ഏഴാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; ബംഗാളില്‍ പരക്കെ സംഘര്‍ഷം, വോട്ടിങ് മെഷീന്‍ തോട്ടിലെറിഞ്ഞു

ഏഴാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; ബംഗാളില്‍ പരക്കെ സംഘര്‍ഷം, വോട്ടിങ് മെഷീന്‍ തോട്ടിലെറിഞ്ഞു

സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വിവിപാറ്റ് മെഷീനുകള്‍ അക്രമികള്‍ തോട്ടിലെറിഞ്ഞു. അധികമായി എത്തിച്ച വോട്ടിങ് യന്ത്രമാണ് അക്രമികള്‍ നശിപ്പിച്ചത്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. വോട്ടെടുപ്പ് ആറ് മണിക്കൂര്‍ പിന്നിടുകയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്ത്രണ്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം പോളിങ് മുപ്പത് ശതമാനത്തോട് അടുക്കുകയാണ്. പതിനൊന്ന് മണിയോടെ തന്നെ പോളിങ് ശതമാണം 26.3 ശതമാനം പിന്നിട്ടിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ബിഹാര്‍ 24.25 ശതമാനം, ചണ്ഡീഗഡ് 25.03 ശതമാനം, ഹിമാചല്‍ പ്രദേശ് 31.92 ശതമാനം, ഝാര്‍ഖണ്ഡ് 29.55 ശതമാനം, ഒഢീഷ 22.64 ശതമാനം, പഞ്ചാബ് 23.91 ശതമാനം, ഉത്തര്‍പ്രദേശ് 28.02 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പശ്ചിമ ബംഗാളിലാണ് വോട്ടെടുപ്പിന് ഇടയില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വിവിപാറ്റ് മെഷീനുകള്‍ അക്രമികള്‍ തോട്ടിലെറിഞ്ഞു. അധികമായി എത്തിച്ച വോട്ടിങ് യന്ത്രമാണ് അക്രമികള്‍ നശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ , പോളിങ് ബൂത്തുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ തടയുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

എട്ട് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന 57 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ പോളിങ്ങോടെ തിരഞ്ഞെടുപ്പിന് അവസാനമാകും

ബസിര്‍ഹത്ത് ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സന്ദേശ്ഖാലിയിലും സംഘര്‍ഷ സാധ്യത തുടരുന്നു. തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്റെ കൂട്ടാളികള്‍ തങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് ജനക്കൂട്ടം തെരുവിലിറങ്ങിയതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. തൃണമൂല്‍ കോണ്‍ഗ്രസ്, പോലീസ് എന്നിവര്‍ക്ക് എതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. മുളവടികളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വെള്ളിയാഴ്ച രാത്രി വൈകിയും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ജാദവ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭംഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും (ടിഎംസി) ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ പരസ്പരം പെട്രോള്‍ ബോംബ് ഉള്‍പ്പെടെ എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജുള്‍പ്പെടെ നടത്തി. ഭംഗറിലെ ഫുല്‍ബാരി പ്രദേശത്തും ടിഎംസി ഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെയും ലാത്തിച്ചാര്‍ജ് നടത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഏഴാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; ബംഗാളില്‍ പരക്കെ സംഘര്‍ഷം, വോട്ടിങ് മെഷീന്‍ തോട്ടിലെറിഞ്ഞു
മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം

എട്ട് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന 57 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ പോളിങ്ങോടെ തിരഞ്ഞെടുപ്പിന് അവസാനമാകും. രാവിലെ ഏഴിന് പോളിങ് ആരംഭിച്ചു. ഉത്തര്‍ പ്രദേശ് (13), പഞ്ചാബ് (13), പശ്ചിമ ബംഗാള്‍ (9), ബിഹാര്‍ (8), ഒഡീഷ (6), ഹിമാചല്‍ പ്രദേശ് (4), ജാര്‍ഖണ്ഡ് (3), ഛത്തീസ്ഗഡ് (1) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

logo
The Fourth
www.thefourthnews.in