വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

മുന്‍ ഐഎസ് ഉദ്യോഗസ്ഥനായ ഇഎഎസ് ശര്‍മ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡീന്‍ ത്രിലോചന്‍ ശാസ്ത്രി എന്നിവരാണ് ഹര്‍ജി നല്‍കിയത്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

മുന്‍ ഐഎസ് ഉദ്യോഗസ്ഥനായ ഇഎഎസ് ശര്‍മ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡീന്‍ ത്രിലോചന്‍ ശാസ്ത്രി എന്നിവരാണ് പ്രധാനമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മോദിയുടെയും മറ്റുള്ളവരുടെയും പ്രസംഗത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി
'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

ഇവരുടെ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപിയുടെ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയാണെന്നും ഇത് രാജ്യത്ത് മതസ്പര്‍ധ ഉണ്ടാകാന്‍ കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക മതവിഭാഗത്തെ ഗൂഡലക്ഷ്യത്തോടെ കടന്നാക്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും വിദ്വേഷപ്രസംഗവും അതു പ്രചരിപ്പിക്കലും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോദിയും മറ്റു ബിജെപി നേതാക്കള്‍ക്കും പുറമേ ആം ആദ്മി പാര്‍ട്ടിയിലെയും ബിആര്‍എസിലെയും ചില നേതാക്കളും ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസ്താവനകളും പ്രസംഗങ്ങളും നടത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in