'കണ്ണൂര്‍ കോട്ടയില്‍ കടുത്ത പോരാട്ടം', ശ്രീലക്ഷ്മി ടോക്കീസ് കണ്ട 'അങ്കം'

ലോക്‌സഭാ മണ്ഡലങ്ങളുടെ മനസറിഞ്ഞ് ശ്രീജ ശ്യാമും ലക്ഷ്മി പദ്മയും നടത്തുന്ന കേരളയാത്ര ശ്രീലക്ഷി ടോക്കീസ് രണ്ടാം ദിനത്തിലാണ് കണ്ണൂരിലെത്തിയത്

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട, എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കണ്ണൂരിന്റെ ജനവിധി പലപ്പോഴും മറിച്ചായിരുന്നു. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന പന്ത്രണ്ട് തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണയും കോണ്‍ഗ്രസിന് അനുകൂലമായാണ് കണ്ണൂര്‍ വിധിയെഴുതിയത്. എന്നാൽ. ഇത്തവണ പോരാട്ടം തീപാറും. അതാണ് കണ്ണൂര്‍ മണ്ഡലത്തിലെ യാത്രയില്‍ ശ്രീലക്ഷ്മി ടോക്കീസ് കണ്ടത്.

ലോക്‌സഭാ മണ്ഡലങ്ങളുടെ മനസറിഞ്ഞ് ശ്രീജ ശ്യാമും ലക്ഷ്മി പദ്മയും നടത്തുന്ന കേരളയാത്ര 'ശ്രീലക്ഷ്മി ടോക്കീസ്' രണ്ടാം ദിനത്തിലാണ് കണ്ണൂരിലെത്തിയത്.

'കണ്ണൂര്‍ കോട്ടയില്‍ കടുത്ത പോരാട്ടം', ശ്രീലക്ഷ്മി ടോക്കീസ് കണ്ട 'അങ്കം'
കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം മുതല്‍ ക്ഷേമപെന്‍ഷന്‍ വരെയുള്ള വിഷയങ്ങള്‍ ചൂടുള്ള ചര്‍ച്ചയാണ് കണ്ണൂരില്‍. യുഡിഎഫിനായി കെ സുധാകരനും എല്‍ഡിഎഫിനായി എം വി ജയരാജനും ബിജെപി സ്ഥാനാര്‍ഥിയായി സി രഘുനാഥുമാണ് കണ്ണൂരിന്റെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in