കേരളത്തിലെ ആദ്യ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: എ വര്‍ഗീസ് രക്തസാക്ഷിത്വ ദിനം

കൊലപാതകം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിടുംവരെ നക്‌സല്‍ വര്‍ഗീസ് എന്ന അരീക്കാട് വര്‍ഗീസിന്റെ കൊലപാതകം ഏറ്റുമുട്ടലിലുണ്ടായതാണെന്ന പോലീസിന്റെ തിരക്കഥയായിരുന്നു ഭരണകൂടം പ്രചരിപ്പിച്ചിരുന്നത്

കേരളത്തിലെ ആദ്യത്തെ ഏറ്റുമുട്ടൽ കൊലപാതകം; നക്‌സലൈറ്റ് നേതാവ് എ വർഗീസിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്. ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് തെളിയുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്ത ആദ്യത്തെ കേസും ഇതു തന്നെ.  1970 ഫ്രെബ്രുവരി 18 നായിരുന്നു ആ സംഭവം. വർഗീസിനെ ഏറ്റുമുട്ടൽ കൊലയിലൂടെ ഇല്ലാതാക്കിയതിന്റെ വാർഷിക ദിനമാണിന്ന്.  

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പിന്നീട് വ്യാപകമായി. എല്ലാ സർക്കാരുകളും എന്ന് തന്നെ പറയാം, ഇതിന് ന്യായീകരണവും നൽകി. കേരളത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ എതിർത്ത സിപിഎമ്മിന്റെ ഭരണകാലത്താണ് വിമത സ്വരമുയർത്തിയ രാഷ്ട്രീയ പ്രവർത്തകരെ പൊലീസുകാർ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതും, അതിനെ സിപിഎമ്മിന്റെ തന്നെ നേതാക്കൾ ന്യായീകരിച്ചതും.

2022ലെ കണക്ക് പ്രകാരം, 2016ന് ശേഷം ഇന്ത്യയിൽ 813 ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇങ്ങനെ വർഷാവർഷം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്ന പേരിൽ നൂറുകണക്കിന് പേരാണ് ഭരണകൂട ഭീകരതയ്ക്ക് ഇരയാകുന്നത്. ഈ നീണ്ട നിരയിലെ ആദ്യ വ്യക്തിയാണ് ഇങ്ങ് കേരളത്തിലെ തിരുനെല്ലിയിൽ പോലീസുകാരാൽ കൊലചെയ്യപ്പെട്ട അരീക്കാട് വർഗീസ് എന്ന സഖാവ് വർഗീസ്....

കർഷക തൊഴിലാളി യൂണിയന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി അരീക്കാട് വർഗീസ് 1960കളിലാണ് വയനാട്ടിലെത്തുന്നത്. ആദിവാസികളെ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആ സമയത്താണ് നക്‌സൽബാരി മുന്നേറ്റം ഉണ്ടാകുന്നത്.  സിപിഎം വിപ്ലവത്തിന്റെ പാത കൈയൊഴിഞ്ഞുവെന്നാരോപിച്ചായിരുന്നു ഒരു സംഘം പാർട്ടി വിട്ടത്. കേരളത്തിലും ഇതിന്റെ ചലനങ്ങൾ ഉണ്ടായി. എ  വർഗീസ് ആ വിഭാഗത്തിന്റെ കൂടെ കൂടി. പാവപ്പെട്ട കർഷക തൊഴിലാളികളെയും ആദിവാസികളെയും മൃഗസമാനമായി കണക്കാക്കി ചൂഷണം ചെയ്ത ജന്മിമാരെ ഉന്മൂലനം ചെയ്യുന്നതടക്കമുള്ള സായുധ ചെറുത്തുനിൽപ്പായിരുന്നു നക്‌സലുകളുടെ അന്നത്തെ പ്രവർത്തന ശൈലി.

അതിന്റെ ഭാഗമായി തലശ്ശേരി, പുൽപ്പള്ളി എന്നിങ്ങനെ പല പോലീസ് സ്റ്റേഷനുകൾക്ക് നേരെയും ആക്രമണം നടന്നു.  ഇതിന്റെ ഭാഗമായി  എൻ വാസുദേവ അഡിഗ, ചേക്കു എന്നീ ജന്മിമാർ  കൊല്ലപ്പെട്ടു.  ഇതിനു പിന്നാലെയാണ് 1970 ഫെബ്രുവരി 17ന് ഒളിവിലായിരുന്ന വർഗീസിനെ പോലീസ് പിടികൂടുന്നത്.
അന്ന് വയനാട് ഡി എസ് പി ആയിരുന്ന കെ ലക്ഷ്മണയായിരുന്നു പോലീസ് സംഘത്തെ നയിച്ചിരുന്നത്. വർഗീസിനെ കാട്ടിലെത്തിച്ച ശേഷം, കൈകൾ പിറകിലേക്ക് വരിഞ്ഞുകെട്ടി ലക്ഷ്മണ വെടിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

കേരളത്തിലെ ആദ്യ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: എ വര്‍ഗീസ് രക്തസാക്ഷിത്വ ദിനം
വിഭജനവും ദാരിദ്ര്യവും ജന്മം നല്‍കിയ എഴുത്തുകാരന്‍

കൊലപാതകം നടന്ന് 28 വർഷങ്ങൾ പിന്നിടുംവരെ അതൊരു ഏറ്റുമുട്ടൽ കൊലപാതകമെന്ന പോലീസിന്റെ തിരക്കഥയായിരുന്നു ഭരണകൂടം പ്രചരിപ്പിച്ചിരുന്നത്.  എന്നാൽ ലക്ഷ്മണയുടെ നിർദ്ദേശാനുസരണം താനാണ് കൈകൾ കൂട്ടികെട്ടിയ വർഗീസിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന്  സി ആർ പി എഫ് കോൺസ്റ്റബിൾ ആയിരുന്ന രാമചന്ദ്രൻ നായർ വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി. കേരളത്തിൽ വലിയ കോളിളക്കമാണ് ആ സംഭവം ഉണ്ടാക്കിയത്.  

വർഗീസിനെ വെടിവയ്ക്കാൻ അന്ന് സംഘത്തിലുണ്ടായിരുന്ന തന്നെ മേലുദ്യോഗസ്ഥനായ ലക്ഷ്മണ നിർബന്ധിക്കുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തി. അങ്ങനെ ഇന്ത്യയിലെ തന്നെ തെളിയിക്കപ്പെട്ട ആദ്യ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായി സഖാവ് വർഗീസിന്റെ കേസ് മാറി.

തുടർന്ന്  രാമചന്ദ്രൻ നായരെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് നാല് വർഷത്തിന് ശേഷം 2006ലാണ് രാമചന്ദ്രൻ നായർ മരിക്കുന്നത്. പിന്നീട് 2010-ൽ സിബിഐ കോടതി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ കെ ലക്ഷ്മണയെ ജീവപര്യന്തം ശിക്ഷിച്ചു.

അങ്ങനെ രാജ്യത്തെ തന്നെ അപൂർവം വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ഒന്നായി സഖാവ് വർഗീസിന്റെ കൊലപാതകം മാറി.

എന്നാൽ വർഗീസിനെ പോലീസ് കൊലപ്പെടുത്തിയ കാലത്ത് മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോനും ആഭ്യന്തര മന്ത്രി സി എച്ച് മുഹമ്മദ് കോയക്കുമെതിരെ പ്രതിഷേധസ്വരമുയർത്തിയ സിപിഎം, പിന്നീട് വർഷങ്ങൾക്കിപ്പുറം സഖാവ് വർഗീസ്, കൊലപാതകിയും തട്ടിപ്പുകാരനുമാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തു. നഷ്ടപരിഹാരത്തിന് വർഗീസിന്റെ കുടുംബം അർഹരല്ലെന്ന് സ്ഥാപിക്കാനായിരുന്നു ആദ്യ പിണറായി വിജയൻ സർക്കാർ ഇത്തരത്തിലൊരു സത്യവാങ്മൂലം നൽകിയത്.  ഭരണകൂടത്തിന്റെ സ്വഭാവം ആരു ഭരിച്ചാലും മാറില്ലെന്നതിന്റെ സൂചനയായിരുന്നു പിണറായി സർക്കാരിന്റെ ഈ അസംബന്ധ സത്യവാങ് മൂലം.  ഏറ്റവുമൊടുവിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുകയായ 50 ലക്ഷം നൽകിയതാകട്ടെ ആരുമറിയാതെ, രഹസ്യമായും.

കേരളത്തിലെ ആദ്യ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: എ വര്‍ഗീസ് രക്തസാക്ഷിത്വ ദിനം
'പോലീസ് പെരുമാറിയത് തീവ്രവാദികളോടെന്നപോലെ, അവര്‍ക്കും റൊട്ടി പകുത്ത് നല്‍കി കര്‍ഷകർ'; ശംഭു അതിർത്തിയിലെ കാഴ്ചകൾ

നക്‌സൽ വർഗീസിന്റെ ഏറ്റുമുട്ടൽ കൊലപാതകം വ്യാജമെന്ന് തെളിഞ്ഞെങ്കിലും കേരളം പിന്നീടും പല 'ഏറ്റുമുട്ടൽ കൊലപാതകങ്ങൾ'ക്കും സാക്ഷിയായി. 2016ന് ശേഷം മാത്രം ഒൻപത്  കൊലപാതകങ്ങൾ. ഇവയ്‌ക്കെല്ലാം ന്യായീകരണങ്ങൾ നിരത്താൻ ഏറ്റുമുട്ടൽ കൊലകൾക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ നിലപാടെടുക്കുന്ന സിപിഎമ്മും...  

Related Stories

No stories found.
logo
The Fourth
www.thefourthnews.in