തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം കഴിഞ്ഞു, തര്‍ക്കം തീരാതെ ബിജെപി സഖ്യം; മഹാരാഷ്ട്രയില്‍ ഇപ്പോഴും ഏഴ് സീറ്റുകള്‍ കീറാമുട്ടി

തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം കഴിഞ്ഞു, തര്‍ക്കം തീരാതെ ബിജെപി സഖ്യം; മഹാരാഷ്ട്രയില്‍ ഇപ്പോഴും ഏഴ് സീറ്റുകള്‍ കീറാമുട്ടി

ഈ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് സഖ്യത്തിലെ ഘടകക്ഷികളായ ബിജെപിയും ശിവസേനയും എന്‍സിപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ബിജെപി നയിക്കുന്ന മഹായുതി സഖ്യം. ഏഴ് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് സഖ്യത്തിലെ ഘടകക്ഷികളായ ബിജെപിയും ശിവസേനയും എന്‍സിപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സൗത്ത് മുംബൈ, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, താനെ, കല്യാണ്‍, പാല്‍ഘര്‍, നാസിക് മണ്ഡലങ്ങളിലാണ് ഇപ്പോഴും തീരുമാനമാകാത്തത്.

പാര്‍ട്ടി പിളരുന്നതിന് മുന്‍പ് താനെ, കല്യാണ്‍, പാല്‍ഘര്‍, നാസിക് മണ്ഡലങ്ങളില്‍ ശിവസേനയാണ് മത്സരിച്ചിരുന്നത്. എന്നാല്‍, ഈ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമന്നാണ് ബിജെപി അവകാശവാദം ഉന്നയിക്കുന്നത്. ബിജെപി നിര്‍ദേശത്തെ തുടര്‍ന്ന് ചില മണ്ഡലങ്ങളില്‍ ശിവസേനയ്ക്ക് സ്ഥാനാര്‍ഥികളെ മാറ്റി പരീക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഇതും സീറ്റ് തര്‍ക്കവും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ചൊടിപ്പിച്ചിട്ടുണ്ട്.

ശിവസേനയ്ക്കുള്ളിലും ഈ വിഷയം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഷിന്‍ഡെയ്ക്ക് കഴിയുന്നില്ല എന്നാണ് വിമര്‍ശനം. ഈ സീറ്റുകളില്‍ പ്രതിപക്ഷമായ മഹാസഖ്യം ഇതിനോടകംതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണ്.

തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം കഴിഞ്ഞു, തര്‍ക്കം തീരാതെ ബിജെപി സഖ്യം; മഹാരാഷ്ട്രയില്‍ ഇപ്പോഴും ഏഴ് സീറ്റുകള്‍ കീറാമുട്ടി
'പിണറായി രാഹുലിനെ വിമർശിക്കുന്നത് താൻപോലും ഉപയോഗിക്കാത്ത ഭാഷയിൽ'; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി

മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ബോളിവുഡ് നടന്‍ ഗോവിന്ദയെ മത്സരിപ്പിക്കാനുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം ബിജെപി എതിര്‍ക്കുന്നുണ്ട്. ഗോവിന്ദയ്ക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ റാം നായിക് രംഗത്തുവന്നതോടെയാണ്, പ്രശ്‌നമുണ്ടായത്. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ പൂനം മഹാജനെ തന്നെ വീണ്ടും മത്സരിപ്പിക്കാനുള്ള ശിവസേനയുടെ ശ്രമത്തേയും ബിജെപി എതിര്‍ക്കുന്നുണ്ട്.

നാസിക് സീറ്റില്‍ എന്‍സിപി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി ഛഗന്‍ ഭുജലിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. എന്നാല്‍, ഇത് ബിജെപിയും ശിവസേനയും അംഗീകരിച്ചിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ മഹാരാഷ്ട്രയിലെ ഏഴ് മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ബാക്കി മണ്ഡലങ്ങളില്‍, ഏപ്രില്‍ 26, മയ് 7,13,20 തീയതികളിലാണ് വോട്ടെടുപ്പ്. 48 സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്.

logo
The Fourth
www.thefourthnews.in