നരേന്ദ്ര മോദി, അമിത് ഷാ
നരേന്ദ്ര മോദി, അമിത് ഷാ

റിമാൽ അവലോകനം മുതൽ നൂറ് ദിന കർമപരിപാടിവരെ, ധ്യാനത്തിന് ശേഷം മോദി തിരക്കിലേക്ക്, എക്‌സിറ്റ് പോളുകളെ വിശ്വസിച്ച് ബിജെപി

വടക്കുകിഴക്കന്‍ സംസ്ഥനങ്ങളില്‍ ചുഴലിക്കാറ്റിനുശേഷമുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്ന യോഗമായിരിക്കും ഇതില്‍ ആദ്യത്തേത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് മുന്നാം ഊഴം ലഭിക്കുമെന്ന പ്രവചനങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഔദ്യോഗിക തിരക്കുകളിലേക്ക് കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ദിവസം വൈകിട്ട് കന്യാകുമാരിയില്‍ ആരംഭിച്ച 45 മണിക്കൂര്‍ ധ്യാനത്തിന് ശേഷം ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോദി ഔദ്യോഗിക പരിപാടിയിലേക്ക് കടക്കുന്നത്. ഇന്ന് വിവിധ വിഷയങ്ങളില്‍ ഏഴ് യോഗങ്ങളില്‍ പ്രധാനമന്ത്രി ഭാഗമാകുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്‌റെ നൂറ്ദിന പരിപാടിയുടെ അജണ്ട പ്രധാന ഹൈലൈറ്റ്

വടക്കുകിഴക്കന്‍ സംസ്ഥനങ്ങളില്‍ ചുഴലിക്കാറ്റിനുശേഷമുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്ന യോഗമായിരിക്കും ഇതില്‍ ആദ്യത്തേത്. റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രശ്‌നബാധിത പ്രദേശങ്ങളിലെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും സാധ്യതയുണ്ട്.ശേഷം രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗം സംബന്ധിച്ച കാര്യങ്ങളാകും ചര്‍ച്ച ചെയ്യുക. ജൂണ്‍ അഞ്ചിന് ആഘോഷിക്കുന്ന ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷനാകും.

പ്രധാനമന്ത്രി മോദി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‌റെ നൂറ്ദിന പരിപാടിയുടെ അജണ്ട ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രധാന യോഗം ആയിരിക്കും ഇന്നത്തെ ഹൈലൈറ്റ്. തന്ത്രപ്രധാനമായ ഈ യോഗം വരും മാസങ്ങളിലെ മോദി സര്‍ക്കാരിന്‌റെ മുന്‍ഗണനകളും പ്രവര്‍ത്തനപദ്ധതികളും രൂപപ്പെടുത്തും.

നരേന്ദ്ര മോദി, അമിത് ഷാ
നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം പടയോട്ടം

മെഗാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി തന്‌റെ ഉദ്യോഗസ്ഥരോട് പറഞ്ഞത് മൂന്നാംതവണ അധികാരത്തിലെത്തുന്ന മോദി സര്‍ക്കാരിന്‌റെ ആദ്യ നൂറ്ദിന പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാനുള്ള ഇടവേളയാണ് ഈ സമയമെന്നാണ്. തന്‌റെ സര്‍ക്കാരിന്‌റെ ആദ്യ നൂറ് ദിവസങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എല്ലാം ഉണ്ടാകുമെന്നും 2029-ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നൂറ് ദിവസത്തേക്ക് കാത്തിരിക്കില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു.

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഉജ്ജ്വല വിജയത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇന്നലെ പ്രവചിച്ചിരുന്നു. ബിജെപിയും സഖ്യകക്ഷികളും 300 സീറ്റ് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ 400 സീറ്റ് കടക്കുന്നതില്‍ പരാജയപ്പെടുമെന്ന് പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. എന്നാല്‍ മൂന്ന് എക്‌സിറ്റ് പോള്‍ ഫലം മാത്രമാണ് എന്‍ഡിഎ 40 കടക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in