ആണധികാരത്തിന്റെ സൗന്ദര്യബോധം പേറുന്ന സ്ത്രീ ശില്‍പ്പങ്ങള്‍ മാത്രം എന്തുകൊണ്ട് അവാര്‍ഡുകളായി നല്‍കുന്നു?

ആണധികാരത്തിന്റെ സൗന്ദര്യബോധം പേറുന്ന സ്ത്രീ ശില്‍പ്പങ്ങള്‍ മാത്രം എന്തുകൊണ്ട് അവാര്‍ഡുകളായി നല്‍കുന്നു?

സമൂഹം പാലിച്ചു പോരുന്ന ഒരിക്കലും തകർക്കപ്പെടാത്ത ചില അനുശീലനങ്ങളുണ്ട്, അതിന്റെ നിർമിതി സ്ത്രീവിരുദ്ധതയിലൂന്നിയതുമാണ്. ആൺനോട്ടങ്ങളും അഭിരുചികളും സ്ത്രീയുടെ ശരീരത്തെ നിർണയിക്കുന്നു

സംസ്ഥാനചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഒരു നടൻ നടത്തിയ അഭിപ്രായപ്രകടനങ്ങളിലെ അശ്ലീലം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയ നടന് തനിക്കു ലഭിച്ച ശില്പവും അവാർഡ് തുകയും ഇഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്തതിനുള്ള കാരണം അയാൾ വേദിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു. ഈ നടന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്നും നടിമാരാരും അയാളുടെ കൂടെ അഭിനയിക്കരുതെന്നും വരെ ആഹ്വാനങ്ങളുയരുന്നു.

പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നും ഇത്തരം എതിർപ്പുകളും ട്രോളുകളും പെട്ടെന്നു കെട്ടടങ്ങുമെന്നും നടനറിയാം. തന്റെ പരാമർശങ്ങളിൽ അയാൾ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നു മാത്രമല്ല , ലെസ്ബിയൻ ശില്പങ്ങൾ ആവശ്യമില്ലെന്നും സ്വന്തം രൂപത്തിലുള്ള ശില്പമാണ് തനിക്കു വേണ്ടതെന്നും പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു. ആണുങ്ങൾക്ക് ആൺകരുത്തുള്ള പ്രതിമ തന്നെ സമ്മാനമായി വേണം. ആൺകരുത്തുള്ള ഭരണാധികാരിയുള്ളപ്പോൾ തീർച്ചയായും അങ്ങനെത്തന്നെ വേണം, പെൺപ്രതിമ അയാളുടെ ആണത്തത്തിനു ചേർന്നതല്ല. അതിലും അപകടകരമായത് പെൺ ശില്പം അയാളെ പ്രലോഭിപ്പിക്കുന്നുവെന്നതാണ്. അധികാരവിധേയത്വവും സ്ത്രീവിരുദ്ധതയും കൃത്യമായ അനുപാതത്തിൽ കുഴച്ചുണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾക്കു കൈയടി കൂടുതൽ കിട്ടും.

തനിക്കു ലഭിച്ച സ്ത്രീശില്പത്തെ യഥാർത്ഥ സ്ത്രീയായിക്കണ്ട് അതിന്റെ ശരീരമാസകലം ലൈംഗികത ആരോപിക്കുമ്പോൾ നടൻ പരസ്യമായിത്തന്നെ രതിജന്യമായ ആനന്ദമനുഭവിക്കുന്നുണ്ടെന്നത് വ്യക്തമാണ്

1969ൽ ആരംഭിച്ച സംസ്ഥാന ഫിലിം അവാർഡിന് ഏതാണ്ട് അതേകാലം തൊട്ടു ഉപഹാരമായി കൊടുക്കുന്നത് ഒരേ മാതൃകയിലുള്ള ശില്പമാണ്. ആ ശില്പം നടൻ നോക്കിയതിലെ , നോക്കുന്നതിലെ അശ്ലീലത്തിന്റെ രാഷ്ട്രീയത്തിന് അതിനേക്കാളേറെ പഴക്കമുണ്ട്. പുരുഷന്റെ കാമനകളുടെ, ആസക്തികളുടെ ഇരയാണ് എക്കാലത്തും സ്ത്രീശരീരം. അവളുടെ അവയവങ്ങൾ ,ലൈംഗികോദ്ദീപകമെന്നു പുരുഷൻ വിചാരിക്കുന്ന ആ ശരീരഭാഗങ്ങൾ അവനെ പ്രലോഭിതനാക്കുന്നു. തനിക്കു ലഭിച്ച സ്ത്രീശില്പത്തെ യഥാർത്ഥ സ്ത്രീയായിക്കണ്ട് അതിന്റെ ശരീരമാസകലം ലൈംഗികത ആരോപിക്കുമ്പോൾ നടൻ പരസ്യമായിത്തന്നെ രതിജന്യമായ ആനന്ദമനുഭവിക്കുന്നുണ്ടെന്നത് വ്യക്തമാണ്. സ്ത്രീശരീരത്തെ പ്രതിനിധീകരിക്കുന്ന രൂപകങ്ങളെല്ലാം ലൈംഗികവതികരിക്കപ്പെടുന്നതാവുന്നതിനെക്കുറിച്ച് ലകാൻ പറയുന്നത് ഇവിടെ ഓർക്കാവുന്നതാണ് . ''അവൾ പുരുഷനെ പ്രകോപിപ്പിക്കുന്ന അവയവങ്ങളുടെ സംഘാതം മാത്രമാവുന്നു. അവളുടെ ശരീര ഭാഗങ്ങളിലേക്കു തുറിച്ചു നോക്കി ആനന്ദിക്കാനും അതിനെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് മൂർച്ഛയടയാനും പുരുഷനധികാരമുണ്ട്. സ്ത്രീശരീരം അവന്റെ വ്രതങ്ങളെയും നിഷ്ഠകളെയും തകർക്കുന്നു. കുറ്റം അവന്റേ തല്ല,അവളുടേതാണ്, അവളുടെ മാദകമായ അവയവങ്ങളുടേതാണ്''.

പുരാണങ്ങളിൽ മഹാസാത്വികരായ മുനിമാരുടെ തപസ്സും തപശ്ചര്യകളും മുടക്കാൻ തുനിഞ്ഞിറങ്ങിയ എത്രയോ അപ്സരസ്സുകളുടെ കഥകളുണ്ട്. അവർ പലപ്പോഴുംസ്വമേധയാ പോയിരുന്നതല്ല, തപോവിഘ്നം വരുത്താൻ മിക്കവാറും ദേവേന്ദ്രന്റെ കല്പനപ്രകാരം പോകാൻ നിർബന്ധിതരായതായിരുന്നു. സ്വന്തം ശരീരപ്രദർശനത്തിലൂടെ മുനിമാരുടെ മനസ്സും തപസ്സും ശരീരവും ഇളക്കുന്നത് വിനോദമായിക്കണ്ടിരുന്ന ഘൃതാചി, ജാനപദി തുടങ്ങിയ ചിലരെയും കഥകളിൽ കാണാം.

ആണധികാരത്തിന്റെ സൗന്ദര്യബോധം പേറുന്ന സ്ത്രീ ശില്‍പ്പങ്ങള്‍ മാത്രം എന്തുകൊണ്ട് അവാര്‍ഡുകളായി നല്‍കുന്നു?
കരുണാകരനുവേണ്ടി ഭാരം കുറച്ച 'പെണ്ണുടലി'ന്റെ ചരിത്രം

അതൊക്കെയും ഏതോ വിദൂര പൂർവകാലത്ത് നടന്ന കഥകളാണെന്നു എഴുതിത്തള്ളാനാവില്ല. പുതിയകാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരു പുരുഷൻ പരസ്യമായി സ്ത്രീരൂപത്തിലുള്ള പ്രതിമ തന്നെ പ്രലോഭിപ്പിക്കുമെന്നു വിളിച്ചുപറയുന്നു. പുരുഷൻ എന്നതു മാത്രമല്ല ,നടൻ അതും മികച്ച നടനുള്ള അംഗീകാരം ലഭിച്ചയാൾ എന്ന നിലയിൽ കൂടുതൽ അധികാരിയായ പുരുഷനാണ് അയാൾ. വേദിയിലെ ആ പ്രകടനത്തിന്റെ ശരീരഭാഷയും ശബ്ദവും ഭാവവുമൊക്കെ ഒരു ആസക്തന്റേതാണ്. സ്ത്രീയെ ലൈംഗികോദ്ദീപകമായ ശരീരമായി മാത്രമേ ,അതു ജീവനില്ലാത്ത ശില്പത്തിന്റെതായാലും അയാൾക്കു കാണാനാവുന്നുള്ളു. നടൻ തനിക്ക് ലഭിച്ച ഉപഹാരത്തെപ്പറ്റി ഇങ്ങനെ പറയുന്നത് ആണധികാര പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തോടെയാണ്.

സമൂഹം പാലിച്ചു പോരുന്ന ഒരിക്കലും തകർക്കപ്പെടാത്ത ചില അനുശീലനങ്ങളുണ്ട്, അതിന്റെ നിർമിതി സ്ത്രീവിരുദ്ധതയിലൂന്നിയതുമാണ്. ആൺനോട്ടങ്ങളും അഭിരുചികളും സ്ത്രീയുടെ ശരീരത്തെ നിർണയിക്കുന്നു. ആൺനോട്ടം രൂപപ്പെടുത്തുന്ന Sexualised and Stereo typed images of Women (സിമോൺ ദ ബുവ്വാ) ആണ് നടന്റെ കൈയ്യിലുള്ള സ്ത്രീശില്പം. അയാൾക്കതല്ല വേണ്ടത്, തന്റെ അഭിനയമികവിനു അംഗീകാരമായി ആൺകരുത്തുള്ള ശില്പം തന്നെ വേണം. ലൈംഗികാനന്ദത്തിനു വേണ്ടി മാത്രമുപകരിക്കുന്ന ദുർബലയും സാമൂഹികപദവി കുറഞ്ഞവളുമായ സ്ത്രീയുടെ രൂപത്തിലുണ്ടാക്കിയ ശില്പം അയാളെ അപമാനിതനാക്കുന്നു . ആണധികാരത്തിന്റെ ധിക്കാരപൂർണമായ അനേകം പ്രകടനങ്ങളിലൊന്നാണിതും. ഇതിനൊപ്പം തന്നെ ആലോചിക്കേണ്ടതാണ് എന്തുകൊണ്ട് സ്ത്രീയുടെ നഗ്നശരീരത്തിൻ്റെ ലാവണ്യം പ്രദർശിപ്പിക്കുന്ന ശില്പം തന്നെ സിനിമാ അവാർഡായി നൽകുന്നതെന്നതും.

കാണലിന്റെ ,കാഴ്ചയുടെ അധികാരവും ആനന്ദവും ആണിന്റേതാണെന്നും അതിനനുസൃതമായി ബിംബവത്കരിക്കപ്പെടുകയോ ക്രമീകരിക്കപ്പെടുകയോ ആണ് സ്ത്രീ ശരീരങ്ങളെന്നും ഈ ശില്പം വെളിപ്പെടുത്തുന്നു.. മനോഹരമായ കലാസൃഷ്ടിയായിരിക്കുമ്പോൾത്തന്നെ പെൺനഗ്നതയുടെ സമർത്ഥമായ വിപണനം കൂടി പരോക്ഷമായി ഇവിടെ സാധ്യമാവുന്നുണ്ട്.

1969ൽ മലയാറ്റൂർ രാമകൃഷ്ണനാണ് ആ ശില്പം രൂപകല്പന ചെയ്തതെന്നാണു പറയുന്നത്. സുകുമാരകലകളെയെല്ലാം സ്ത്രീകളോടും സ്ത്രീ ശരീരത്തോടുമൊക്കെ ഉപമിക്കുന്ന ആണധികാരത്തിലൂന്നിയ സൗന്ദര്യബോധ്യങ്ങളുടെ പിന്തുടർച്ചയാവാം ആ ശില്പവും. കാണലിന്റെ, കാഴ്ചയുടെ അധികാരവും ആനന്ദവും ആണിന്റേതാണെന്നും അതിനനുസൃതമായി ബിംബവത്കരിക്കപ്പെടുകയോ ക്രമീകരിക്കപ്പെടുകയോ ആണ് സ്ത്രീ ശരീരങ്ങളെന്നും ഈ ശില്പം വെളിപ്പെടുത്തുന്നു.. മനോഹരമായ കലാസൃഷ്ടിയായിരിക്കുമ്പോൾത്തന്നെ പെൺനഗ്നതയുടെ സമർത്ഥമായ വിപണനം കൂടി പരോക്ഷമായി ഇവിടെ സാധ്യമാവുന്നുണ്ട്. ലിംഗരാഷ്ട്രീയത്തിന്റെ യാഥാസ്ഥിതിക ആൺകേന്ദ്രീത പരിഗണനകളെയെല്ലാം സഫലമാക്കുന്ന വിധം സിനിമാ അവാർഡുകൾക്ക് സ്ത്രീ ശില്പങ്ങൾ മാത്രം! മുമ്പു പറഞ്ഞ അതേ sexualised & Stereo typed images of Women.

ആണധികാരത്തിന്റെ സൗന്ദര്യബോധം പേറുന്ന സ്ത്രീ ശില്‍പ്പങ്ങള്‍ മാത്രം എന്തുകൊണ്ട് അവാര്‍ഡുകളായി നല്‍കുന്നു?
'അപ്പനാ'യി ജീവിച്ച് അലൻസിയർ

ലിംഗപദവിയെക്കുറിച്ചും ലിംഗനിരപേക്ഷതയെക്കുറിച്ചുമൊക്കെ നിരന്തരം ചർച്ചകൾ നടക്കുന്ന പുതിയ കാലത്ത് ഇത്തരം സ്ത്രീരൂപങ്ങൾ അവാർഡായി നൽകുന്ന പതിവുകൾ മാറ്റിപ്പണിയേണ്ടതുണ്ട്. പെണ്ണിന്റെ പ്രതിമ കണ്ടാൽപ്പോലും നിയന്ത്രണം വിടുന്ന ,അത് ഒരു അന്തസ്സായി വിളിച്ചു പറയുന്ന , അത്തരം പറച്ചിലുകളെ സ്വാഭാവികതയോടെ ,കൈയടികളോടെ സ്വീകരിക്കുന്ന ആണുങ്ങളുടെ കൂട്ടം കേരളത്തിലെ ഭൂരിപക്ഷമാണ് .അവർ കിട്ടുന്ന വേദികളിലെല്ലാം ഇനിയും പെണ്ണുങ്ങളെ ഇകഴ്ത്തുകയും ആൺകരുത്തിനെ വാഴ്ത്തുകയും ചെയ്യും.

അനുബന്ധം: സ്ത്രീശരീരം കണ്ടു മഹർഷിമാർക്ക് നിയന്ത്രണം വിട്ടു സ്ഖലനം സംഭവിച്ചുണ്ടായ സന്താനങ്ങളായിരുന്നു ദ്രോണർ , കൃപർ തുടങ്ങി പ്രമുഖരായ പല പുരാണപുരുഷന്മാരും. പ്രലോഭിപ്പിച്ച സ്ത്രീകൾക്ക് ഗർഭം ധരിക്കാനോ പ്രസവിക്കാനോ മനസ്സില്ലാത്തതു കൊണ്ട് മഹർഷിമാർക്ക് സ്വന്തം രേതസ്സ് കുടത്തിലും പുല്ലിലുമൊക്കെ നിക്ഷേപിക്കേണ്ടി വന്നുവെന്നു മാത്രം.

logo
The Fourth
www.thefourthnews.in