പാലക്കാട് വിജയ ശ്രീ ലാളിതനായി ശ്രീകണ്ഠൻ

പാലക്കാട് വിജയ ശ്രീ ലാളിതനായി ശ്രീകണ്ഠൻ

പാലക്കാട് പിടിക്കുക എന്നത് ഇത്തവണ സിപിഎമ്മിന് അഭിമാന പ്രശ്‌നമായിരുന്നു

പാലക്കാടിൽ മിന്നും വിജയവുമായി വികെ ശ്രീകണ്ഠൻ. പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവൻ മത്സരിക്കുന്നതിനാൽ തന്നെ സിപിഎം ഏറെ പരിഗണിച്ച മണ്ഡലമായിരുന്നു പാലക്കാട്. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകർത്ത് കളഞ്ഞ് 75283 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പാലക്കാട് വികെ ശ്രീകണ്ഠൻ സ്വന്തമാക്കിയത്. ശ്രീകണ്ഠൻ 421169 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ 345886 വോട്ടുകളാണ് വിജയരാഘവൻ നേടിയത്. 251778 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മൂന്നാമതുമായി.

പാലക്കാട് പിടിക്കുക എന്നത് ഇത്തവണ സിപിഎമ്മിന് അഭിമാന പ്രശ്‌നമായിരുന്നു. പോളിറ്റ് ബ്യൂറോ അംഗത്തെ തന്നെ ഇറക്കി പോരാട്ടം ശക്തമാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് മണ്ഡലത്തിലെ ബിജെപി സാന്നിധ്യം വര്‍ധിച്ചുവരുന്നതും കൂടിയായിരുന്നു. പാലക്കാട് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ വടകരയിലേക്ക് മത്സരിക്കാനെത്തിയത് സിപിഎം പ്രചാരണയുധമാക്കി. വടകരയില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥി എന്ന പ്രചാരണമാണ് നടത്തിയതെങ്കില്‍, പാലക്കാട് ഷാഫി പറമ്പില്‍ നാടുവിട്ടുപോയി എന്നായിരുന്നു പ്രചാരണം.

ബിജെപിയും രണ്ടും കല്‍പ്പിച്ചായിരുന്നു. കഴിഞ്ഞ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച സ്വീകാര്യ ഇത്തവണ വിജയമാക്കിമാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പാലക്കാട് സ്ഥാനാര്‍ഥിയായുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കി.

പാലക്കാട് വിജയ ശ്രീ ലാളിതനായി ശ്രീകണ്ഠൻ
ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ബെന്നി ബെഹ്നാന്‍

കടുത്ത വിഭാഗീയതയിലും ഇളകാത്ത ചെങ്കോട്ടയായിരുന്നു ഇടതുപക്ഷത്തിന് പാലക്കാട്. 2009-ല്‍ സിപിഎം വിമതരുയര്‍ത്തിയ വലിയ വെല്ലുവിളികള്‍ മറികടന്ന് ഇടതുപക്ഷത്ത് ഉറച്ചുനിന്ന പാലക്കാട് പക്ഷേ 2019 ല്‍ അപ്രതീക്ഷിതമായി കൈവിട്ടു. മണ്ഡല പുനര്‍നിര്‍ണയത്തോടെ പാലക്കാട് മണ്ഡലത്തിന്റെ രൂപത്തിലും വലിയ മാറ്റം വന്നു. മണ്ഡലത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തമായി. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകളില്‍ എം ബി രാജേഷ് പാലക്കാടിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു. 2019 ലും വിജയം ഉറപ്പിച്ചായിരുന്നു ഇടതുപക്ഷവും സിപിഎമ്മും തിരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെണ്ണല്‍വരെയും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന ഇടതുപക്ഷത്തിന് പക്ഷേ അപ്രതീക്ഷിതമായി പാലക്കാട് കാലിടറി. കേരളത്തിലുടനീളം രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചതിനൊപ്പം മറ്റു ചില ഘടകങ്ങളുമായതോടെ പാലക്കാടും യുഡിഎഫിനൊപ്പം നിന്നു.

11,637 വോട്ടിനായിരുന്നു വികെ ശ്രീകണ്ഠന്റെ വിജയം. 399,274 വോട്ടാണ് ശ്രീകണ്ഠന്‍ നേടിയത്. എംബി രാജേഷിന് 3,87,637 വോട്ട്. ബിജെപിയുടെ സി കൃഷ്ണകുമാര്‍ 2,18,556 വോട്ട് നേടി. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠന്റെ വിജയത്തില്‍ നിര്‍ണായകമായത് പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നേടിയ ലീഡായിരുന്നു. പട്ടാമ്പി മണ്ഡലത്തില്‍ മാത്രം 17,179 വോട്ടിന്റെയും മണ്ണാര്‍ക്കാട്ട് 29,695 വോട്ടിന്റെയും ഭൂരിപക്ഷം ശ്രീകണ്ഠന് നേടാനായി. വലിയ തിരിച്ചടി നേരിട്ട ഈ മണ്ഡലങ്ങള്‍ക്ക് പുറമെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ഷൊര്‍ണൂരിലും കോങ്ങാടും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനും എം ബി രാജേഷിന് കഴിഞ്ഞിരുന്നില്ല. ഇതാണ് വി കെ ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11,637 എന്ന നിലയിലേക്ക് ഉയര്‍ത്തിയത്.

പാലക്കാട് വിജയ ശ്രീ ലാളിതനായി ശ്രീകണ്ഠൻ
ചാഴികാടനെ തള്ളി; ഫ്രാന്‍സിസിന്റെ ഓട്ടോയില്‍ കോട്ടയം

എം ബി രാജേഷിന്റെ പരാജയം സിപിഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകളുടെ അടിയൊഴുക്കാണ് പരാജയത്തിന് കാരണമായതെന്ന് പാര്‍ട്ടി വിലയിരുത്തലുകള്‍ പിന്നീട് പുറത്തുവന്നു. പാലക്കാട് സിപിഎമ്മിലെ പ്രബലരായ നേതാക്കളായ പി കെ ശശി, സി കെ രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു പ്രധാനമായും വിരല്‍ ചൂണ്ടപ്പെട്ടത്. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാടും അന്ന് എംഎല്‍എ ആയിരുന്ന ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലത്തിലും രാജേഷിന് വോട്ട് കുറഞ്ഞതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം.

പാലക്കാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം

പൊതുവെ ഇടത് ചേര്‍ന്നുനില്‍ക്കുന്ന സ്വഭാവമാണ് മണ്ഡലത്തിനുള്ളത്. പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്ന 1957 ന് ശേഷം കോണ്‍ഗ്രസ് അഞ്ച് തവണയും ഇടതുമുന്നണി 11 തവണയും വിജയികളായി. രാജ്യം നേരിട്ട രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി കുഞ്ഞന്റെ വിജയത്തിലൂടെയാണ് പാലക്കാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്.

1962 ലും കുഞ്ഞന്‍ വിജയം ആവര്‍ത്തിച്ചു. 1967-ല്‍ ഇ കെ നായനാരും 1971-ല്‍ എ കെ ഗോപാലനും പാലക്കാടിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലെത്തി. 1977-ല്‍ എ സുന്നാ സാഹിബിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 1980, 1984, തിരഞ്ഞെടുപ്പുകളില്‍ വി എസ് വിജയരാഘവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1989-ല്‍ എ വിജയരാഘവനിലൂടെ തിരിച്ചുപിടിച്ച മണ്ഡലം 1991-ല്‍ വീണ്ടും കോണ്‍ഗ്രസിന്റെ പക്കലെത്തി. 1996-ല്‍ എന്‍ എന്‍ കൃഷ്ണദാസിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സിപിഎം, പിന്നീട് നടന്ന ആറ് തിരഞ്ഞെടുപ്പുകളില്‍ പാലക്കാടിനെ ഇടതുപക്ഷത്തിന് ഒപ്പം നിര്‍ത്തി.

logo
The Fourth
www.thefourthnews.in