വംശീയ കലാപത്തിന്റെ ഇരകള്‍;
അഭയാര്‍ഥി ക്യാമ്പുകളില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിധിക്കപ്പെട്ട  മണിപ്പൂര്‍ ജനത

വംശീയ കലാപത്തിന്റെ ഇരകള്‍; അഭയാര്‍ഥി ക്യാമ്പുകളില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിധിക്കപ്പെട്ട മണിപ്പൂര്‍ ജനത

ഇവിടെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വോട്ടവകാശം വിനിയോഗിക്കാന്‍ അഭയാര്‍ഥി ക്യാംപുകളില്‍ കാത്തിരിക്കേണ്ടി വരുന്ന ഒരു ജനത ഇന്ത്യയിലുണ്ട്. മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തിന്റെ അലയൊളികള്‍ അടങ്ങാത്ത മണിപ്പൂരിലെ കാല്‍ ലക്ഷത്തോളം വോട്ടര്‍മാര്‍ ഇന്നും അഭയാര്‍ഥി ക്യാപുകളിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 24,500 വോട്ടര്‍മാര്‍ക്കാണ് ക്യാംപുകളില്‍ നിന്ന് പോളിങ് ബുത്തിലേക്ക് എത്തേണ്ടിവരുന്നത്.

വംശീയകലാപം കൊടുമ്പിരി കൊണ്ട നാളുകള്‍ക്കൊടുവില്‍, സമാധാനം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് മണിപ്പൂര്‍ ജനത. ഇവിടെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുക എന്നത് പോലും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.

കലാപം വഴിയാധാരമാക്കിയ അരലക്ഷത്തോളം ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്

2,977 പോളിങ് ബൂത്തുകളാണ് മണിപ്പൂരില്‍ ആകെയുള്ളത്. ഇതില്‍ 50 ശതമാനം ബൂത്തുകളും പ്രശ്നബാധിത മേഖലയിലാണ്. പ്രശ്ന ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയും ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനുള്ള നടപടികള്‍ നടപ്പാക്കിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോവുകയാണ്. 20 കമ്പനി അര്‍ധ സൈനിക സംഘത്തെയാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്.

വംശീയ കലാപത്തിന്റെ ഇരകള്‍;
അഭയാര്‍ഥി ക്യാമ്പുകളില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിധിക്കപ്പെട്ട  മണിപ്പൂര്‍ ജനത
മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ; ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ

കലാപം വഴിയാധാരമാക്കിയ അരലക്ഷത്തോളം ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ പകുതിയോളം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇവര്‍ക്കായി 94 പോളിങ് ബൂത്തുകളാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ സജ്ജീകരിക്കുന്നത്. മണിപ്പൂരില്‍ രണ്ട് ഘട്ടമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 19-നും 26-നുമാണ് വോട്ടെടുപ്പ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മണിപ്പൂരില്‍ വോട്ടിങ് ശതമാനം മികച്ചതായിരുന്നു എന്നും ഇത്തവണ പക്ഷേ, അത് നിലനിര്‍ത്താന്‍ പ്രയാസമാണെന്നുമാണ് വിലയിരുത്തല്‍.

വംശീയ കലാപത്തിന്റെ ഇരകള്‍;
അഭയാര്‍ഥി ക്യാമ്പുകളില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിധിക്കപ്പെട്ട  മണിപ്പൂര്‍ ജനത
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമാനന്ദ് സാഗറിന്റെ 'രാമായണം' വീണ്ടും ജനങ്ങളിലേക്ക്; പുനഃസംപ്രേഷണത്തിന് ദൂരദര്‍ശന്‍

കലാപബാധിത മേഖലയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിനോട് മുഖംതിരിച്ചുനില്‍ക്കുന്ന സാഹചര്യവും മുന്നിലുണ്ട്. ഈ വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉറ്റവരും വീടും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന ജനങ്ങളുടെ വികാരം ഏതുരീതിയില്‍ ആയിരിക്കുമെന്ന് മുന്‍ധാരണയില്ലെന്നും അതിനാല്‍ അവരുടെ മനോനിലയെ ബഹുമാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രദീപ് കുമാര്‍ ഝാ ചൂണ്ടിക്കാട്ടുന്നു.

വംശീയ കലാപത്തിന്റെ ഇരകള്‍;
അഭയാര്‍ഥി ക്യാമ്പുകളില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിധിക്കപ്പെട്ട  മണിപ്പൂര്‍ ജനത
മണിപ്പൂര്‍ തൊടാതെ 'ഇന്ത്യ'യെ വീഴ്ത്താന്‍ മോദി; ഭയമെന്തിനെന്ന് പ്രതിപക്ഷം

തിരഞ്ഞെടുപ്പ് നടത്തുകമാത്രമല്ല ലക്ഷ്യമെന്നും, തങ്ങള്‍ സുരക്ഷിതരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് മണിപ്പൂരിലുള്ളത്. മെയ്തി ഭൂരിപക്ഷമായ താഴ്വര പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്നര്‍ മണിപ്പൂര്‍ മണ്ഡലം, പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതും നാഗ, കുക്കി-സോമി പ്രതിനിധികള്‍ മാറിമാറി മത്സരിക്കുന്നതുമായ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലം എന്നിവയാണവ.

ഇന്നര്‍ മണിപ്പൂര്‍ മണ്ഡലവും ഔട്ടര്‍ മണിപ്പൂരിലെ ചില പ്രദേശങ്ങളും ആദ്യ ഘട്ടത്തില്‍ വോട്ടിങ് ബൂത്തിലേക്ക് പോകുമ്പോള്‍, ഔട്ടര്‍ മണിപ്പൂരിലെ ശേഷിക്കുന്ന പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് സമ്മദിതനാവകാശം വിനിയോഗിക്കാനാകുക.

2023 മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുന്നത്. മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വംശീയ കലാപത്തില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.

logo
The Fourth
www.thefourthnews.in