സംഘപരിവാറിനെ ചാരി കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ പിണറായി ഉയര്‍ത്തിയ 'പതാക'

സംഘപരിവാറിനെ ചാരി കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ പിണറായി ഉയര്‍ത്തിയ 'പതാക'

മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ്?

''മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കുപോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് താഴ്ന്നുപോയത്?ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന സംശയം സ്വാഭാവികമായി ഉയരും. ചില കോണ്‍ഗ്രസ് നേതാക്കള്‍ സൗകര്യപൂര്‍വം ആ ചരിത്രം വിസ്മരിക്കുകയാണ്,'' വോട്ടെടുപ്പിന് 22 ദിവസം മാതം ബാക്കിനിൽക്കെ ഇനിയുള്ള ഇടതുമുന്നണി പ്രചാരണം ഏതുവഴിക്കാകുമെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് മണ്ഡലത്തിലെ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസ്, ലീഗ് കൊടികൾ ഒഴിവാക്കിയതിനെതിരെയായിരുന്നു പിണറായിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംഘപരിവാർ ഭയമെന്ന ആയുധം മുന്‍നിര്‍ത്തി ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയനീക്കത്തിന്റെ പതാക ഉയര്‍ത്തലാണ് പിണറായി ഇന്നു നടത്തിയത്.

വയനാട്ടിലെ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പതാക ഇതാദ്യമായല്ല ചർച്ചാവിഷയമാകുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ ആദ്യം. അന്ന് സംഘപരിവാറാണ് വ്യാജ വര്‍ഗീയ പ്രചാരണം നടത്തിയതെങ്കില്‍, ഇത്തവണ സിപിഎമ്മാണ് കോണ്‍ഗ്രസ് വിരുദ്ധത ആളിക്കത്തിക്കാനായി ലീഗിന്റെ പതാക വിഷയം എടുത്തുപ്രയോഗിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ റാലികളില്‍ പാക് പതാക ഉയര്‍ത്തിയെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തരേന്ത്യയില്‍ നടത്തിയ വ്യാജപ്രചാരണം. ഇത്തരമൊരു പ്രചാരണത്തിന് സംഘപരിവാറിന് വീണ്ടും അവസരം നൽകാതിരിക്കാനാണ് രാഹുലിന്റെ റോഡ് ഷോയിൽ ലീഗിന്റെ പതാകകൾക്കൊപ്പം കോൺഗ്രസ് പതാകകളും വേണ്ടെന്ന തന്ത്രപരമായ നിലപാട് യുഡിഎഫ് സ്വീകരിച്ചത്.

''ഇന്നലെയാണ് കോണ്‍ഗ്രസിന്റെ വലിയ നേതാവ് വയനാട്ടിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. അതിന്റെ ഭാഗമായി റോഡ് ഷോയും നടത്തി. സ്വാഭാവികമായും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരുവിഭാഗം ആളുകള്‍ അതിന്റെ പിന്നാലെ ഉണ്ടാവുകയും ചെയ്തു. പക്ഷേ, ശ്രദ്ധിക്കപ്പെട്ട ഏറ്റവും പ്രധാന കാര്യം സ്വന്തം പാര്‍ട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നതാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വന്നത്? സ്വന്തം പാര്‍ട്ടി പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്ന സ്വാഭാവികമായ സംശയം എല്ലാവരിലും ഉണ്ടാകും,'' പിണറായി പറഞ്ഞു.

സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയവാദികളെയും ബിജെപിയെയും ഭയന്ന് പിന്മാറുന്ന വിധം കോണ്‍ഗ്രസ് അധഃപതിച്ചു. ത്രിവര്‍ണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പാകിസ്താന്‍ പതാക പാറി എന്ന നിലവിളിയാണ് ലീഗിന്റെ പതാക കാണിച്ച് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചാരണം നടത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയുടെ കൊടിയാണെന്ന് ആര്‍ജവത്തോടെ പറയാന്‍ കോണ്‍ഗ്രസ് തയാറാകുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതേ കാരണത്താല്‍ ഇപ്പോള്‍ സ്വന്തം പതാകയും ഉപേക്ഷിച്ചിരിക്കുന്നു. ഈ കോണ്‍ഗ്രസ് ആണോ സംഘപരിവാറിന്റെ വര്‍ഗീയഭരണത്തിനെതിരെ സമരം നയിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഘപരിവാറിനെ ചാരി കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ പിണറായി ഉയര്‍ത്തിയ 'പതാക'
ധാതുമണല്‍ ഖനന അഴിമതി ആരോപണം: മുഖ്യമന്ത്രിയും മകളും അടക്കമുളളവര്‍ക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിട്ടാണ്. അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തത്? ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ടാണ്? എന്നും മുഖ്യമന്ത്രി ചോദിച്ചു.

കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയത് എന്നാണ് വാര്‍ത്ത. ഇത് ഒരുതരം ഭീരുത്വമല്ലേ? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കുപോലും അയിത്തം കല്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് താഴ്ന്നുപോയത്? ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോയെന്ന സംശയം സ്വാഭാവികമായി ഉയരും. ചിലര്‍ സൗകര്യപൂര്‍വം ആ ചരിത്രം വിസ്മരിക്കുകയാണ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആ പതാക ഉയര്‍ത്തി പിടിക്കാനായി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെകൂടി കോണ്‍ഗ്രസ് മറന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

സംഘപരിവാറിനെ ചാരി കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ പിണറായി ഉയര്‍ത്തിയ 'പതാക'
പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തി കാട്ടാന്‍ കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലിം ലീഗ് പതാക ഉയര്‍ത്തിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തരേന്ത്യയില്‍ പ്രചാരണായുധമാക്കിയിരുന്നു. വയനാട് പാകിസ്താനാണെന്ന് സംഘപരിവാര്‍ പ്രചാരണം നടത്തി. അമേഠിയില്‍നിന്ന് ഭയന്ന് പിന്മാറിയ രാഹുല്‍ തീവ്രവാദികളെ കൂട്ടിപ്പിടിച്ച് വയനാട്ടില്‍ മത്സരിക്കുകയാണെന്നും സംഘപരിവാര്‍ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ, രാഹുലിന്റെ റാലികളില്‍ നിന്ന് മുസ്ലിം ലീഗ് കൊടികള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ മുസ്ലിം ലീഗ് കടുത്ത അസംതൃപതി വെളിപ്പെടുത്തുകയും ചെയ്തു. ഇത്തവണ ലീഗിനെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ പതാകയും ഒഴിവാക്കുകയായിരുന്നു.

പ്രകടനത്തിനെത്തുന്ന പ്രവര്‍ത്തകരോട് പാര്‍ട്ടി കൊടി കൊണ്ടുവരരുത് എന്ന് ഇരു സംഘടനകളും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പകരം രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണത്തെ ചെറുക്കാനാണ് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. എന്നാല്‍, ലീഗിനോട് അടുക്കാന്‍ ആഗ്രഹിക്കുന്ന സിപിഎം, പതാക വിഷയം കൂടുതല്‍ സജീവമാക്കാനാണ് ആഗ്രഹിക്കുന്നതെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി തന്നെ വിഷയം ഉയര്‍ത്തി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ബിജെപിയോട് സന്ധി ചെയ്യുന്നുവെന്ന പ്രചാരണത്തിന് ശക്തി പകരാന്‍ പുതിയ സംഭവവികാസം ഗുണകരമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന പ്രചാരണം സിപിഎം കൂടുതല്‍ ശക്തമാക്കും. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇത്തവണ കടുത്ത ഭാഷയിലാണ് ഇടതുപാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

മുസ്ലിം ലീഗ് വോട്ടുകള്‍ നിര്‍ണായകമായ വയനാട്ടിലും മലബാര്‍ മേഖലയിലും ഈ വിഷയം കത്തിക്കുന്നതിലൂടെ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന്റെ സമാപനത്തിൽനിന്ന് സിപിഎമ്മും സിപിഐയും വിട്ടുനിന്നിരുന്നു. മാത്രമല്ല, കടുത്ത മത്സരം എന്ന പ്രതീതി സൃഷ്ടിക്കാനായി സിപിഐയുടെ ദേശീയ നേതാവായ ആനി രാജയെ രംഗത്തിറക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in