ചാലക്കുടിയുടെ ചങ്ങാതിയാര്? തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിൽ മണ്ഡലത്തിന്റെ മനമറിയാൻ ശ്രീലക്ഷ്മി ടോക്കീസ്

ചാലക്കുടി ആർക്കൊപ്പം നിൽക്കും. മണ്ഡലം ഇത്തവണ ഇടതിനെ തുണയ്ക്കുമോ? ചാലക്കുടിയുടെ മനസറിഞ്ഞ് ദ ഫോര്‍ത്ത് ശ്രീലക്ഷ്മി ടാക്കീസ്

ചാലക്കുടി, രാഷ്ട്രീയത്തിലെ കരുത്തുറ്റവര്‍ വാഴുകയും വീഴുകയും ചെയ്ത മണ്ഡലം. എന്നാൽ, ഇത്തവണ മണ്ഡലം ആർക്കൊപ്പം നിക്കുമെന്ന് പറയുക അസാധ്യമാണ്.

സിറ്റിങ് എംപി ബെന്നി ബെഹന്നാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ സി രവീന്ദ്രനാഥിനെയാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ബിജെപി കളത്തിലിറക്കുന്നത് കെ എം ഉണ്ണികൃഷ്‌ണനെയും. ട്വന്‍റി 20 കിഴക്കമ്പലത്തിനും ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയുണ്ട്, അഡ്വ. ചാര്‍ലി പോൾ.

ചാലക്കുടിയുടെ ചങ്ങാതിയാര്?  തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിൽ മണ്ഡലത്തിന്റെ മനമറിയാൻ ശ്രീലക്ഷ്മി ടോക്കീസ്
ചൂടൊന്നും വിഷയമല്ല, പാലക്കാട് ത്രികോണ മത്സരമോ, ശ്രീലക്ഷ്മി ടോക്കീസ് കണ്ട കാഴ്ചകള്‍

2019ലെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1,32,274 എന്ന കൂറ്റൻ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹന്നാന്‍ ചാലക്കുടിയില്‍ വിജയിച്ചത്. ഇത്തവണ ബെന്നി ബെഹന്നാനും സി രവീന്ദ്രനാഥും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in