ലോക്സഭാ തിരഞ്ഞെടുപ്പ്: 88 മണ്ഡലങ്ങളിൽ 2019നേക്കാൾ വോട്ട് കുറവ്, ചർച്ചയായി വോട്ടിങ് ശതമാനത്തിലെ താഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പ്: 88 മണ്ഡലങ്ങളിൽ 2019നേക്കാൾ വോട്ട് കുറവ്, ചർച്ചയായി വോട്ടിങ് ശതമാനത്തിലെ താഴ്ച

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 88 സീറ്റുകളിൽ വളരെ താഴ്ന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കണക്കുകളിൽ കാണാം

മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്നതാണ്‌ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ. എഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ രാജ്യത്ത് പോളിങ് ശതമാനം കുറഞ്ഞ നിലയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ 409 മണ്ഡലങ്ങളില്‍ 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നില്‍ രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനത്തില്‍ വന്‍ ഇടിവാണ് നേരിട്ടത്. 258 മണ്ഡലങ്ങളിലാണ് പോളിങ് ശതമമാനം ഇടിഞ്ഞത്. ഇതില്‍ 88 മണ്ഡലങ്ങളില്‍ 2019-ലെ അപേക്ഷിച്ച് കുറവ് വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ്: 88 മണ്ഡലങ്ങളിൽ 2019നേക്കാൾ വോട്ട് കുറവ്, ചർച്ചയായി വോട്ടിങ് ശതമാനത്തിലെ താഴ്ച
ലോക്‌സഭ തിരഞ്ഞെടുപ്പ്: ആറാംഘട്ടത്തിനുള്ള പരസ്യപ്രചാരണം അവസാനിച്ചു, ശനിയാഴ്ച ജനവിധി 58 സീറ്റുകളിലേക്ക്

തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ച വിഷയം കൂടിയാണ് വോട്ടിംഗ് ശതമാനം കുറഞ്ഞത്. ഒരോഘട്ടത്തിലും വോട്ടിങ് ശതമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാമെങ്കിലും മൊത്തത്തില്‍ കണക്കിലെടുത്താല്‍ വന്‍ ഇടിവാണ് നേരിട്ടത്. ചിലയിടങ്ങളിൽ 2019 ലെ ശതമാനത്തേക്കാൾ കൂടുതൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേ സംസ്ഥാനങ്ങളിൽ കൂടിയും കുറഞ്ഞും വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലങ്ങളുണ്ട്.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കുറവാണ്. 12 മണ്ഡലങ്ങളിൽ വോട്ട് ചെയ്ത ആളുകളുടെ എണ്ണം 2019 ലെ എണ്ണത്തേക്കാൾ കുറവാണ്. 71.16 ശതമാനം പോളിങ് ആണ് ഇത്തവണ ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77.84 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏകദേശം ഏഴ് ശതമാനം വോട്ടുകളുടെ കുറവ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായി.

ഉത്തരാഖണ്ഡിലും സമാനമായ സാഹചര്യം കാണാം. സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും വോട്ടിങ് ശതമാനം കുറവാണ്. മൂന്ന് സീറ്റുകളിൽ വോട്ട് ചെയ്ത ആളുകളുടെ എണ്ണം 2019 നേക്കാൾ കുറവാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ്: 88 മണ്ഡലങ്ങളിൽ 2019നേക്കാൾ വോട്ട് കുറവ്, ചർച്ചയായി വോട്ടിങ് ശതമാനത്തിലെ താഴ്ച
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍

രാജസ്ഥാനിലും തമിഴ്‌നാട്ടിലും 90% സീറ്റുകളിലും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പകുതിയോളം സീറ്റുകളിലും വോട്ടർമാരുടെ എണ്ണം അവസാന വർഷത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുക്കാൽ സീറ്റുകളിലും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലേക്ക് വരുമ്പോൾ മൂന്നിലൊന്ന് സീറ്റുകളിൽ മാത്രമാണ് 2019 നേക്കാൾ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.

ഗുജറാത്തിലും പശ്ചിമ ബംഗാളിലും ഒരു സീറ്റ് ഒഴികെ ബാക്കിയെല്ലാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 2019 നേക്കാൾ കുറഞ്ഞിട്ടുണ്ട്. ഗുജറാത്തിലേക്ക് വരുമ്പോൾ 25 % സീറ്റുകളിലും 2019 നേക്കാൾ കുറഞ്ഞ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ബിഹാറിൽ സമാനമായി 24 സീറ്റുകളിൽ 21 എണ്ണത്തിലും 2019-നെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി. എന്നാൽ ഒരെണ്ണത്തിൽ മാത്രമാണ് വോട്ടുകളുടെ എണ്ണം കുറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: 88 മണ്ഡലങ്ങളിൽ 2019നേക്കാൾ വോട്ട് കുറവ്, ചർച്ചയായി വോട്ടിങ് ശതമാനത്തിലെ താഴ്ച
പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്? പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ

മഹാരാഷ്ട്രയിൽ 48 ൽ 20 മണ്ഡലങ്ങളിലും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തി. ഇതിൽ ആറ് മണ്ഡലങ്ങളിൽ മാത്രമാണ് 2019 നെ അപേക്ഷിച്ച് കുറവ് ആളുകൾ വോട്ട് ചെയ്തത്. ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, കർണാടക, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വോട്ടുകൾ കുറഞ്ഞ മണ്ഡലങ്ങൾ ഉണ്ടെങ്കിലും 2019 നേക്കാൾ വോട്ടു കുറഞ്ഞ മണ്ഡലങ്ങൾ ഇല്ല.

എല്ലാ സീറ്റിലും പോളിങ് ശതമാനവും ഉയർന്ന വോട്ടും രേഖപ്പെടുത്തിയ ഒരേയൊരു സംസ്ഥാനമാണ് ഛത്തീസ്ഗഡ്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക കണക്കുകൾ കമ്മീഷൻ ഇതുവരെ പുറത്ത് വിടാത്തതിനാൽ ഏകദേശ കണക്കുകൾ ആണ് ഇവിടെ താരതമ്യം ചെയ്യുന്നത്.

ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 2019 ലെ കണക്കുകൾ പ്രകാരം താരതമ്യം ചെയ്യുകയാണെങ്കിൽ നാലാം ഘട്ടത്തിൽ മാത്രമാണ് വോട്ടിങ് ശതമാനം കൂടുതലുള്ളത്. ആദ്യ ഘട്ടത്തിൽ, 2019 ലെ 69.4% നെ അപേക്ഷിച്ച് 66.1% വോട്ടിങ് ആണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ 2019 ലെ തെരഞ്ഞെടുപ്പിൽ 69.2% വും ഇപ്പോൾ 66.7% വും രേഖപ്പെടുത്തി. മൂന്നാം ഘട്ടത്തിലും സമാനമായ പ്രവണത കാണാം. 2019 ൽ 68.4% ആയിരുന്നത് ഇത്തവണ 65.68% ആയി കുറഞ്ഞു. നാലാം ഘട്ടത്തിൽ മാത്രം പോളിങ് ശതമാനം 69.16% ആയി ഉയർന്നു. അഞ്ചാം ഘട്ടത്തിൽ 62.19% വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇത് 2019 നെ അപേക്ഷിച്ച് 1.97 ശതമാനം കുറവാണ്.

logo
The Fourth
www.thefourthnews.in