കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയം അവസാനിപ്പിച്ച ഗോവിന്ദ; മുംബൈ നോര്‍ത്തില്‍ ശിവസേനയുടെ ടിക്കറ്റ് ലഭിക്കുമോ?

കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയം അവസാനിപ്പിച്ച ഗോവിന്ദ; മുംബൈ നോര്‍ത്തില്‍ ശിവസേനയുടെ ടിക്കറ്റ് ലഭിക്കുമോ?

ഡാന്‍സും കോമഡിയുമായി ബോളിവുഡില്‍ കളം നിറഞ്ഞുനുന്ന ഗോവിന്ദ, സിനിമയില്‍ തിരിച്ചടി നേരിട്ട സമയത്താണ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനായി ഇറങ്ങിയത്

''രാഷ്ട്രീയത്തില്‍ ഇറങ്ങിയത് വലിയ തെറ്റായിപ്പോയി, ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ല,'' 2009-ല്‍ കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമ്പോള്‍, ബോളിവുഡിന്റെ ഇഷ്ടതാരം ഗോവിന്ദയുടെ വാക്കുകള്‍ ഇതായിരുന്നു. 14 വര്‍ഷത്തിനുശേഷം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന വഴി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഗോവിന്ദ പറഞ്ഞത് ഇങ്ങനെയാണ്: ''എന്റെ പതിനാലു വര്‍ഷത്തെ വനവാസം അവസാനിച്ചിരിക്കുന്നു. രാമരാജ്യത്തിനുവേണ്ടി പോരാടുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതില്‍ സന്തോഷിക്കുന്നു.''

ഡാന്‍സും കോമഡിയുമായി ബോളിവുഡില്‍ കളം നിറഞ്ഞുനിന്ന ഗോവിന്ദ, സിനിമയില്‍ തിരിച്ചടി നേരിട്ട സമയത്താണ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനായി ഇറങ്ങിയത്. ആ വരവില്‍ മറ്റു പല താരങ്ങളെയും പോലെ ഗോവിന്ദയ്ക്ക് കൈ പൊള്ളിയതുമില്ല. 2004-ല്‍ മുംബൈ നോര്‍ത്ത് ലോക്‌സഭ മണ്ഡലത്തില്‍ സീറ്റ് നല്‍കിക്കൊണ്ട് ഗോവിന്ദയെ കോണ്‍ഗ്രസ് സ്വീകരിച്ചു. 1989 മുതല്‍ 1999 വരെ മുംബൈ നോര്‍ത്ത് മണ്ഡലം അടക്കിഭരിച്ചിരുന്ന ബിജെപിയുടെ അതികായന്‍ റാം നായ്ക്കിനെ മലര്‍ത്തിയടിച്ചായിരുന്നു ഗോവിന്ദയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 48,271 വോട്ടിനാണ് ഗോവിന്ദ റാം നായികിനെ തോല്പിച്ചത്.

കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയം അവസാനിപ്പിച്ച ഗോവിന്ദ; മുംബൈ നോര്‍ത്തില്‍ ശിവസേനയുടെ ടിക്കറ്റ് ലഭിക്കുമോ?
നാലാമൂഴം തേടി ആന്റോ, അധ്യായം തുടങ്ങാന്‍ ഐസക്, അരങ്ങേറ്റം കുറിക്കാന്‍ അനില്‍; പത്തനംതിട്ടയില്‍ പടിയേറ്റം ആര്‍ക്ക്?

സിനിമയിലെ ഗ്ലാമറില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള എടുത്തുചാട്ടം എളുപ്പമാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവും വന്ന നേതാക്കള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുകയെന്നത് എളുപ്പമല്ലെന്ന് ഗോവിന്ദയ്ക്ക് പെട്ടെന്നുതന്നെ മനസ്സിലായി. പാര്‍ലമെന്റില്‍ ഹാജര്‍ ഇല്ലാത്തതിന്റെ പേരിലും സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്താത്തതിന്റെ പേരിലും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗോവിന്ദയ്‌ക്കെതിരെ വടിയെടുത്തു. പാര്‍ലമെന്റില്‍ മാത്രമല്ല, സ്വന്തം മണ്ഡലത്തിലും ഗോവിന്ദ കാണാക്കാഴ്ചയായിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പം ഗോവിന്ദ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പം ഗോവിന്ദ

സിനിമയില്‍ കോമഡി കാണിച്ച് കയ്യടി വാങ്ങിയ ഗോവിന്ദയ്ക്ക് പക്ഷേ, രാഷ്ട്രീയത്തില്‍ സംയമനം പാലിക്കാന്‍ സാധിച്ചില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ഗോവിന്ദ പ്രതിരോധിച്ചു. ഇതോടെ, ഗോവിന്ദ-കോണ്‍ഗ്രസ് ബന്ധം തുലാസിലായി.

കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയം അവസാനിപ്പിച്ച ഗോവിന്ദ; മുംബൈ നോര്‍ത്തില്‍ ശിവസേനയുടെ ടിക്കറ്റ് ലഭിക്കുമോ?
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'

2007-ല്‍ പാര്‍ട്‌ണര്‍ റിലീസായതോടെ, ബോളിവുഡിലെ ഗോവിന്ദയുടെ 'ഹിറ്റ് ദാരിദ്ര്യം' അവസാനിച്ചു. ഇതോടെ, നടന്‍ വീണ്ടും സിനിമാ രംഗത്ത് സജീവമായി. മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെയായി. ഇത് കോണ്‍ഗ്രസിനെ വലിയരീതിയില്‍ പ്രകോപിപ്പിച്ചു. 2008-ല്‍ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് ഗോവിന്ദ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. എന്നാല്‍, എംപി സ്ഥാനം രാജിവച്ചില്ല. പക്ഷേ, ബോളിവുഡില്‍ ലഭിച്ച രണ്ടാം എന്‍ട്രി അധികനാള്‍ നീണ്ടുപോയില്ല. 2010 മുതല്‍ ഗോവിന്ദയുടെ സിനിമാ കരിയര്‍ ഉയര്‍ച്ചതാഴ്ചകള്‍ സമ്മിശ്രമായി കടന്നുപോയി. അപ്പോഴേക്കും കോണ്‍ഗ്രസ് ഗോവിന്ദയെ പൂര്‍ണമായി കൈവിട്ടിരുന്നു.

രാഷ്ട്രീയത്തില്‍നിന്ന് പെട്ടെന്നുള്ള പോക്ക് തിരച്ചടിയായെന്ന് മനസ്സിലാക്കിയാവണം, 2009-ല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി ഗോവിന്ദ രംഗത്തെത്തിയത്. തനിക്ക് വീണ്ടും സീറ്റ് നല്‍കണമെന്ന് എഐസിസി നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അറിയിച്ചില്ലെന്നും ഗോവിന്ദ ആരോപിച്ചു.

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ പരാജയപ്പെട്ട നടന്റെ വീണ്‍വാക്കായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. ഗോവിന്ദയ്ക്ക് ശിവസേന മുംബൈ നോര്‍ത്ത് മണ്ഡലം നല്‍കിയേക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in