ലോക്‌സഭ സീറ്റ് നല്‍കിയില്ല; തമിഴ്‌നാട്ടില്‍ കീടനാശിനി കുടിച്ച എംഡിഎംകെ എംപി അന്തരിച്ചു

ലോക്‌സഭ സീറ്റ് നല്‍കിയില്ല; തമിഴ്‌നാട്ടില്‍ കീടനാശിനി കുടിച്ച എംഡിഎംകെ എംപി അന്തരിച്ചു

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

ആത്മഹത്യക്ക് ശ്രമിച്ച തമിഴ്‌നാട് ഈറോഡ് എംപി എ ഗണേശമൂര്‍ത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എംഡിഎംകെ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിക്ക് പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ കീടനാശിനി കഴിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ചയാണ് എംപി ആത്മഹത്യക്ക് ശ്രമിച്ചത്.

ലോക്‌സഭ സീറ്റ് നല്‍കിയില്ല; തമിഴ്‌നാട്ടില്‍ കീടനാശിനി കുടിച്ച എംഡിഎംകെ എംപി അന്തരിച്ചു
'ലെനിന്‍ഗ്രാഡില്‍' കനയ്യ വേണ്ട, പപ്പു യാദവിനെ അടുപ്പിക്കാതെ തേജസ്വി; ബിഹാറില്‍ അഞ്ച് സീറ്റില്‍ ഉടക്കി 'ഇന്ത്യ'

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നുതവണ എംപിയായ നേതാവാണ് ഗണേശമൂര്‍ത്തി. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്. ഡിഎംകെയുടെ സഖ്യകക്ഷിയാണ് എംഡിഎംകെ.

ഇത്തവണ ഡിഎംകെയാണ് ഈറോഡ് സീറ്റില്‍ മത്സരിക്കുന്നത്. എംഡിഎംകെയ്ക്ക് തിരുച്ചി സീറ്റ് നല്‍കി. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോയുടെ മകന്‍ ദുരൈ വൈകോയ്ക്കാണ് പാര്‍ട്ടി സീറ്റ് നല്‍കിയ്. തനിക്ക് സീറ്റ് നിഷേധിച്ചതിനെ ഗണേശമൂര്‍ത്തി ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in