം. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശൂരില്‍ സുരേഷ് ഗോപിയാണ് എന്‍ഡിഎ സ്ഥാനാർഥി. ഇടതുപക്ഷത്തിനായി മുന്‍ മന്ത്രികൂടിയായ വി എസ് സുനില്‍ കുമാറാണ് കളത്തില്‍. കെ മുരളീധരന്റെ വരവോടെ മണ്ഡലത്തില്‍ ത്രികോണപ്പോരിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

നല്ല എ ക്ലാസ് പോര്; തൃശൂരിന്റെ താളമറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്
രമ്യയ്ക്കോ രാധാകൃഷ്ണനോ മുന്‍തൂക്കം? ആലത്തൂരിന്റെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്

തൃശൂരിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണെങ്കിലും ഇത്തവണ ജനവിധി എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ വി എസ് സുനില്‍കുമാർ വിജയപ്രതീക്ഷ പങ്കുവെക്കുമ്പോള്‍ മത്സരം കടുത്തതാണെന്നും വെറുതെ ജയിക്കാനാകില്ലെന്നുമാണ് മുരളീധരന്റെ പക്ഷം. തൃശൂർ ഇത്തവണ എടുക്കുമെന്നതില്‍ സുരേഷ് ഗോപിയും ആത്മവിശ്വാസത്തിലാണ്. തൃശൂരിന്റെ നിലവിലെ ട്രെന്‍ഡ് എന്താണെന്ന് ശ്രീലക്ഷ്മി ടോക്കീസിലൂടെ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in