ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുത്! വ്യത്യസ്ത അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ്

ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുത്! വ്യത്യസ്ത അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ്

പത്രിക പിന്‍വലിക്കാതെ സ്ഥാനാര്‍ഥി, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന

രാജസ്ഥാനില്‍ സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്. ബാംസ്‌വാഡ-ദുംഗര്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അരവിന്ദ് ദാമോരറിന് വോട്ട് ചെയ്യരുതെന്നാണ് പാര്‍ട്ടി ആഹ്വാനം. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ഇവിടെ ഭാരതീയ ആദിവാസി പാര്‍ട്ടി (ബി എ പി) ക്കാണ് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് ബി എ പിക്ക് ഉറപ്പുനല്‍കി. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം സ്ഥാനാര്‍ഥി അരവിന്ദ് ദാമോര്‍ പത്രിക പിന്‍വലിക്കാന്‍ എത്തിയില്ല. ഇതോടെ, കോണ്‍ഗ്രസ് പ്രതിരോധത്തിലായി.

തനിക്ക് ഈ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അരവിന്ദിന്റെ പ്രതികരണം. പിന്നാലെ, കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ഇതോടെ, കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുകയും തങ്ങള്‍ക്ക് അനുകൂലമാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മഹേന്ദ്രജിത് സിങ് മാല്‍വിയയാണ് ബിജെപി സ്ഥാനാര്‍ഥി. സിറ്റിങ് എംഎല്‍എയായ രാജ്‌കുമാര്‍ റോവത് ആണ് ബി എ പി സ്ഥാനാര്‍ഥി. 2023 നിയമസഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണ രാജസ്ഥാനില്‍ ശക്തിയറിയിച്ച ബി എ പിക്ക് മൂന്നു എം എല്‍ എമാരാണുള്ളത്.

ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുത്! വ്യത്യസ്ത അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ്
രാമക്ഷേത്ര പരാമര്‍ശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ്, മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായ മണ്ഡലമാണ് ബാംസ്‌വാഡ-ദുംഗര്‍പുര്‍. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ വിഭവങ്ങളുടെമേല്‍ പ്രഥമപരിഗണന മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞുവെന്നും അതുകൊണ്ട് കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ നമ്മുടെ സമ്പത്ത് മുഴുവന്‍ കോണ്‍ഗ്രസ് ഈ നുഴഞ്ഞുകയറി വന്നവര്‍ക്ക് നല്‍കുമെന്നുമായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തില്‍, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പകളിലും ബിജെപിയാണ് ജയിച്ചത്. വെള്ളിയാഴ്ചയാണ് മണ്ഡലം വിധിയെഴുതുന്നത്.

logo
The Fourth
www.thefourthnews.in