ആലപ്പുഴയിലെ സിപിഎമ്മിന്റെ കനല്‍ ഇത്തവണയും കത്തുമോ അതോ കെടുമോ? മണ്ഡലത്തിന്റെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്

2019ലെ പൊതുതിരഞ്ഞെടുപ്പിൽ സീറ്റ് മുഴുവൻ യു ഡി എഫ് തൂത്തുവാരിയപ്പോൾ, എൽഡിഎഫിനൊപ്പംനിന്ന് ഇടതിന്‍റെ മാനം കാത്ത ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ

പുന്നപ്ര - വയലാർ ഉൾപ്പെടെ രക്തംചീന്തിയ നിരവധി സമരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ആലപ്പുഴയിലേത്, ഇടതുപക്ഷത്തിന്‌ ശക്തമായ വേരുകളുള്ള മണ്ണ്. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രം ആ ശക്തി പ്രകടമാകാറില്ല. ട്രെന്റ് ഒന്നും നോക്കാതെ തന്നെ യുഡിഎഫിനെയും എല്‍ഡിഎഫിനെയും തഞ്ചം പോലെ ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്ത മണ്ഡലം. 

ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്ക് ശേഷമായിരുന്നു കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള മണ്ണിൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കുന്നത് ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ്, കെ സി വേണുഗോപാൽ.

ആലപ്പുഴയിലെ സിപിഎമ്മിന്റെ കനല്‍ ഇത്തവണയും കത്തുമോ അതോ കെടുമോ? മണ്ഡലത്തിന്റെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്
തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

സിറ്റിംഗ് എംപി എ എം ആരിഫിനെയാണ് സിപിഎം ഇത്തവണയും തിരഞ്ഞെടുപ്പ് കളത്തിലിറക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ കൂടി കളത്തിലിറങ്ങുമ്പോൾ ത്രികോണ മത്സരത്തിനാണ് ആലപ്പുഴയിലും സാധ്യത തെളിയുന്നത്. ഇത്തവണ ആലപ്പുഴയിൽ ജനങ്ങൾ ആർക്കൊപ്പമെന്ന് കാത്തിരുന്ന് കാണണം. ജനമനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ് ആലപ്പുഴ മണ്ഡലത്തിലൂടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in