തൃശൂരില്‍ ആവേശമായി നരേന്ദ്ര മോദിയുടെ റോഡ് ഷോ; ഉജ്വല സ്വീകരണം

തൃശൂരില്‍ ആവേശമായി നരേന്ദ്ര മോദിയുടെ റോഡ് ഷോ; ഉജ്വല സ്വീകരണം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദതാ എസ്, സുരേഷ് ഗോപി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു

തേക്കിന്‍കാട് മൈതാനിയില്‍ ജനസാഗരത്തിന് നടുവില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. പ്രധാനമന്ത്രി പങ്കെടുത്ത 'സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം' എന്ന പരിപാടിയോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടിത്തിലേക്ക് കടന്നത്. നഗരത്തിലെ ഒന്നര കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് ശേഷമായിരുന്നു മോദി പൊതു പരിപാടിയില്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദതാ എസ്, സുരേഷ് ഗോപി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ വേദിയില്‍ അണിനിരത്തിയായിരുന്നു ബിജെപി 'സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം' സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച സംരംഭകയായ ബീനാ കണ്ണന്‍, ഡോ. എം.എസ് സുനില്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, ഇന്ത്യന്‍ വനിത ക്രിക്കറ്റ് എ ടീം നായികയായിരുന്ന മിന്നു മണി, ചലചിത്ര താരം ശോഭന, മറിയക്കുട്ടി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുന്നത് എന്നാണ് ബിജെപി കേന്ദ്രങ്ങളുട അവകാശവാദം.

'സ്ത്രീശക്തി മോദിക്കൊപ്പം' വേദിയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍
'സ്ത്രീശക്തി മോദിക്കൊപ്പം' വേദിയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍
തൃശൂരില്‍ ആവേശമായി നരേന്ദ്ര മോദിയുടെ റോഡ് ഷോ; ഉജ്വല സ്വീകരണം
മോദിക്ക് 'മന്‍ കി ബാത്ത്' മതി; ഇന്ത്യന്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ട് പത്തുവര്‍ഷം

ലക്ഷദ്വീപില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവളത്തില്‍ എത്തിയ മോദി ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലേക്കും അവിടെ നിന്നും റോഡ് മാര്‍ഗം ജില്ലാ ആശുപത്രി ജങ്ഷനിലേക്കും എത്തുകയായിരുന്നു. തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെയുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരം റോഡ് ഷോയിലും പങ്കെടുത്തു.

logo
The Fourth
www.thefourthnews.in