വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ

വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ

ഗ്രൗണ്ടില്‍ കണ്ടതിനേക്കാള്‍ തിരഞ്ഞെടുപ്പ് ചൂട് ഓണ്‍ലൈനായി കണ്ട ആദ്യഘട്ടത്തില്‍, സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് 46.5 കോടി രൂപ

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍, പുതിയ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. ആദ്യഘട്ടത്തില്‍ പയറ്റിയ പല തന്ത്രങ്ങളുടേയും മൂര്‍ച്ച കൂടിയ ഭാവങ്ങള്‍ ഇനി വരും ദിവസങ്ങളില്‍ കാണാന്‍ കഴിയും. ഗ്രൗണ്ടില്‍ കണ്ടതിനേക്കാള്‍ തിരഞ്ഞെടുപ്പ് ചൂട് ഓണ്‍ലൈനായി കണ്ട ആദ്യഘട്ടത്തില്‍, സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് 36.5 കോടി രൂപ. സമൂഹമാധ്യമങ്ങള്‍ വഴി പാര്‍ട്ടികള്‍ ഔദ്യോഗികമായി നല്‍കിയ പരസ്യങ്ങളുടെ തുക മാത്രമാണ് ഇത്. അനൗദ്യോഗിക പരസ്യങ്ങളും പ്രചാരണങ്ങളും വേറെയാണ്.

രാഷ്ട്രീയ അജണ്ടകള്‍, പ്രകടനപത്രിക, നേട്ടങ്ങള്‍ എന്നിവ പ്രചരിപ്പിക്കാന്‍ ഇത്തവണ സോഷ്യല്‍ മീഡിയ പരസ്യങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ ഉപയോഗിച്ചത്. ഗൂഗിള്‍, മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ പാര്‍ട്ടികള്‍ നടത്തിയ പരസ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയിരിക്കുന്നത് ബിജെപിയാണ്. മറ്റൊരു പ്രധാനപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ അനുവദിക്കുന്നില്ല.

വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ
'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍

ആദ്യഘട്ട വോട്ടെടുപ്പ് വരെ, കോണ്‍ഗ്രസ് സമൂഹമാധ്യമ പരസ്യങ്ങള്‍ക്ക് ചെലവാക്കിയതിനെക്കാള്‍ 19 ശതമാനം കൂടുതല്‍ തുക ബിജെപി ചെലവാക്കിയിട്ടുണ്ട്. ഗൂഗിള്‍ ആഡ്‌സ് ട്രാന്‍സ്പിരസി സെന്ററിന്റെയും മെറ്റയുടെയും മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 13 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, 14.7 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കുവേണ്ടി ബിജെപി ചെലവാക്കിയത്. കോണ്‍ഗ്രസ് ചെലവാക്കിയത് 12.3 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള ഡിഎംകെ 12.1 കോടി രൂപ ചെലവഴിച്ചു.

ഗൂഗിളിലാണ് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ എത്തിയത്

ഗൂഗിളിലാണ് ഏറ്റവും കൂടുതല്‍ പരസ്യങ്ങളെത്തിയത്. ബിജെപിയുടെ 81 ശതമാനം ഓണ്‍ലൈന്‍ പരസ്യങ്ങളും എത്തിയത് ഗൂഗിള്‍ ആഡ്‌സെന്‍സും യൂട്യൂബും വഴിയാണ്. കോണ്‍ഗ്രസിന് ഇത് 78 ശതമാനമാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ബംഗാള്‍ മുഖ്യമന്ത്രി മമമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, തെലുഗ് ദേശം എന്നീ പാര്‍ട്ടികളും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലാണ്.

വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാഘട്ടം അവസാനിച്ചു; പോളിങ് ശതമാനം 60.03, കൂടുതൽ ത്രിപുരയിൽ

1.7 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് വേണ്ടി ബിജെപി ചിലവാക്കിയത്

ആദ്യഘട്ടത്തില്‍ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്ന ഏറ്റവും വലിയ സംസ്ഥാനം തമിഴ്‌നാടാണ്. ഇവിടെ, ബിജെപിയും ഡിഎംകെയും വലിയതോതില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഇറക്കി. 1.7 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കിയത്. ഡിഎംകെ 11 കോടിയും ചെലവാക്കിയത് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള പരസ്യത്തിനാണ്. 78 ലക്ഷം മാത്രമാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ചെലവാക്കിയത്. ആദ്യഘട്ടത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംസ്ഥാനം തമിഴ്‌നാടായിരുന്നു. ബിജെപിയുടെ കടന്നുകയറ്റം തടയാനായി ഡിഎംകെയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.

ബിജെപി 9.5 കോടി, കോണ്‍ഗ്രസ് 7.4 കോടി, ഡിഎംകെ 6.8, വൈഎസ്ആര്‍ കോണ്‍ഗ്രസ് 2.4 കോടി എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ യൂട്യൂബ് പരസ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കിയത്

വീഡിയോ പരസ്യങ്ങള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കിയത്. യൂട്യൂബാണ് ഇക്കാര്യത്തില്‍ പാര്‍ട്ടികളുടെ ഇഷ്ട പ്ലാറ്റ്‌ഫോം. 9.5 കോടിയാണ് യൂട്യൂബ് പരസ്യത്തിനുവേണ്ടി ബിജെപി ചെലവാക്കിയത്. കോണ്‍ഗ്രസ് 7.4 കോടി, ഡിഎംകെ 6.8, വൈഎസ്ആര്‍ കോണ്‍ഗ്രസ് 2.4 കോടി എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ യൂട്യൂബ് പരസ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കിയത്. ഗൂഗിള്‍ ആഡ്‌സ് ട്രാന്‍സ്പിരന്‍സി സെന്റര്‍ വിവരങ്ങള്‍ പ്രകാരം, ബിജെപി 80 ശതമാനം പണവും ചെലവഴിച്ചത് വീഡിയോ പരസ്യങ്ങള്‍ക്കുവേണ്ടിയാണ്. കോണ്‍ഗ്രസ് 77 ശതമാനവും ഡിഎംകെ 62 ശതമാനവും വീഡിയോ പരസ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കി. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, യുവാക്കള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍, രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയാണ് ബിജെപി ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്.

വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ
'കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ള ഒരു വോട്ട് ബിജെപിക്ക് രണ്ടെണ്ണം നല്‍കുന്നതിന് സമം'; ഘടകകക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച് മമത

തൊഴിലില്ലായ്മ അടക്കമുള്ള മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രചാരണങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, പാര്‍ട്ടി പ്രകടനപത്രിക എന്നിവയാണ് കോണ്‍ഗ്രസ് പ്രധാനമായും വീഡിയോ പരസ്യങ്ങള്‍ വഴി പ്രചരിപ്പിച്ചത്. പ്രാദേശിക വിഷയങ്ങള്‍ക്ക് പുറമേ, ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍, മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിലപാടുകള്‍, 'ദ്രാവിഡ മോഡലിന്റെ' പ്രചാരണം എന്നിവയാണ് ഡിഎംകെ വീഡിയോ പരസ്യങ്ങളിലൂടെ പ്രധാനമായും ചെയ്തത്.

നിറഞ്ഞുനിന്നത് മോദിയും രാഹുലും

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിജെപിയുടെ സമൂഹമാധ്യമ പ്രചാരണങ്ങളില്‍ താര പ്രചാരകനായി നിറഞ്ഞുനിന്നത്. മറുവശത്ത്, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും മുഖമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നു. ആദ്യഘട്ടത്തില്‍ മോദിയും രാഹുലും തമ്മിലുള്ള പോരാട്ടം എന്ന നിലയിലായിരുന്നു പ്രചാരണം. കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസ് ആണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് സമൂഹമാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത്.

വയനാട്ടിലെ രാഹുലിന്റെ റാലിയില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പതാകകള്‍ ഉപയോഗിക്കാതിരുന്നതും ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കങ്കണ റണൗട്ടിന്റെ പ്രസ്താവനകളും മീന്‍ കഴിക്കുന്ന വീഡിയോ പങ്കുവച്ച ആര്‍ജെഡി നേതാവ് തേസ്വി യാദവിനെതിരെ, ബിജെപി നടത്തിയ പ്രചാരണങ്ങളും തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോര്‍മുഖങ്ങള്‍ തുറന്നു. ബംഗാളില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന സിപിഎം, എഐ പ്രചാരകയായ സമതയെ രംഗത്തിറക്കിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി അറസ്റ്റില്‍ ഊന്നിയായിരുന്നു എഎപിയുടെ മുഖ്യപ്രചാരണം. ബിജെപിക്കു ഇലക്ടറല്‍ ബോണ്ട് വഴികിട്ടിയ 6,000 കോടിയും പ്രതിപക്ഷം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാക്കി.

വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ
'ദ്വാരകയില്‍ പൂജനടത്തിയതിന് കോണ്‍ഗ്രസിന്റെ ഷെഹ്‌സാദ എന്നെ പരിഹസിക്കുന്നു'; രാഹുലിന് മറുപടിയുമായി മോദി

'മോദിയുടെ ഗ്യാരണ്ടി' എന്ന മുദ്രാവാക്യം ആദ്യഘട്ടത്തില്‍ തന്നെ ട്രെൻഡാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 'കൈകൊണ്ടുവരും മാറ്റം' സമൂഹ മാധ്യമങ്ങളില്‍ ആദ്യഘട്ടത്തില്‍ അത്ര ജനപ്രീതി നേടിയിട്ടില്ല

തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനും ഉദനിധി സ്റ്റാലിനുമൊപ്പം രാഹുലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. 'മോദിയുടെ ഗ്യാരണ്ടി' മുദ്രാവാക്യം ആദ്യഘട്ടത്തില്‍ തന്നെ ട്രെൻഡാക്കി മാറ്റാന്‍ ബിജെപിക്കു സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 'കൈകൊണ്ടുവരും മാറ്റം' എന്ന മുദ്രാവാക്യം സമൂഹ മാധ്യമങ്ങളില്‍ ആദ്യഘട്ടത്തില്‍ അത്ര ജനപ്രീതി നേടിയിട്ടില്ല. മറിച്ച് പാര്‍ട്ടിയുടെ പ്രകടനപത്രികയായ 'ന്യായ് പത്രിക' ആദ്യഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. ഇന്ത്യ സഖ്യത്തിന്റെ പൊതുവായ മുദ്രാവാക്യമായ 'ജീതേഗാ ഭാരത്' എന്നതും ജനശ്രദ്ധ നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in