ഭൂമിയില്‍ കാലുറപ്പിച്ച് പൗര്‍ണമി ചന്ദ്രികയെ  തൊട്ടു വിളിച്ചയാള്‍

ഭൂമിയില്‍ കാലുറപ്പിച്ച് പൗര്‍ണമി ചന്ദ്രികയെ തൊട്ടു വിളിച്ചയാള്‍

പ്രേം നസീറിന്റെ 34-ാം ചരമ വാർഷിക ദിനത്തിൽ ആ അതുല്യ പ്രതിഭയുടെ, നിറവാർന്ന മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ ഓർക്കുകയാണ് ലേഖകൻ

''ഞാന്‍ കടന്നുപോന്ന വഴികളിലെ മുള്ളിനേയും മലരിനേയും നിങ്ങള്‍ക്ക് ദര്‍ശിക്കാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് പഠിക്കാനോ പകര്‍ത്താനോ ഒന്നും കണ്ടെന്നു വരില്ല.''

പ്രേം നസീറിന്റെ ആത്മകഥയില്‍ നിന്ന്

കന്നട ചലച്ചിത്ര സൂപ്പര്‍ താരം രാജ് കുമാറിനെ കാട്ടുരാജാവ് വീരപ്പന്‍ തട്ടിക്കൊണ്ട് പോകുന്നതിന് മുന്‍പാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെനിന്‍ രാജേന്ദ്രന്‍ 'പ്രേംനസീറിനെ കാണാനില്ല' എന്ന സിനിമയെടുത്തത്. കുറഞ്ഞ ചിലവിലെടുത്ത മനോഹരമായ സിനിമയായിരുന്നു അത്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ഏതാനും ചെറുപ്പക്കാര്‍ മലയാളത്തിലെ സൂപ്പര്‍താരമായ പ്രേംനസീറിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതാണ് കഥ. ഒരു സൂപ്പര്‍താരത്തിന്റെ പ്രസക്തി, മൂല്യം തുടങ്ങിയവ അയാള്‍ ഒരു പ്രതിസന്ധിയിലകപ്പെടുമ്പോള്‍ ചലച്ചിത്രലോകവും സമൂഹവും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ കഥയും തിരക്കഥയും രചിച്ച ലെനിന്‍ രാജേന്ദ്രന്റ ചിത്രത്തിന്റെ പ്രമേയം.

പ്രേംനസീര്‍ എന്ന താരവും ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകനും ഒരു ചിത്രത്തില്‍ സഹകരിക്കുക എന്നത് അക്കാലത്ത് അത്ഭുതമാണ്. പ്രേംനസീന് ചുറ്റും മലയാള സിനിമ കറങ്ങിക്കൊണ്ടിരുന്ന കാലം ഏതാണ്ട് അവസാനിച്ചിരുന്നു. ഭരതന്‍, മോഹന്‍, കെ ജി ജോര്‍ജ്, പത്മരാജന്‍ തുടങ്ങിയ സംവിധായക പ്രതിഭകള്‍ രംഗം ഏറ്റെടുത്തു. അവര്‍ക്ക് തൊട്ട് പിന്നാലെ വന്ന സംവിധായകന്മാരിലൊരാളായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. ഇവരൊന്നും പ്രധാന താരങ്ങളെ കേന്ദ്രീകരിക്കാതെയാണ് പടമെടുത്തത്. അവരതില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ, ഒരു നടന്‍ എന്ന നിലയില്‍ നസീറിനെ അവര്‍ അവഗണിച്ചിരുന്നില്ല. അതിന് തെളിവാണ് ഭരതന്റെ 'പാര്‍വതി', 'ഒഴിവുകാലം', മോഹന്റെ 'വിട പറയും മുന്‍പേ' എന്നീ ചിത്രങ്ങളിലൊക്കെ നസീര്‍ അഭിനയിച്ചത്.

ഇന്നത്തെ പോലെ അംഗീകൃത ഫാന്‍ ക്ലബ് നസീറിനില്ലായിരുന്നു. ക്വട്ടേഷന്‍ കേട്ടിട്ട് പോലുമില്ല. അതിനാല്‍ പടത്തിന്റെ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പിള്ളി കഷ്ടിച്ചു രക്ഷപ്പെട്ടു.!

കെ ജി ജോര്‍ജാകട്ടെ 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് ' എന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ പ്രതിരൂപമായി പ്രേം സാഗര്‍ എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമാരംഗത്ത് അന്ന് നിലനിന്നിരുന്ന താരപ്രഭയുടെ മോശം വശങ്ങള്‍ കാഴ്ചവെയ്ക്കുന്ന സൂപ്പര്‍ താരമാണ് ഈ ചിത്രത്തിലെ പ്രേം സാഗര്‍ (അഭിനയിച്ചത് മമ്മൂട്ടി). ഇന്നത്തെ പോലെ അംഗീകൃത ഫാന്‍ ക്ലബ് നസീറിനില്ലായിരുന്നു. ക്വട്ടേഷന്‍ കേട്ടിട്ടു പോലുമില്ല. അതിനാല്‍ പടത്തിന്റെ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പിള്ളി കഷ്ടിച്ചു രക്ഷപ്പെട്ടു.!

പ്രേംനസീര്‍ മലയാള സിനിമക്ക് അനിവാര്യനല്ലാതായി എന്ന വസ്തുത പതുക്കെ അംഗീകരിക്കപ്പെടുകയായിരുന്നു. നൂറ് നായികമാരൊപ്പം നായകനായി അഭിനയിച്ച് 32 വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി നിന്ന പ്രതിഭ! ഈ അംഗീകാരങ്ങളൊക്കെ അപ്പോഴും അദ്ദേഹത്തിനു മാത്രമായിരുന്നു. പത്മ ഭൂഷന്‍ ലഭിക്കുന്ന ആദ്യ മലയാള നടനുമായി നസീര്‍. ഒരു പക്ഷേ, ഇനി ഒരാള്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒരു ഗിന്നസ് റെക്കോര്‍ഡിനും ഉടമയാണ് നസീര്‍. മൂന്ന് ഭാഷയിലായി 497 മലയാള ചിത്രങ്ങളടക്കം 553 ചിത്രങ്ങളില്‍ അഭിനയിച്ചു നേടിയ റെക്കോര്‍ഡ്.

നസീര്‍ തന്റെ അഭിനയത്തെ കുറിച്ച് വ്യക്തമായി മനസിലാക്കിയിരുന്നു. കഴിവും പരിമിതികളും നന്നായി അറിയുന്ന നടന്‍. അതു കൊണ്ടു തന്നെ, സംസ്ഥാന അവാര്‍ഡ് പോലും ഒരിക്കലും തനിക്ക് ലഭിച്ചില്ലെന്ന് പരാതിപ്പെട്ടില്ല. അംഗീകാരങ്ങള്‍ എന്നെങ്കിലും തന്നെ തേടി വരുമെന്ന് അഭിമുഖങ്ങളില്‍ വീമ്പും പറഞ്ഞില്ല. മാറ്റങ്ങള്‍ മലയാള സിനിമയില്‍ കണ്ട് തുടങ്ങിയ കാലത്ത്, 1960 കള്‍ക്ക് ശേഷം, അദ്ദേഹമഭിനയിച്ച എം ടിയുടെ മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് ഈ മൂന്ന് ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. പ്രേംനസീറിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളാണിവ.

ഭൂമിയില്‍ കാലുറപ്പിച്ച് പൗര്‍ണമി ചന്ദ്രികയെ  തൊട്ടു വിളിച്ചയാള്‍
നസീർ പറഞ്ഞു: എല്ലാവർക്കും നമ്മളെ അറിയാം എന്ന് വിചാരിക്കരുത്

ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്റെ വേഷം താന്‍ നടിച്ചാല്‍ ശരിയാവുമോ എന്ന സംശയം ഒരു ഘട്ടത്തില്‍ നസീറിനുണ്ടായിരുന്നതായി പടത്തിന്റെ സംവിധായകന്‍ പി ഭാസ്‌കരന്‍ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. ഭാസ്‌കരന്‍ മാഷിന് ഒട്ടും സംശയം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ് നസീര്‍ ഒടുവില്‍ ആ വേഷം ചെയ്തത്. സുന്ദരനായ കാമുകനില്‍ നിന്നുള്ള കുറ്റിത്താടി വളര്‍ന്ന പരുക്കനായ ഭ്രാന്തന്‍ വേലായുധനിലേക്കുള്ള വേഷപ്പകര്‍ച്ച നന്നായെങ്കിലും ആരാധകര്‍ തള്ളിക്കളഞ്ഞു. അതിന് ഒരു കാരണം മൂന്ന് വര്‍ഷം മുമ്പ് ഇറങ്ങിയ ' ഭാര്‍ഗവി നിലയം' എന്ന വിഖ്യാത ചിത്രത്തിലെ ശശികുമാര്‍ എന്ന കാമുകവേഷമായിരുന്നു.

ആ സുന്ദരനായ കാമുക വേഷം മലയാള സിനിമ പ്രേമികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. അതോടെ പ്രേം നസീര്‍ നിത്യകാമുകനായി. പിന്നിട് 80 കളുടെ നേരത്തെ സൂചിപ്പിച്ച ആ കാലം വരെ, ഈ വേഷം നിലനിന്നു. ഈ കാലയളവില്‍ അത് മാറ്റാനോ മാറി നടക്കാനോ, ചിന്തിക്കാനോ നടനും ശ്രമിച്ചില്ല.

സിത്താര്‍ മീട്ടി, 'താമസമെന്തെ വരുവാന്‍ ' എന്ന ഗാനമാലപിച്ച ആ സുന്ദരനായ കാമുക വേഷം മലയാള സിനിമ പ്രേമികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. അതോടെ പ്രേം നസീര്‍ നിത്യകാമുകനായി. പിന്നിട് 80 കളുടെ നേരത്തെ സൂചിപ്പിച്ച ആ കാലം വരെ, ഈ വേഷം നിലനിന്നു. ഈ കാലയളവില്‍ അത് മാറ്റാനോ മാറി നടക്കാനോ, ചിന്തിക്കാനോ നടനും ശ്രമിച്ചില്ല. മരംചുറ്റി പ്രേമവും അടിയിടി, സി ഐ ഡി വേഷങ്ങളും നിരന്തരം ആവര്‍ത്തിച്ചു. നടന് മടുത്തെങ്കിലും, ആരാധകര്‍ക്കും നിര്‍മാതാക്കള്‍ക്കും അത് ആവശ്യമായിരുന്നതിനാല്‍ തുടര്‍ന്നു. പി ഭാസ്‌കരന്‍ മാസ്റ്ററും എ വിന്റസെന്റും ഇടവേളകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൊടുത്തെങ്കിലും തന്നെ പൊതിഞ്ഞിരുന്ന കാമുക-നായക വേഷങ്ങളില്‍ നിന്ന് മോചനം ലഭിച്ചില്ല.

നിത്യഹരിത നായകനായെങ്കിലും കൊള്ളാവുന്ന കഥാപാത്രങ്ങള്‍ ഒഴിഞ്ഞുപോയി. മോഹന്‍ സംവിധാനം ചെയ്ത 'വിട പറയും മുന്‍പേ' എന്ന ചിത്രത്തില്‍ മികച്ച വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും വൈകിപ്പോയിരുന്നു. മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് മലയാള ചലച്ചിത്രം പറിച്ച് നട്ടപ്പോള്‍ വന്ന മാറ്റങ്ങള്‍ വലുതായിരുന്നു. പഴയ ബാനറുകള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍ എല്ലാം മാറി. പുതിയ രീതികള്‍ പ്രത്യക്ഷമായി. ഈ പശ്ചാത്തലത്തില്‍ നിത്യഹരിത നായകന് വേഷമൊന്നും ചെയ്യാനില്ലായിരുന്നു.

തെന്നിന്ത്യയിലെ, തന്റെ സമകാലീനരായ എന്‍ ടി രാമറാവു, എം ജി രാമചന്ദ്രന്‍ എന്നിവരെപ്പോലെ രാഷ്ട്രിയത്തില്‍ പ്രവേശിക്കാന്‍ പ്രേം നസീര്‍ തയാറായി. തന്റെ ചലച്ചിത്ര ജീവിതം ഏതാണ്ട് അവസാനിച്ചു എന്ന ഘട്ടം. ലീഡര്‍ കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ സംഗതി എളുപ്പമാകുമെന്ന് ആരാധകരും കരുതി. ''സാമൂഹ്യ സേവനമാണ് എന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ ലക്ഷ്യം. രാഷ്ടിയ പ്രവര്‍ത്തനം യാതനകള്‍ നിറഞ്ഞതാണെന്നെനിക്കറിയാം. ന്യായമായ ആവശ്യങ്ങള്‍ സാധാരണക്കാരന് നല്‍കണം. അതിനുള്ള ഏക പോംവഴിയാണ് രാഷ്ട്രീയം,'' അക്കാലത്ത് ഒരഭിമുഖത്തില്‍ നസീര്‍ പറഞ്ഞു.

കെ കരുണാകരനെ കാണാന്‍ ഗസ്റ്റ് ഹൗസില്‍ കാത്ത് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ അക്കാലത്ത് പത്രങ്ങളില്‍ വന്നിരുന്നു പരിവാരങ്ങളും ബഹളവും ക്യാമറയും ആക്ഷനും കട്ടും ഇല്ലാതെയുള്ള താരമല്ലാത്ത പ്രേംനസീറിന്റെ പടം. സൂപ്പര്‍ താരത്തിന്റെ വരവ് തങ്ങളുടെ വയറ്റത്തടിക്കും എന്ന് മനസിലാക്കിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര വെച്ച് അത് ഇല്ലാതാക്കി. കോണ്‍ഗ്രസില്‍ സ്ഥാനമില്ലെങ്കില്‍ അടുത്ത പാര്‍ടി എന്ന ലക്ഷ്യം അദ്ദേഹത്തിനില്ലായിരുന്നു. എളുപ്പത്തില്‍ മുസ്ലിം ലീഗില്‍ എം പിയോ എം എല്‍ എയോ ആയി അദ്ദേഹത്തിന് സ്ഥാനം കിട്ടുമായിരുന്നു. പക്ഷേ, അതിനദ്ദേഹം തയ്യാറായില്ല. അതോടെ രാഷ്ട്രീയ സ്വപ്നത്തിന് വിരാമമായി.

സിനിമയില്‍ തന്നെ നസീര്‍ രാഷ്ട്രീയക്കാരനായി അഭിനയിച്ച വേഷങ്ങള്‍ വിരളമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അത് വേണ്ടി വന്നുമില്ല. ഒരു ചിത്രത്തില്‍ (മുഖ്യമന്ത്രി 1985) മുഖ്യമന്ത്രിയായി അഭിനയിച്ചു എന്നതിലൊതുങ്ങി അവസാനം ആ രാഷ്ട്രീയ മോഹം.

സിനിമയില്‍ തന്നെ നസീര്‍ രാഷ്ട്രീയക്കാരനായി അഭിനയിച്ച വേഷങ്ങള്‍ വിരളമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അത് വേണ്ടി വന്നുമില്ല. ഒരു ചിത്രത്തില്‍ (മുഖ്യമന്ത്രി 1985) മുഖ്യമന്ത്രിയായി അഭിനയിച്ചു എന്നതിലൊതുങ്ങി അവസാനം ആ രാഷ്ട്രീയ മോഹം.

നടന്‍ എന്ന നിലയില്‍ നഷ്ടബോധം എപ്പോഴെങ്കിലും അദ്ദേഹത്തിന് തോന്നിയിട്ടുണ്ടെങ്കില്‍, അത് മലയാള ചലച്ചിത്രത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ചെമ്മീനില്‍ അഭിനയിക്കാന്‍ സാധിക്കാത്തതായിരിക്കും. കേരളത്തെ ദേശീയ തലത്തില്‍ ഉയരത്തിലെത്തിച്ച ചെമ്മീനില്‍ മലയാളത്തിലെ അന്നത്തെ പ്രധാന നടനായ നസീര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ചെമ്മീനിന് ഒരു വര്‍ഷം മുന്‍പ് പുറത്തുവന്ന ഭാര്‍ഗവി നിലയത്തിലെ നസീറിന്റെ കാമുക വേഷം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ആവര്‍ത്തനം വേണ്ട എന്ന് ചെമ്മീനിന്റെ സംവിധായകന്‍ രാമു കാര്യാട്ട് തീരുമാനിച്ചതാകാം കാരണം.

ഒരു പടം പൊട്ടിയാല്‍ ആ നിര്‍മാതാവിനെ കണ്ടാല്‍ തിരിഞ്ഞ് നടക്കുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. നഷ്ടം വന്ന നിര്‍മാതാവിന് കാള്‍ ഷീറ്റ് നല്‍കി അടുത്ത പടത്തില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നു. സിനിമാ ലോകത്ത് കാണാന്‍ കഴിയാത്ത ഒരു നന്മയായിരുന്നു അത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ കടുംപിടുത്തമില്ലാതെ, എല്ലാ നിര്‍മാതാക്കളേയും അദ്ദേഹം സഹായിച്ചു. ഒരു പടം പൊട്ടിയാല്‍ ആ നിര്‍മാതാവിനെ കണ്ടാല്‍ തിരിഞ്ഞ് നടക്കുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. നഷ്ടം വന്ന നിര്‍മാതാവിന് കാള്‍ ഷീറ്റ് നല്‍കി അടുത്ത പടത്തില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നു. സിനിമാ ലോകത്ത് കാണാന്‍ കഴിയാത്ത ഒരു നന്മയായിരുന്നു അത്. അത്തരം സംഭവങ്ങള്‍ പലരും പല കാലങ്ങളില്‍ എഴുതിയിട്ടുണ്ട്. മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തില്‍ എന്നും മുന്നിലായിരുന്നു. കൊടുക്കുന്നത് ആരും അറിയെണ്ടതില്ലെന്ന മഹാമനസ്‌കതയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

തന്റെ അഭിനയ ജീവിതത്തിന്റെ സായാഹ്നത്തില്‍, തിരക്കുകള്‍ ഇല്ലാത്ത കാലത്തോട് എങ്ങനെ പൊരുത്തപ്പെടുന്നതെന്ന് ചോദിച്ച നടന്‍ കമലഹാസനോട് അദേഹം പറഞ്ഞു ' നോക്കൂ നിങ്ങള്‍ മുപ്പത്തിരണ്ട് നിലയുള്ള ഒരു കെട്ടിടത്തിലെ ഓരോ നിലയായ് കയറുന്നു. അവസാന നിലയിലെത്തുന്നു. പിന്നെ എന്തു ചെയ്യും? താഴെ ഇറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല, കമല്‍ ഞാന്‍ ഓരോ നിലയായ് ഇറങ്ങിക്കൊണ്ടിരിക്കുകയാണ് !'' സമചിത്തതയോടെയുള്ള ഉത്തരം. ആരെയും കുറ്റപ്പെടുത്തിയില്ല, നന്ദികേടിന്റെ കഥകളും പറഞ്ഞില്ല.

തിരക്കുകള്‍ കുറഞ്ഞ കാലത്ത്, ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ഏതോ സംഘാടകര്‍ വന്നപ്പോള്‍, നസീര്‍ പറഞ്ഞു, ''പഴയ മാതിരിയല്ലെങ്കിലും തിരക്കു വരുമ്പോള്‍ പിച്ചലും മാന്തലുമൊക്കെയുണ്ടാകും. പോലീസിനെ ഏര്‍പ്പാടാക്കണം.'' ഇത് പറയുമ്പോള്‍ തന്റെ പ്രതാപകാലത്തെ, ആരാധക വൃന്ദത്തെ ഒരു നിമിഷം അദ്ദേഹം ഓര്‍ത്തു കാണും. താരപ്രഭാവം തീരുന്ന കാലം ഒരു നടനെ സംബന്ധിച്ച്, വേദനാജനകമാണ്. അത് അംഗീകരിക്കാനും വിഷമമാണ്. പക്ഷേ, ശാന്തമായി അദ്ദേഹം അതിനെ അംഗീകരിച്ചു.

ആരാധകരുടെ എല്ലാ വശങ്ങളും അറിയുന്ന ഒരു താരമായിരുന്നു നസീര്‍. ഒരു നടന്റെ നിലനില്‍പ്പില്‍ ആരാധകരുടെ പങ്ക് ചെറുതല്ല. ഒരു നടന്റെ പ്രഭാവം മങ്ങിത്തു ങ്ങുമ്പോള്‍ ബാക്കിയാവുന്നത് അയാള്‍ക്ക് ആരാധകര്‍ മാത്രമായിരിക്കും അതൊക്കെ നന്നായി മനസിലാക്കി അവരെ സന്തോഷിപ്പിക്കാന്‍ തിരക്കിലും നസീര്‍ ശ്രമിച്ചിരുന്നു. ഇതേ മനോഭാവമായിരുന്നു നിര്‍മ്മാതാക്കളോടും സംവിധായകന്മാരോടും . തിരക്കഥയിലോ, ഷൂട്ടിംഗ് കാര്യങ്ങളിലോ കൈകടത്തലില്ല. നമ്മള്‍ കേള്‍ക്കാറുള്ള സൂപ്പര്‍ താരങ്ങളുടെ പഞ്ചനക്ഷത്ര ശീലങ്ങളൊന്നും ഒരു കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഒരു സംവിധായകനോ , ഒരു നിര്‍മ്മാതാവോ ഒരു കാലത്തും അദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞില്ല. 80 ചിത്രങ്ങള്‍ നസീറിനെ നായനാക്കിയഹിറ്റ് മേക്കറായ സംവിധായകന്‍ ശശികുമാര്‍ ഒരിക്കല്‍ പറഞ്ഞു, ''നസീര്‍ ഒരു താരമെന്നതിനേക്കാള്‍ ഒരു മനുഷ്യനായിരുന്നു.''

ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ പാടി അഭിനയിച്ച നസീര്‍ തന്റെ ഒരു ഗാനം പോലും സ്വന്തം ശബ്ദത്തില്‍ പാടിയില്ല എന്നതൊരല്‍ഭുതമാണ്. നസീറിന് സിനിമയില്‍ ഒരു പാട്ട്, പാടുക നിസ്സാരമായിരുന്നു. അദേഹം നല്ലൊരു ശബ്ദത്തിനുടമയും . പക്ഷെ, ഒരു വരി പോലും പാടിയില്ല.

പടങ്ങളിലെല്ലാം ഹിറ്റ് ഗാനങ്ങള്‍; പാടി അഭിനയിക്കുന്നത് നസീര്‍. യേശുദാസിന്റെ ശബ്ദം നസീറെന്ന നടനുമായി അത്ഭുതകരമായ താദാത്മ്യം പ്രാപി പിച്ചപ്പോള്‍ സിനിമയില്‍ പാടുന്നത് നസീറാണെന്ന തോന്നല്‍ കാണുന്ന പ്രേക്ഷരിലും പതിഞ്ഞു. നസീര്‍ പാടുന്ന ഒരു നല്ല പാട്ടുണ്ട് ആ പടത്തില്‍ എന്നൊക്കെ പറയുന്നത് സാധാരണമായി. 'ആയിരം പാദസരങ്ങളും' , 'നീലഗിരിയുടെ സഖികളു'മൊക്കെ കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്ന കാമുകനായി മാറി കഴിഞ്ഞിരുന്നു അദ്ദേഹം.

ഗാനരംഗങ്ങളില്‍ നന്നായി അഭിനയിച്ചതിനാല്‍ ആ പാട്ടുകളെല്ലാം നസീര്‍ പാടിയതായി കരുതപ്പെട്ടു. ആരാധകരും നിനിമാലോകവും അംഗീകരിച്ച ആ സങ്കല്‍പ്പം ഗുണമേ ചെയ്യൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അത് തകര്‍ക്കാതെ നിലനിറുത്തി. അങ്ങനെ, യേശുദാസ് ഹിറ്റുഗാനങ്ങള്‍ പ്രേംനസീര്‍ ഹിറ്റുഗാനങ്ങളായി അറിയപ്പെട്ടു.

തമിഴിനെയും തെലുങ്കിനേയും താരതമ്യം ചെയ്താല്‍ അന്ന് മലയാളത്തില്‍ പ്രതിഫല തുക വളരെ കുറവായിരുന്നു നടന്‍മാര്‍ക്ക്. 1970കളില്‍ പ്രേം നസീര്‍ ഒരു പടത്തിന് മുപ്പതിനായിരം രൂപ വാങ്ങുമ്പോള്‍ സമകാലീനനായ എന്‍ ടി രാമറാവു തെലുങ്കില്‍ ഒരു ദിവസത്തെ കാള്‍ ഷീറ്റിന് അന്ന് വാങ്ങിയത് ഒരു ലക്ഷം രൂപയായിരുന്നു. (ഇന്ത്യയില്‍ ആദ്യമായി ഒരു ദിനത്തിന് ഒരു ലക്ഷം വാങ്ങിയത് എന്‍ ടി ആര്‍ തന്നെ) ആ വൃത്യാസം ചെറുതല്ല. നസീറിന്റെ അവസാന ബിഗ് ബഡ്ജറ്റ് ചിത്രമായി പുറത്ത് വന്ന 'പടയോട്ടത്തി'ല്‍ പ്രതിഫലം ഒന്നേകാല്‍ ലക്ഷം രൂപ ആയിരുന്നു; 1982ല്‍ .

മദ്രാസിലെ വിജയഹെല്‍ത്ത് സെന്ററില്‍ പനി ബാധിച്ച്, പിന്നിട് ന്യൂമോണിയയായി മരിച്ചു എന്ന് വാര്‍ത്ത വന്നു. പത്രങ്ങള്‍ അച്ചടിക്കും മുന്‍പേ, മരിച്ചിട്ടില്ല എന്ന് സ്ഥിരീകരണം വന്നു. അതിനാല്‍ ഒരു പത്രവും അശുഭകരമായ ആ വാര്‍ത്ത അച്ചടിച്ചില്ല. മൊബെലോ, ഇന്റര്‍ നെറ്റോ ഇല്ലാത്ത കാലം. ഒടുവില്‍ മരണവുമായുള്ള സ്റ്റണ്ട് മതിയാക്കി 1989 ജനുവരി 16ന് വെളുപ്പിന് അഞ്ചു മണിക്ക് നിത്യഹരിത നായകന്‍ വിട പറഞ്ഞു. മൂന്ന് പതിറ്റാണ്ട് , ഇടവേളയില്ലാതെ ഓടിയ, പ്രേം നസീര്‍ എന്ന കളര്‍ ചിത്രം അവസാനിച്ചു. 1988-ല്‍ എം.ടി അബു സംവിധാനം ചെയ്ത 'ധ്വനി' എന്ന ചിത്രത്തിന് രണ്ട് സവിശേഷതകള്‍ ഉണ്ട്! ഒന്ന്:ഇന്ത്യന്‍ ചലചിത്ര സംഗീതത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ നൗഷാദ് അലി ഈണം നല്‍കിയ എക മലയാള ചിത്രം. രണ്ട് : പ്രേംനസീര്‍ അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം. ധ്വനിയുടെ തിരക്കഥാകൃത്ത് പി.ആര്‍ നാഥന്‍ ഒരിക്കല്‍ പറഞ്ഞു. ധ്വനിയില്‍ ജസ്റ്റിസ് രാജശേഖരനായി അഭിനയിച്ച നസീറിന്റെ അവസാന സീനിലെ ഡയലോഗ് ഇതായിരുന്നു, ''മരുന്നും വേണ്ട! മന്ത്രവും വേണ്ട, ഒന്ന് മരിച്ച് കിട്ടിയാല്‍ മതിയായിരുന്നു.''

ഒരു പനിയുമായി മദ്രാസിലെ വിജയ ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റായ നിത്യഹരിത നായകന്റെ അവസാന ഡയലോഗ് അറംപറ്റിയോ?

logo
The Fourth
www.thefourthnews.in