ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ് നാളെ; ജനവിധി തേടുന്നവരിൽ എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ് നാളെ; ജനവിധി തേടുന്നവരിൽ എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രധാന നേതാക്കളില്‍ ഒരാള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത് എട്ട് കേന്ദ്രമന്ത്രിമാര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. നാളയാണ് ഒന്നാംഘട്ട വോട്ടെടുപ്പ്.

21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട പോളിങ്. തമിഴ്‌നാട്ടിലെ 39 ഉം പോണ്ടിച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ മണ്ഡലത്തിലും നാളെയാണ് വിധിയെഴുത്ത്. രാജസ്ഥാന്‍-12, ഉത്തര്‍പ്രദേശ്-എട്ട്, മധ്യപ്രദേശ്-ആറ്, മഹാരാഷ്ട്ര-ഉത്തരാഖണ്ഡ്, അസം-അഞ്ച് വീതം, ബിഹാര്‍-നാല്, പശ്ചിമബംഗാള്‍-മൂന്ന്, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്- രണ്ട് വീതം, സിക്കിം, ത്രിപുര, ഛത്തീസ്‌ഗഡ്, ജമ്മുകശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍- ഒന്ന് വീതം മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കളില്‍ ഒരാള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്നാണ് ഗഡ്കരി ജനവിധി തേടുന്നത്. 2014-ല്‍ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, നാഗ്പൂരില്‍ ഏഴ് തവണ എംപിയായിരുന്ന വിലാസ് മുത്തെംവാറിനെ 2.84 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ച ഗഡ്കരി, 2019-ല്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോളിനെ 2.16 ലക്ഷം വോട്ടിന് പരാജയപ്പെടുത്തി.

കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കിരണ്‍ റിജിജുവാണ് നാളെ ജനവിധി നേരിടുന്ന മറ്റൊരു മന്ത്രി. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ലാണ് റിജിജു മത്സരിക്കുന്നത്. 2004 മുതല്‍ മണ്ഡലം റിജിജുവിന്റെ കയ്യിലാണ്. അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ നബാം തുകിയാണ് എതിരാളി.

സര്‍ബാനന്ദ സോനോവാളാണ് മത്സര രംഗത്തുള്ള മറ്റൊരു കേന്ദ്രമന്ത്രി. കായിക മന്ത്രിയായ അദ്ദേഹം അസമിലെ ദിബ്രുഗഡിലാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രേദേശിലെ മുസാഫര്‍നഗറില്‍ നിന്നാണ് മന്ത്രി സഞ്ജീവ് ബലിയാന്‍ ജനവിധി തേടുന്നത്. ഉദ്ദംപൂരില്‍നിന്ന് മന്ത്രി ജിതേന്ദ്ര സിങും മത്സരിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ് നാളെ; ജനവിധി തേടുന്നവരിൽ എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും
ചാവേറുകളായി എരിഞ്ഞടങ്ങുമോ, അതോ കറുത്ത കുതിരകളാകുമോ? കരുത്തരോട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികള്‍

മന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, എന്നിവരും തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. ആള്‍വാറില്‍ നിന്നാണ് ഭൂപേന്ദ്ര യാദവ് മത്സരിക്കുന്നത്. രാജസ്ഥാനിലെ ബികനേര്‍ മണ്ഡലത്തില്‍ നിന്നാണ് അര്‍ജുന്‍ മേഘ്‌വാള്‍ മത്സരിക്കുന്നത്. മന്ത്രി എല്‍ മുരുകനും ഡിഎംകെയുടെ എ രാജയുമാണ് തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത്.

കോണ്‍ഗ്രസിന്റെ കാര്‍ത്തി ചിദംബരവും ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. സിറ്റിങ് മണ്ഡലമായ ശിവഗംഗയില്‍നിന്നാണ് കാര്‍ത്തി മത്സരിക്കുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ജനവിധി തേടുന്ന കോയമ്പത്തൂര്‍ മണ്ഡലത്തിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ് നാളെ; ജനവിധി തേടുന്നവരിൽ എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും
കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?

തെലങ്കാന ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങി തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. 2019-ല്‍ ഡിഎംകെയുടെ കനിമൊഴിയോട് തൂത്തുക്കുടിയില്‍നിന്ന് പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിന്ദ്‌വാരയില്‍ നിന്ന് മത്സരിക്കുന്നു.

ത്രിപുരയിലെ ആകെയുള്ള രണ്ട് മണ്ഡലങ്ങളിലൊന്നായ വെസ്റ്റ് ത്രിപുരയിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. മുന്‍മുഖ്യമന്ത്രി ബിപ്ലബ് ദേവും പിസിസി അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹയും തമ്മിലാണ് ഇവിടെ പോരാട്ടം.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ് നാളെ; ജനവിധി തേടുന്നവരിൽ എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും
ബിജെപി സ്ഥാനാർഥികളിൽ നാലിലൊരാൾ 'വരത്തൻ'; ആകെയുള്ള 417 സ്ഥാനാർഥികളിൽ 116 പേരും പാർട്ടി മാറിവന്നവർ

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകനും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി ഉപനേതാവുമായ ഗൗരവ് ഗോഗോയ് ആദ്യഘട്ടത്തില്‍ ജോര്‍ഹട്ട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നു. മണിപ്പൂര്‍ മന്ത്രി ബസന്ത കുമാര്‍ സിങ് മണിപ്പൂര്‍ ഇന്നര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നു. മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് സിങ്.

പാരാളിമ്പിക്‌സില്‍ ജാവലിന്‍ ത്രോ വിഭാഗത്തില്‍ ഇന്ത്യക്കുവേണ്ടി രണ്ടുതവണ സ്വര്‍ണമെഡല്‍ നേടിയ ദേവേന്ദ്ര ജജ്ഹാരിയ ബിജെപി ടിക്കറ്റില്‍ രാജസ്ഥാനിലെ ചുരുവില്‍നിന്ന് മത്സരിക്കുന്നു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ രാഹുല്‍ കസ്വാന്‍ ആണ് എതിര്‍ സ്ഥാനാര്‍ഥി.

logo
The Fourth
www.thefourthnews.in