കോപ്പൻഹേഗനിൽ ഇലയിട്ട് ഓണസദ്യയുണ്ട് രസതന്ത്ര നൊബേൽ ജേതാവ്

കോപ്പൻഹേഗനിൽ ഇലയിട്ട് ഓണസദ്യയുണ്ട് രസതന്ത്ര നൊബേൽ ജേതാവ്

ക്ലിക്ക് കെമിസ്ട്രിയുടെയും ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വളർച്ചയ്ക്ക് നൽകിയ സംഭവനകൾക്കാണ് മോർട്ടൻ മെൽഡൽ മറ്റ് രണ്ട് ശാസ്ത്രജ്ഞർക്ക് ഒപ്പം 2022-ലെ നൊബേൽ സമ്മാനം പങ്കുവച്ചത്

ഡെൻമാർക്ക്‌ മലയാളികളുടെ ഓണാഘോഷത്തിൽ അപ്രതീക്ഷിത അതിഥിയായി കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേൽ സമ്മാന ജേതാവ് മോർട്ടൻ മെൽഡൽ. കോപ്പൻഹേഗനിൽ കഴിഞ്ഞ ദിവസം മലയാളീസ് ഇൻ ഡെൻമാർക്ക്‌ (MID) സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മോർട്ടൻ മെൽഡൽ സകുടുംബം പങ്കെടുത്തത്. കലാപരിപാടികൾ ആവേശപൂർവം വീക്ഷിച്ച അദ്ദേഹം ഇലയിൽ വിളമ്പിയ സദ്യ പായസം കൂട്ടി കഴിച്ചാണ് മടങ്ങിയത്.

കോപ്പൻഹേഗനിൽ ഇലയിട്ട് ഓണസദ്യയുണ്ട് രസതന്ത്ര നൊബേൽ ജേതാവ്
കെ എല്‍ രാഹുല്‍ തിരിച്ചെത്തി, സഞ്ജു പുറത്ത്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മോർട്ടൻ മെൽഡൽ കുടുംബാംഗങ്ങൾക്കൊപ്പം ഓണസദ്യ കഴിക്കുന്നു
മോർട്ടൻ മെൽഡൽ കുടുംബാംഗങ്ങൾക്കൊപ്പം ഓണസദ്യ കഴിക്കുന്നു

ക്ലിക്ക് കെമിസ്ട്രിയുടെയും ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വളർച്ചയ്ക്ക് നൽകിയ സംഭാവനകൾക്കാണ് കരോളിൻ ബർട്ടോസി, കെ ബാരി ഷാർപിൾസ് എന്നിവർക്കൊപ്പം മെൽഡൽ 2022-ലെ രസതന്ത്ര നൊബേൽ സമ്മാനം പങ്കിട്ടത്.

കോപ്പൻ ഹേഗനിൽ ഗവേഷകനായ അദ്ദേഹം ഭാര്യ ഫയെദ്രിയയ്ക്കും രണ്ടു മക്കൾക്കും ഒപ്പമാണ് തിരുവോണോത്സവം 2023 എന്ന് പേരിട്ട ഡെൻമാർക്ക്‌ മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. നിലവിളക്ക് കൊളുത്തി പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.

ഡെൻമാർക്ക്‌ മലയാളികളുടെ ഓണാഘോഷം മോർട്ടൻ മെൽഡൽ  ഉദ്ഘാടനം ചെയ്യുന്നു
ഡെൻമാർക്ക്‌ മലയാളികളുടെ ഓണാഘോഷം മോർട്ടൻ മെൽഡൽ ഉദ്ഘാടനം ചെയ്യുന്നു
കോപ്പൻഹേഗനിൽ ഇലയിട്ട് ഓണസദ്യയുണ്ട് രസതന്ത്ര നൊബേൽ ജേതാവ്
ജി20 ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം 'ഭാരതം'; നീക്കം രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര ശ്രമമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

“അദ്ദേഹത്തിന്റെ സഹപ്രവർത്തകനും മലയാളിയുമായ റെമിൽ മണാട്ട് ആണ് മെൽഡലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 1994 മുതൽ റെമിലും മെൽഡലും ഒരുമിച്ചു ജോലി ചെയ്യുന്നു. നമ്മുടെ സംസ്കാരത്തെയും ഉത്സവങ്ങളെയും പറ്റി അറിയാൻ വളരെ താൽപ്പര്യമുള്ളയാളാണ് അദ്ദേഹം. ഏറെ ആഹ്ളാദത്തോടെയാണ് അദ്ദേഹം വഞ്ചിപ്പാട്ടും കുട്ടികളുടെ കലാപ്രകടനങ്ങളും വീക്ഷിച്ചത്,” കോപ്പൻ ഹേഗനിൽ പാരമ്പര്യ ഊർജമേഖലയിൽ ഗവേഷകനായ തിരുവനന്തപുരം സ്വദേശി ഡോ. ഗിരീഷ് രാമചന്ദ്രൻ ദ ഫോർത്തിനോട് പറഞ്ഞു.

സദ്യ കഴിക്കാൻ ഇലയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ സംഘാടകർ സ്പൂൺ നൽകിയെങ്കിലും അത് സ്നേഹപൂർവം നിരസിച്ച് മറ്റുള്ളവരെ പോലെ ചോറും കറികളും കഴിക്കുകയായിരുന്നു മെൽഡൽ. സദ്യയെപ്പറ്റി നല്ല അഭിപ്രായമായിരുന്നു അദ്ദേഹത്തിന്.

കോപ്പൻഹേഗനിൽ ഇലയിട്ട് ഓണസദ്യയുണ്ട് രസതന്ത്ര നൊബേൽ ജേതാവ്
വോട്ട് രേഖപ്പെടുത്താൻ മടികാണിക്കാത്ത പുതുപ്പള്ളിക്കാർ; മണ്ഡലത്തിന്റെ പോളിങ് റെക്കോർഡ് തിരുത്തപ്പെടുമോ?

ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയുടെ അതിഥി പട്ടികയിൽ ഡോ. മോർട്ടൻ മെൽഡലുണ്ട്. കേരളത്തിൽ നിന്നുള്ള ക്ഷണം ലഭിച്ചെന്നും കേരളത്തെപ്പറ്റി കേട്ടറിഞ്ഞതെല്ലാം കണ്ടറിയാനുള്ള അവസരത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആഘോഷത്തിനെത്തിയ മലയാളികളോട് പറഞ്ഞു.

കോപ്പൻഹേഗനിൽ ഇലയിട്ട് ഓണസദ്യയുണ്ട് രസതന്ത്ര നൊബേൽ ജേതാവ്
കൊളംബോയില്‍ മഴക്കളി; ഏഷ്യാകപ്പ് സൂപ്പർ 4, ഫൈനല്‍ മത്സരങ്ങള്‍ക്ക് പുതിയ വേദി

ഡെന്മാർക്കിൽ ഗവേഷക, ഐ ടി, ബിസിനസ് മേഖലകളിൽ ജോലിചെയ്യുന്നവരും കുടുംബാംഗങ്ങളുമായി മുന്നൂറോളം മലയാളികളാണ് സെപ്റ്റംബർ മൂന്നിന് നടന്ന തിരുവോനോത്സവത്തിൽ പങ്കെടുത്തത്. “ഈ വർഷം മൂന്ന് വാരാന്ത്യങ്ങളിലായി വിശാലമായ ഓണാഘോഷമാണ് ഡെന്മാർക്കിൽ. അടുത്ത ഞായറാഴ്ചയും ആഘോഷമുണ്ട്,” ഗിരീഷ് പറഞ്ഞു.

logo
The Fourth
www.thefourthnews.in