പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്

പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍ കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്

തോല്‍വിയുടെ പ്രഹരത്തില്‍ എംഎല്‍എ സ്ഥാനം പോലും ഉപേക്ഷിക്കുകയാണെന്ന് അന്ന് എം എ ബേബി പ്രഖ്യാപിച്ചു. പിന്നീട് പിബി ഇടപെട്ടായിരുന്നു തീരുമാനം മാറ്റിച്ചത്

പ്രേമചന്ദ്രനെ തളയ്ക്കാന്‍ സിപിഎമ്മിനാകുമോ? കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്ന കാര്യമതാണ്. തൊഴിലാളിപ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായ കൊല്ലം. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട കൊല്ലം. എന്നാല്‍ 'ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടി' എന്ന് സിപിഎമ്മുകാര്‍ തന്നെ വിശേഷിപ്പിക്കുന്ന ആര്‍എസ്‌പി, ആ പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് വലുതായ എന്‍ കെ പ്രേമചന്ദ്രന്‍ എന്ന നേതാവ്, പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ കാലങ്ങളായി സിപിഎം നടത്തുന്ന കിണഞ്ഞ പരിശ്രമങ്ങള്‍, അത് ഇത്തവണയെങ്കിലും ലക്ഷ്യം കാണുമോ എന്നതാണ് ചോദ്യം.

രാഷ്ട്രീയത്തിനും പാര്‍ട്ടിക്കും അപ്പുറം വളര്‍ന്ന, കേരളത്തില്‍ താരപരിവേഷമുള്ള രാഷ്ട്രീയപ്രവര്‍ത്തകനായ എന്‍ കെ പ്രേമചന്ദ്രനാണ് ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഇക്കുറിയും യുഡിഎഫ് തട്ടകത്തില്‍. ഇമേജിനെ മറികടക്കാനും മണ്ഡലം പിടിക്കാനും രാഷ്ട്രീയപാരമ്പര്യം കൂടിയുള്ള ചലച്ചിത്ര താരം മുകേഷിനെ എല്‍ഡിഎഫ് തിരഞ്ഞെടുത്തു. കൃഷ്ണകുമാറിന്റെ താരപരിവേഷത്തിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ച് മുന്നേറാമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്
ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും

നിയമസഭയില്‍ ചുവക്കുന്ന മണ്ഡലം

കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മിക്കപ്പോഴും മണ്ഡലത്തിന്റെ നിറം ചുവപ്പാണ്. മണ്ഡലം രൂപീകൃതമായതിനുശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷമാണ് വിജയിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആര്‍എസ്‌പിയാണ് എല്‍ഡിഎഫിനായി മത്സരിച്ചത്. മണ്ഡലം രൂപീകരിക്കുന്നതിന് മുമ്പ്, 1952ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആര്‍എസ്‌പിയുടെ എന്‍ ശ്രീകണ്ഠന്‍ നായരില്‍ തുടങ്ങിയതാണ് ആ വിജയഗാഥ. 1957ല്‍ ഇടത് ഐക്യമുന്നണിയുടെ വി പരമേശ്വരന്‍ നായരും പിന്നീട് സിപിഐയുടെ പി കെ കൊടിയനും വിജയിച്ചു. 1962 മുതല്‍ 1977 വരെ നടന്ന നാല് തിരഞ്ഞെടുപ്പുകളില്‍ ആരാലും തോല്‍പ്പിക്കപ്പെടാനാവാത്ത, പ്രേമചന്ദ്രന് സമാനനായ, പാര്‍ട്ടിക്കും അതീതനായി വളര്‍ന്ന ശ്രീകണ്ഠന്‍ നായരാണ് കൊല്ലത്തിന്റെ എംപിയായത്. എന്നാല്‍ 1980ല്‍ ശ്രീകണ്ഠന്‍ നായരെ തോല്‍പ്പിച്ച് ബി കെ നായരിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ ശക്തി തെളിയിച്ചു.

പിന്നീട് 1984 മുതല്‍ 1989 വരെയുള്ള മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കെ കരുണാകരന്റെ പരീക്ഷണത്തിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയം തുടര്‍ന്നു. മൂന്ന് തവണയും വിജയിച്ച എസ് കൃഷ്ണകുമാര്‍ കരുണാകരന്റെ നോമിനിയായിരുന്നു. കൃഷ്ണകുമാറിനെ തളയ്ക്കാന്‍ ആര്‍എസ്‌പി ഇറക്കിയ തുറുപ്പുചീട്ടായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി വന്ന എന്‍ കെ പ്രേമചന്ദ്രന്‍ 1996-ലും 1998-ലും വിജയിച്ചു. 1999-ല്‍ സിപിഎം സീറ്റ് ആര്‍എസ്‌പിയില്‍നിന്ന് ഏറ്റെടുത്തു. അത്തവണയും പിന്നീടും നടന്ന തിരഞ്ഞെടുപ്പില്‍ പി രാജേന്ദ്രനായിരുന്നു കൊല്ലത്തുനിന്നുള്ള എം പി. 2009ല്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന എന്‍ പീതാംബരക്കുറുപ്പിന് കൊല്ലം സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആ പരീക്ഷണവും ഏറ്റു. എല്‍ഡിഎഫില്‍നിന്ന് കോണ്‍ഗ്രസിലേക്ക് മണ്ഡലം പോയി. എല്‍ഡിഎഫില്‍നിന്ന് മാറി ആര്‍എസ്‌പി യുഡിഎഫിലേക്ക് പോയതിന് ശേഷമുള്ള രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രേമചന്ദ്രനൊപ്പമാണ് മണ്ഡലം നിന്നത്.

പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്
കണ്ണിലുണ്ണിയാകാന്‍ ഉണ്ണിത്താന്‍, കണക്കുകൂട്ടി ബാലകൃഷ്ണന്‍, കരുത്തുകാട്ടാന്‍ അശ്വിനി; കാസര്‍ഗോഡ് കണ്ടുവച്ചതാരെ?

1,48,856 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു 2019ല്‍ പ്രേമചന്ദ്രന്റെ വിജയം. ചവറ, ഇരവിപുരം, കുണ്ടറ, കൊല്ലം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഇരുപതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം പ്രേമചന്ദ്രന്‍ നേടി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചിത്രം മറ്റൊന്നാണ്. 2016ല്‍ എല്ലാ മണ്ഡലങ്ങളും ചുവന്നു. 2021ല്‍ കുണ്ടറ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ രാഷ്ട്രീയത്തിനും അതീതമായ പ്രതിച്ഛായ പ്രേമചന്ദ്രനുണ്ട് എന്നതാണ് ഇത്തവണയും എല്‍ഡിഎഫിന് പ്രതിസന്ധിയാവുന്ന കാര്യം. മുകേഷിന് അത് മറികടക്കാനാവുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസവും.

'പരനാറി' പ്രയോഗവും സിപിഎമ്മിന്റെ വന്‍ വീഴ്ചകളും

2014ല്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് കളം മാറ്റിയ ആര്‍ എസ് പി പ്രേമചന്ദ്രനെ തന്നെ തിരഞ്ഞെടുപ്പ് മത്സരത്തിനിറക്കി നേട്ടം കൊയ്യാനാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. അന്ന് പ്രേമചന്ദ്രനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി എല്‍ഡിഎഫ്. കൊല്ലംകാരന്‍, കൊല്ലത്ത് വളരെയധികം സ്വാധീനമുള്ള മന്ത്രിയും പിബി അംഗവുമെല്ലാമായിരുന്ന എം എ ബേബി. മത്സരം മുറുകി വരുമ്പോഴാണ് പിണറായി വിജയന്റെ 'പരനാറി' പ്രയോഗം. പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ച പിണറായിയുടെ പ്രസംഗം അന്ന് വിവാദമായി. എന്നാല്‍ രണ്ട് തവണ കൂടി ആ പരാമര്‍ശം പിണറായി ആവര്‍ത്തിച്ചു. അത് സിപിഎമ്മിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തു എന്ന വിലയിരുത്തലുകളുണ്ടായി. ബേബി 37,649 വോട്ടിന് പരാജയപ്പെട്ടു. അത് എംഎ ബേബിയെന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയജീവിതത്തിലേറ്റ തിരിച്ചടികൂടിയായിരുന്നു. തോല്‍വിയുടെ പ്രഹരത്തില്‍ എംഎല്‍എ സ്ഥാനം പോലും ഉപേക്ഷിക്കുകയാണെന്ന് അന്ന് എം എ ബേബി പ്രഖ്യാപിച്ചു. പിന്നീട് പിബി ഇടപെട്ടായിരുന്നു തീരുമാനം മാറ്റിച്ചത്.

പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്
നാലാമൂഴം തേടി ആന്റോ, അധ്യായം തുടങ്ങാന്‍ ഐസക്, അരങ്ങേറ്റം കുറിക്കാന്‍ അനില്‍; പത്തനംതിട്ടയില്‍ പടിയേറ്റം ആര്‍ക്ക്?

2019ല്‍ കെ എന്‍ ബാലഗോപാലിനേക്കാള്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ കൊല്ലത്തിനായി തിരഞ്ഞെടുക്കാന്‍ സിപിഎമ്മിനില്ലായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറിയും രാജ്യസഭാംഗവും എല്ലാമായിരുന്ന ബാലഗോപാല്‍ കൊല്ലത്തിന് പൊതുസമ്മതനുമായിരുന്നു. എന്നാല്‍ 2019ല്‍ പൊതുവെ കേരളത്തിലുണ്ടായിരുന്ന യുഡിഎഫ് തരംഗത്തില്‍ ബാലഗോപാലിന്റെ പരാജയവും തീരുമാനിക്കപ്പെട്ടു. ഒന്നരലക്ഷത്തിനടുത്ത വോട്ടുകള്‍ക്ക് പരാജയം ബാലഗോപാലറിഞ്ഞു. ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രേമചന്ദ്രന്‍ എന്നതുള്‍പ്പെടെയുള്ള പ്രചരണങ്ങളെല്ലാം പ്രേമചന്ദ്രന്റെ പ്രതിച്ഛായക്ക് മുന്നില്‍ ഒന്നുമല്ലാതായി.

2024ല്‍

എല്ലാ നെഗറ്റീവ് ഫാക്ടറുകളേയും മറികടക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയാണ് പ്രേമചന്ദ്രന്‍ എന്നത് തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും എംഎ ബേബിയേയും ബാലഗോപാലിനേയും ഇറക്കി പൊളിറ്റിക്കല്‍ ഫൈറ്റ് ആണ് സിപിഎം നടത്തിയതെങ്കില്‍ ഇത്തവണ തന്ത്രം ചെറുതായി മാറ്റി. കൊല്ലത്തുനിന്ന് ജയിച്ച എംഎല്‍എയുടെ താരപരിവേഷം കൊണ്ട് പ്രേമചന്ദ്രന്റെ പോസിറ്റീവ് ഫിഗറിനെ പ്രതിരോധിക്കാമെന്നതാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്ന് പറഞ്ഞു, മോദിയുടെ വിരുന്നില്‍ പങ്കെടുത്തു തുടങ്ങിയവ പ്രേമചന്ദ്രനെതിരായ എല്‍ഡിഎഫിന്റെ പ്രചരണായുധങ്ങളാണ്. എന്നാല്‍ ഇതെല്ലാംകൊണ്ട് വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത പ്രേമചന്ദ്രന്റെ ഇമേജിനെ തകര്‍ക്കാന്‍ പറ്റുമോയെന്നതാണ് പലരും ഉന്നയിക്കുന്ന സംശയം.

എന്‍ കെ പ്രേമചന്ദ്രന്‍
എന്‍ കെ പ്രേമചന്ദ്രന്‍
പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്
തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?

സങ്കീര്‍ണമായ സാമുദായിക സമവാക്യങ്ങള്‍ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതാണ്. തീരദേശമേഖലയിലെ ലത്തീന്‍ കത്തോലിക്ക വിഭാഗം, നായര്‍, ഈഴവര്‍, മുസ്ലിം ജനവിഭാഗം... അങ്ങനെ കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് കൊല്ലം മണ്ഡലം. 25 ശതമാനത്തിലധികം വരും ന്യൂനപക്ഷ സമുദായങ്ങള്‍. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും കൊല്ലം സീറ്റ് നായര്‍ കുത്തകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ ചെറിയൊരു മാറ്റം വരുത്തി.

ഈഴവ സമുദായത്തില്‍നിന്നുള്ള മുകേഷ് ആണ് ഇത്തവണ. അതുകൊണ്ട് തന്നെ ആ തീരുമാനം തിരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണണം. മതസാമുദായിക സംഘടനകളുടെ അനുഭാവം എക്കാലത്തും പ്രേമചന്ദ്രന് അനുകൂലമായിരുന്നു. പ്രേമചന്ദ്രന്റെ സംഘി ബന്ധം എന്ന പ്രചരണം ഏല്‍ക്കില്ലെന്നാണ് യുഡിഎഫ് വിശ്വാസമെങ്കിലും അത് ഫലിച്ചാല്‍ മുസ്ലിം വോട്ടുകളില്‍ ധ്രുവീകരണമുണ്ടായാല്‍ തങ്ങള്‍ക്ക് അത് അനുകൂലമാവുമെന്ന കണക്കുകൂട്ടല്‍ എല്‍ഡിഎഫിനുണ്ട്.

മുകേഷ് എം
മുകേഷ് എം
പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്
കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?

2014ല്‍ പിഎം വേലായുധനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 2009ല്‍ വയക്കല്‍ മധു 33,078 വോട്ടായിരുന്നു എന്‍ഡിഎയ്ക്കായി നേടിയിരുന്നതെങ്കില്‍ വേലായുധന്‍ 58,671 വോട്ടുകള്‍ സ്വന്തമാക്കി. 2019ല്‍ വലിയതോതില്‍ ബിജെപിയുടെ വോട്ടുകള്‍ കൂടി. 1,03,339 വോട്ടുകളാണ് അഡ്വ. കെ വി സാബു നേടിയത്. വോട്ടിലുണ്ടായ ഇരട്ടി വര്‍ധന നിലനിര്‍ത്താന്‍ കൃഷ്ണകുമാറിലൂടെ സാധിക്കുമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

കെ കൃഷ്ണകുമാർ
കെ കൃഷ്ണകുമാർ
പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍  കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്
കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

ജില്ലാ പഞ്ചായത്തില്‍നിന്ന് എം പി, പിന്നീട് രാജ്യസഭാ അംഗം, വി എസ് മന്ത്രിസഭയില്‍ മന്ത്രി, വീണ്ടും രണ്ട് തവണ എം.പി - നന്നേ ചെറുപ്പത്തില്‍ അട്ടിമറി ജയത്തിലൂടെ എംപിയായ പ്രേമചന്ദ്രന് ഇന്നേവരെ കരിയര്‍ ബ്രേക്ക് ഉണ്ടായിട്ടില്ല. ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞാല്‍ നാല് തവണ കൊല്ലത്തെ എംപിയായതും പ്രേമചന്ദ്രന്‍ തന്നെ. ഒ മാധവന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയായാണ് മുകേഷിനെ കൊല്ലത്ത് നിയമസഭയിലേക്ക് സിപിഎം മത്സരിപ്പിച്ചത്. നിയമസഭയിലേക്ക് രണ്ട് വട്ടവും ജയിച്ച ആത്മവിശ്വാസം മുകേഷിനും സിപിഎമ്മിനുമുണ്ട്.

മത്സരം മുറുകുമ്പോള്‍ രാഷ്ട്രീയത്തിന് അതീതമായി ഇമേജുകള്‍ തമ്മിലുള്ള പോരാട്ടമാണ് കൊല്ലത്തു നടക്കുക എന്നതില്‍ തര്‍ക്കമില്ല.

logo
The Fourth
www.thefourthnews.in