'രാജമാത' മുതല്‍, 'ഇളമുറ തമ്പുരാന്‍' വരെ; രാജഭക്തി കൈവിടാതെ ബിജെപി

'രാജമാത' മുതല്‍, 'ഇളമുറ തമ്പുരാന്‍' വരെ; രാജഭക്തി കൈവിടാതെ ബിജെപി

രാജകുടുംബങ്ങളോടുള്ള ബിജെപിയുടെ പ്രേമം ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും അടങ്ങിയിട്ടില്ല

കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എസ്പി... കുടുംബാധിപത്യത്തെ കുറിച്ചുള്ള ബിജെപിയുടെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിരന്തരം ഏറ്റുവാങ്ങേണ്ടിവരുന്ന പ്രധാന പാര്‍ട്ടികളാണ് ഇവയെല്ലാം. എന്നാല്‍, രാജകുടുംബാംഗങ്ങളെ നിരന്തരം തിരഞ്ഞെടുപ്പുകളില്‍ കളത്തിലിറക്കുന്ന ബിജെപിക്ക് ഇവരെ പരിഹസിക്കാന്‍ എത്രമാത്രം യോഗ്യതയുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. രാജകുടുംബങ്ങളോടുള്ള ബിജെപിയുടെ പ്രേമം ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും അടങ്ങിയിട്ടില്ല. ഏഴ് സംസ്ഥാനങ്ങളിലായി നിരവധി സ്ഥാനാര്‍ഥികളെയാണ് ബിജെപി രാജകുടുംബാംഗങ്ങളില്‍ നിന്ന് മത്സര രംഗത്തിറക്കിയിരിക്കുന്നത്. ഇതില്‍ പലരും ആദ്യമായാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്.

ഒഡീഷയില്‍ ഒരു രാജകുടുംബത്തിലെ രണ്ടുപേരെയാണ് ബിജെപി മത്സര രംഗത്തിറക്കിയിരിക്കുന്നത്. പട്‌നഘര്‍-ബോലാംഗിര്‍ മുന്‍ രാജകുടുംബത്തിലെ സംഗീത കുമാരി സിങ് ദിയോ, മാളവിക കേസരി ദിയോ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്.

ഡല്‍ഹി സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിനിയായ സംഗീത (62), വിവാഹം കഴിച്ചത് പട്നഗര്‍-ബൊലാങ്കിര്‍ രാജകുടുംബത്തിന്റെ അനന്തരാവകാശിയായ കനകവര്‍ദ്ധന്‍ സിങ് ദിയോയെയാണ്. ഈ കുടുംബത്തിന് ഒഡിയ രാഷ്ട്രീയത്തില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. കനകവര്‍ദ്ധന്റെ മുത്തച്ഛന്‍ രാജേന്ദ്ര നാരായണ്‍ സിങ് സ്വതന്ത്ര പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച് 1967-ല്‍ ഒഡീഷ മുഖ്യമന്ത്രിയായിട്ടുണ്ട്.

സംഗീത കുമാരി സിങ് ദിയോ, മാളവിക കേസരി ദിയോ
സംഗീത കുമാരി സിങ് ദിയോ, മാളവിക കേസരി ദിയോ

ബിജെപിയുടെ സിറ്റിങ് എംപിയാണ് സംഗീത. 1998,1999, 2004 തിരഞ്ഞെടുപ്പുകളില്‍ ബോലാംഗിറില്‍ നിന്ന് മത്സരിച്ച് ജയിച്ച സംഗീത 2009ലും 2014ലും ബന്ധുവായ കൈലാഷ് സിങ് ദിയോയോട് പരാജയപ്പെട്ടിരുന്നു. 2013-ലാണ് മാളവിക ബിജെപിയില്‍ ചേരുന്നത്. ഇവരുടെ ഭര്‍ത്താവ് അര്‍ക്ക കേസരി ദിയോ 2014-ലും 2019-ലും ബിജെഡി ടിക്കറ്റില്‍ കലഹന്തിയില്‍ എംപിയായിരുന്നു. മുത്തച്ഛനും കലഹന്തി നാട്ടുരാജ്യത്തിന്റെ രാജാവുമായിരുന്ന പ്രതാപ് കേസരി 1957, 1967, 1971 തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭയില്‍ എത്തിയിരുന്നു.

മുന്‍ രാജകുടുംബാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞനില്‍ക്കുന്ന രാജസ്ഥാനില്‍ ഇത്തവണ രണ്ട് പേര്‍ക്കാണ് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങിനും മേവാര്‍ മുന്‍ രാജകുടുംബാംഗം മഹിമ സിങിനുമാണ് മത്സരിക്കാന്‍ അവസരം. അന്‍പതുകാരനായ ദുഷ്യന്ത് സിങ്, ജല്‍വാര്‍ ബാരനില്‍ നിന്ന് നാലു തവണ എംപിയായിരുന്നു.

'രാജമാത' മുതല്‍, 'ഇളമുറ തമ്പുരാന്‍' വരെ; രാജഭക്തി കൈവിടാതെ ബിജെപി
വോട്ടര്‍മാരുടെ 'ഹൃദയം കൊള്ളയടിക്കാന്‍' വീരപ്പൻ മകൾ വിദ്യാറാണി

രാജ്‌സമന്തില്‍ നിന്നാണ് മഹിമയെ ബിജെപി മത്സരിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രിയും മറ്റൊരു മുന്‍ രാജകുടുംബാംഗവുമായ ദിയാ കുമാരിയുടെ സിറ്റിങ് സീറ്റാണ് രാജ്‌സമന്ത്. മഹിമയുടെ ഭര്‍ത്താവ് വിശ്വരാജ് സിങ് മേവാര്‍ ബിജെപി എംഎല്‍എയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. രാജസ്ഥാന്‍ നിയമസഭ മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിപി ജോഷിയെയാണ് വിശ്വരാജ് സിങ് മേവാര്‍ തോല്‍പ്പിച്ചത്. വസുന്ധര രാജെ സിന്ധ്യയുടെ ഗ്വാളിയോര്‍ മുന്‍ രാജകുടുംബം വര്‍ഷങ്ങളായി രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ സ്ഥിരസാന്നിധ്യമാണ്.

ദുഷ്യന്ത്, വസുന്ധര രാജെ സിന്ധ്യ
ദുഷ്യന്ത്, വസുന്ധര രാജെ സിന്ധ്യ

മധ്യപ്രദേശിലെ ഗുണയില്‍ വീണ്ടും മത്സരത്തിനിറങ്ങുന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയോര്‍ മുന്‍ രാജകുടുംബത്തിലെ പ്രമുഖനാണ്. 2019-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗുണയില്‍ നിന്ന് മത്സരിച്ച സിന്ധ്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമായി സിന്ധ്യയടക്കം നിരവധി മുന്‍ രാജകുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ട്.

പഞ്ചാബില്‍ മുന്‍ രാജകുടുംബത്തില്‍ നിന്നും ബിജെപി കണ്ടെത്തിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗറിനെയാണ്. അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോഴും ബിജെപിയില്‍ ചേര്‍ന്നപ്പോഴും പ്രണീത് കൗര്‍ കോണ്‍ഗ്രസ് എംപിയായി തുടരുകയായിരുന്നു. 1999 മുതല്‍ പട്യാല മണ്ഡലത്തെ പ്രതിനിധീകരിച്ച് എംപിയായിരുന്ന കൗര്‍, 2014-ല്‍ എഎപി സ്ഥാനാര്‍ഥിക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ 2019-ല്‍ സീറ്റ് തിരിച്ചുപിടിച്ചു.

ജ്യോതിരാദിത്യ സിന്ധ്യ
ജ്യോതിരാദിത്യ സിന്ധ്യ

പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മോയ്ത്രയെ പരാജയപ്പെടുത്താന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് കൃഷ്ണനഗര്‍ മുന്‍ രാജകുടുംബാംഗം ''രാജാമത'' അമൃത റോയിയെയാണ്. ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൃഷ്ണനഗര്‍. ചോദ്യത്തിന് കോഴ ആരോപണത്തിന്റെ പേരില്‍ ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട മഹുവ മൊയ്ത്രയ്ക്ക് ഈ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. കൃഷ്ണനഗറില്‍ നിന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

'രാജമാത' മുതല്‍, 'ഇളമുറ തമ്പുരാന്‍' വരെ; രാജഭക്തി കൈവിടാതെ ബിജെപി
ബിജെപിയുടെ കണക്കുകള്‍ തെറ്റുമോ രാജസ്ഥാനില്‍?

കര്‍ണാടകയില്‍ പാര്‍ലമെന്റില്‍ അതിക്രമം നടത്തിയവര്‍ക്ക് സന്ദര്‍ശക പാസ് നല്‍കി വിവാദത്തില്‍ അകപ്പെട്ട മൈസൂരു എംപി പ്രതാപ് സിംഹയ്ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല. പകരം, ഈ സീറ്റ് മൈസൂര്‍ മുന്‍ രാജകുടുബാംഗം കൃഷ്ണദത്ത ചാമരാജ വൊഡയാറിന് നല്‍കി. ആദ്യമായാണ് കൃഷ്ണദത്ത തിരഞ്ഞെടുപ്പ് കളരിയല്‍ ഇറങ്ങുന്നത്. ഇതേ കുടുംബത്തിലെ മറ്റൊരു അംഗം നരസിംഹരാജ വൊഡയാര്‍ മൈസൂരുവില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്. 1984, 1989, 1996, 1999 തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്.

ഉത്തരാഖണ്ഡില്‍ തെഹ് രി - ഘര്‍വള്‍ സീറ്റില്‍ സിറ്റിങ് എംപിയായ രാജ്യലക്ഷ്മി ഷായെ തന്നെ ബിജെപി വീണ്ടും കളത്തിലിറക്കിയിരിക്കുകയാണ്. മുന്‍ രാജകുടുംബം തെഹ് രി-ഘര്‍വാളിലെ നിലവിലെ 'രാജ്ഞിയാണ്' 73-കാരിയായ ഇവര്‍.

'രാജമാത' മുതല്‍, 'ഇളമുറ തമ്പുരാന്‍' വരെ; രാജഭക്തി കൈവിടാതെ ബിജെപി
സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി

ത്രിപുരയില്‍ ഈസ്റ്റ് ത്രിപുര മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത് 'മഹാറാണി' കൃതി സിങ് ദേബര്‍മയാണ്. മാണിക്യ രാവംശത്തിലെ അംഗമാണ് ഇവര്‍. തിപ്ര മോത നേതാവ് പ്രദ്യുത് കിഷോര്‍ മാണിക്യ ദേബര്‍മയുടെ സഹോദരിയാണ് ക്രിതി. ഇവരുടെ ആദ്യത്തെ തിരഞ്ഞെടുപ്പാണ് ഇത്. കൃതിയുടെ പിതാവ് കൃതി ബിക്രം കിഷോര്‍ ദേബര്‍മ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംപിയായിട്ടുണ്ട്. ഇതേ മണ്ഡലത്തില്‍നിന്ന് കൃതിയുടെ മാതാവ് ബിഭു കുമാരി ദേവിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെയായിരുന്നു ബിഭുവിന്റെയും ലോക്‌സഭാ പ്രവേശനം.

logo
The Fourth
www.thefourthnews.in