മോദി രാജിവച്ചു; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന

മോദി രാജിവച്ചു; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന

എന്‍ഡിഎ സഖ്യം തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന് മോദി പറഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി. കാവല്‍ പ്രധാനമന്ത്രിയായി തുടരും. ശനിയാഴ്ച വീണ്ടും മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും എന്നാണ് സൂചന. എന്‍ഡിഎ സഖ്യം തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന് മോദി പറഞ്ഞിരുന്നു. അതേസമയം, സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ഇന്ത്യ സഖ്യവും സജീവമായി രംഗത്തുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായി ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവും ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലെത്തിയത്. ഇവര്‍ തമ്മില്‍ ചര്‍ച്ച നടന്നതായാണ് അഭ്യൂഹം. ഇരു നേതാക്കളും ഒരുമിച്ചിരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

മോദി രാജിവച്ചു; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
ജനവിധി അംഗീകരിച്ച് തിരുത്തലുകള്‍ വരുത്തും, സര്‍ക്കാരിനെതിരായ കുപ്രചരണങ്ങളെ പ്രതിരോധിക്കും; പ്രതികരണവുമായി പിണറായി

അതേസമയം, എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പറയുന്നത്. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാനായി ചന്ദ്രബാബു നായിഡുവും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്‍ഡിഎ ചെയര്‍മാന്‍ സ്ഥാനം, ആന്ധ്രയ്ക്ക് പ്രത്യേക പദവി, റയില്‍വെ വകുപ്പ്, ലോക്‌സഭ സ്പീക്കര്‍ സ്ഥാനം തുടങ്ങി നിരവധി നിബന്ധനകളാണ് നായിഡു ബിജെപിക്ക് മുന്നില്‍ വച്ചിരിക്കുന്നത് എന്നാണ് സൂചന.

logo
The Fourth
www.thefourthnews.in