മോദിയോടൊപ്പം മാറുകയാണ് കേരളത്തിലെ ക്രൈസ്തവ മനസും

മോദിയോടൊപ്പം മാറുകയാണ് കേരളത്തിലെ ക്രൈസ്തവ മനസും

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചതിലൂടെ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടേണ്ടതല്ല എന്ന സന്ദേശം നൽകുകയായിരുന്നു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒൻപത് വർഷമായി ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും വലിയ രീതിയിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചെങ്കിലും ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ചുവട് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. കേരള ജനസംഖ്യയിൽ ഏകദേശം പകുതിയോളം ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരും മുസ്ലീങ്ങളും ആണെന്നതും ഇടത്, വലത് മുന്നണികളോട് രാഷ്ട്രീയമായ  ആഭിമുഖ്യം ഉള്ളവരാണ് ബഹുഭൂരിപക്ഷം വോട്ടർമാരെന്നതും ഇതിന് പ്രധാന കാരണമാണ്.

അതിതീവ്ര നിലപാടുകൾ ഉള്ള ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ കേരളത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നതിനാൽ ബിജെപിയെ ഇപ്പോഴും ഭീതിയോടെയാണ് ക്രൈസ്തവരും മുസ്ലീങ്ങളും നോക്കികാണുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്ന ഉത്തരേന്ത്യക്കാർ വർഗീയവാദികളാണ് എന്ന പ്രചാരണവും ബിജെപി അനുകൂല നിലപാട് എടുത്താൽ വർഗീയവാദിയായി ചിത്രീകരിക്കപ്പെടും എന്നതും ബിജെപിയുടെ ടാർജെറ്റഡ് വോട്ട് ബാങ്കായ ഹൈന്ദവരെ ഭയപ്പെടുത്തുന്നുണ്ട്.

കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായിരുന്ന സർക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് ഇന്ത്യൻ ജനത കോൺഗ്രസിനെ ഉപേക്ഷിക്കാനുള്ള പ്രധാന കാരണം

എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ ഹിന്ദുത്വ പ്രചാരണത്തിലൂടെയാണ് ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വാധീനം ഉറപ്പിച്ചതെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായിരുന്ന സർക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് ഇന്ത്യൻ ജനത കോൺഗ്രസിനെ ഉപേക്ഷിക്കാനുള്ള പ്രധാന കാരണം. വർഗീയത കൊണ്ട് മാത്രം ബിജെപിക്ക് ഭരണത്തിൽ തുടരാമെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ പ്രചാരണം നടത്തിയ എൽ കെ അദ്വാനി വാജ്‌പേയിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നു.

വർഗീയത കൊണ്ട് മാത്രം ബിജെപിക്ക് ഭരണത്തിൽ തുടരാമെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ പ്രചാരണം നടത്തിയ എൽ കെ അദ്വാനി വാജ്‌പേയിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പശ്ചാത്തല സൗകര്യ വികസന രംഗത്ത്  വലിയ രീതിയിൽ ഉള്ള മാറ്റങ്ങളാണ് വരുത്തി കൊണ്ടിരിക്കുന്നത് എന്നത് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റായി ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത് 950 ബില്യൺ അമേരിക്കൻ ഡോളറാണ്, അതിൽ 532 ബില്യണും വന്നത് കഴിഞ്ഞ ഏഴര വർഷത്തിലാണ്. 2022-ൽ 83.5 ബില്യൺ ഡോളറിന്റെ നിക്ഷേപം 61 മേഖലകളിലായി ഇന്ത്യയിലെത്തി. 

കാർഷിക മേഖല കൊണ്ട് ഉപജീവനം നയിച്ചിരുന്ന നല്ലൊരു വിഭാഗം കുടുംബങ്ങൾ ഇന്ന് ദുരിതത്തിലാണ്

അവകാശവാദങ്ങൾ എന്തായാലും ഇന്ത്യയിൽ ഒരു കാലത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും മുൻപിൽ നിന്നിരുന്ന കേരളം ഇന്ന് എല്ലാ മേഖലയിലും പുറകോട്ടു പോവുകയാണെന്നതാണ് വാസ്തവം. കാലാകാലങ്ങളായി ക്രൈസ്തവ സഭകൾ ഈ മേഖലക്ക് കൊടുത്ത സംഭാവനകളെ കുറിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. കേരളം ഇത്രയും കാലം ഭരിച്ചിരുന്ന ഇടത്, ഐക്യ മുന്നണികൾ വ്യാവസായിക മേഖലയിൽ കേരളത്തെ മുൻപോട്ട് നയിക്കാൻ കാര്യമായി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, കാർഷിക മേഖലയെ ആധുനികവത്കരിക്കാൻ വേണ്ട പ്രവർത്തനങ്ങളിലും ഉപേക്ഷ കാട്ടി. കാർഷിക മേഖല കൊണ്ട് ഉപജീവനം നയിച്ചിരുന്ന നല്ലൊരു വിഭാഗം കുടുംബങ്ങൾ ഇന്ന് ദുരിതത്തിലാണ്.

കേരളം ഇത്രയും കാലം ഭരിച്ചിരുന്ന ഇടത്, ഐക്യ മുന്നണികൾ വ്യാവസായിക മേഖലയിൽ കേരളത്തെ മുൻപോട്ട് നയിക്കാൻ കാര്യമായി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, കാർഷിക മേഖലയെ ആധുനികവത്കരിക്കാൻ വേണ്ട പ്രവർത്തനങ്ങളിലും ഉപേക്ഷ കാട്ടി.

കേരളത്തിലെ വിദ്യാഭ്യാസമുള്ള യുവതലമുറ തൊഴിലിനായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോയത് കൊണ്ട് മാത്രമാണ് പട്ടിണി ഇല്ലാതെ പല കുടുംബങ്ങളും കഴിഞ്ഞു പോകുന്നത്. ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളും നാട്ടിൽ ഇല്ലാതായതോടെ ചെറുകിട കച്ചവടം നടത്തി ജീവിച്ചിരുന്നവർ പോലും ഇന്ന് പ്രതിസന്ധിയിലാണ്. കേരളത്തിൽ സർവ മേഖലയിലും ഉള്ള വിലക്കയറ്റത്തിന് ആനുപാതികമായി കൂലിയും ഉയർന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെതിനേക്കാൾ വളരെ ഉയർന്ന കൂലി നൽകി ജോലി ചെയ്യിച്ച് കാർഷിക മേഖലയിൽ നിന്ന് ലാഭം നേടുകയെന്നത് അപ്രാപ്യമായി കഴിഞ്ഞു. ഇതിനാൽ തന്നെ, പല ഭൂവുടമകളും ഭൂമി തരിശിട്ടും തോട്ടങ്ങൾ പണി ചെയ്യിപ്പിക്കാതെ ഉപേക്ഷിച്ചും കഴിയുന്ന അവസ്ഥയാണ്. 

മോദിയോടൊപ്പം മാറുകയാണ് കേരളത്തിലെ ക്രൈസ്തവ മനസും
ആലഞ്ചേരി, പാംപ്ലാനി: പിതാക്കന്‍മാരും ഗോള്‍വല്‍ക്കറും

ദൈനംദിന പ്രവർത്തനങ്ങൾക്കും പോലും കടം എടുക്കാതെ പിടിച്ചു നിൽക്കാൻ സാധിക്കാത്ത കേരള സർക്കാരിന് കേരളത്തിലെ സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ സാധിക്കില്ലെന്നതാണ് വസ്തുത. കേരളത്തിൽ ബിജെപിയുടെ ഭരണം വരുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത് പോലെ വികസന പ്രവർത്തനങ്ങളും വ്യവസായികളെ ആകർഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള നയം മാറ്റങ്ങളും ഉണ്ടായാൽ മാത്രമേ മുൻപോട്ട് പോകാൻ കഴിയുകയുള്ളു എന്ന് വിശ്വാസി സമൂഹം ചിന്തിച്ചു തുടങ്ങിയതിന്റെ തുടർച്ചയായാണ് ബിജെപിയോട് രാഷ്ട്രീയമായ എതിർപ്പ് ഇല്ല എന്ന് മെത്രാന്മാർ തുറന്ന് പറയേണ്ട സാഹചര്യം ഉണ്ടായത്.

സംഘപരിവാറുകാർ സഭയ്ക്ക് അല്ലെങ്കിൽ സഭയുടെ മിഷൻ പ്രവർത്തനത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ സഭയുടെ സ്ഥാപനങ്ങൾക്ക് മേൽ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകേണ്ടതാണ്

ഉത്തരേന്ത്യയിൽ ചില ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ രാഷ്ട്രീയ കാരണങ്ങളെക്കാൾ ഉപരി ഗോത്രീയമായ കാരണങ്ങളാലാണ്. സംഘപരിവാറിന് ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ശക്തമായ സംഘടന സംവിധാനം ഉണ്ട്. ക്രിസ്തീയ സഭകൾ, പ്രത്യേകിച്ച് കത്തോലിക്കാ സഭ, ഇന്ത്യയിലെ മിക്കവാറും പ്രദേശങ്ങളിലും മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളജുകളും ആശുപത്രികളും നടത്തുന്നുണ്ട്. സംഘപരിവാറുകാർ സഭയ്ക്ക് അല്ലെങ്കിൽ സഭയുടെ മിഷൻ പ്രവർത്തനത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ സഭയുടെ സ്ഥാപനങ്ങൾക്ക് മേൽ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകേണ്ടതാണ്.

ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഗോത്രവർഗ മേഖലകളിലാണ് പലപ്പോഴും തെറ്റിദ്ധാരണയുടെ പേരിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. അതിന് പിന്നിൽ തീർത്തും പ്രാദേശികമായ മറ്റു കാരണങ്ങൾ ഉണ്ടാകും. ഉത്തരേന്ത്യയിൽ എവിടെ എങ്കിലും ഈ രീതിയിൽ ആക്രമണങ്ങൾ ഉണ്ടാകുമ്പോഴേക്കും അത് സംഘപരിവാർ അജൻഡയുടെ ഭാഗമാണെന്നു വ്യാഖ്യാനിച്ച് വിപുലമായ പ്രചാരണമാണ് കേരളത്തിലെ ഇടത്, ഐക്യ മുന്നണി രാഷ്ട്രീയക്കാർ നടത്തുന്നത്. കേരളത്തിലെ ധാരാളം കത്തോലിക്ക  കുടുംബങ്ങളിൽ വൈദിക വൃത്തിയും സന്യാസവൃത്തിയും ചെയ്യുന്നവർ ഉള്ളതുകൊണ്ട് ഇത്തരം പ്രചാരങ്ങൾ അവർ വൈകാരികമായി എടുക്കുകയും ചെയ്യും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന സംസ്ഥാനം ഒരു പക്ഷെ കേരളം ആയിരിക്കും

കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും എതിരെ ആക്രമണം നടത്തുന്നതിന്റെ കണക്ക് നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന സംസ്ഥാനം ഒരുപക്ഷെ കേരളം ആയിരിക്കും. കേരളത്തിലെ സഭയുടെ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികൾ പോലും പുരോഗമന ആശയത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് ഉത്തരേന്ത്യയിലെ പ്രശ്നങ്ങൾ മതപരമാക്കാൻ പ്രത്യേക കഴിവാണ്. ക്രൈസ്തവ വിശ്വാസവും സന്യസ്തരുടെ ജീവിതവും അവഹേളിക്കാൻ കേരളത്തിൽ നടക്കുന്ന ആസൂത്രിത പ്രവർത്തനങ്ങൾ വച്ച് നോക്കിയാൽ ഉത്തരേന്ത്യയിലെ സഭയേക്കാൾ പ്രതിസന്ധിയിൽ ഉള്ളത് കേരള സഭയാണ്.

മോദിയോടൊപ്പം മാറുകയാണ് കേരളത്തിലെ ക്രൈസ്തവ മനസും
ബിജെപിയോട് അടുക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ സഭാ മേധാവികളും ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളും

തല്പര രാഷ്ട്രീയക്കാർ പ്രചരിപ്പിക്കുന്നത് പോലെ ഉത്തരേന്ത്യയിൽ സംഘപരിവാറുകാർ ക്രൈസ്തവരെ പീഡിപ്പിക്കുക ആണെങ്കിൽ ക്രൈസ്തവർ ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർഭരണം കൊടുക്കാൻ വോട്ടർമാർ തയ്യാറാകില്ലായിരുന്നു എന്നതും കേരളത്തിലെ ക്രൈസ്തവരെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവ സമുദായത്തിന് സ്വാധീനം ഉള്ള ഗോവയിലും ബിജെപിയാണ് രണ്ടാം തവണയും ഭരിച്ചു കൊണ്ടിരിക്കുന്നത്. അന്ധമായ ബിജെപി വിരോധം തുടർന്നാൽ സ്വന്തം ജീവിതം പ്രതിസന്ധിയിലാകും എന്ന തിരിച്ചറിവിലേക്ക് ക്രൈസ്തവ സമുദായത്തെ എത്തിക്കാൻ ഇടത്, ഐക്യ മുന്നണികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന സാഹചര്യത്തിൽ ഗോൾവാക്കർ നടത്തിയ പ്രസംഗങ്ങൾ പിൽക്കാലത്ത് പുസ്തകമാക്കിയതിൽ ക്രിസ്ത്യാനികൾക്ക് എതിരെയുള്ള പരാമർശം ഉണ്ട് എന്ന് പറഞ്ഞു ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്?

മാർപാപ്പയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് സഭയുടെ മേലധ്യക്ഷന്മാർ പല തവണ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ മുൻപ് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറാൻ സഹായിച്ചിട്ടുണ്ടാകണം. പ്രധാനമന്ത്രി റോമിൽ പോയി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ക്രൈസ്തവർ വളരെ ആവേശത്തോടെ കണ്ട ഒരു ചുവടുവയ്പാണ്. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചതോടെ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെടേണ്ടതല്ല എന്ന സന്ദേശം കൃത്യവും വ്യക്തവുമായി നല്കുകയായിരുന്നുവെന്നതും നിഷ്പക്ഷരായ മനുഷ്യർക്ക് ബോധ്യം വന്ന വസ്തുതയാണ്. 

സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് എഡിറ്ററായ പാർട്ടിയുടെ ദേശീയ മുഖപത്രം പീപ്പിൾസ് ഡെമോക്രസിയിൽ ആലഞ്ചേരി പിതാവിനെയും പാംപ്ലാനി പിതാവിനെയും പേരെടുത്ത് ആക്ഷേപിച്ചു കൊണ്ട് എഴുതിയ ലേഖനത്തോട് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അഭിപ്രായം അറിയാൻ ക്രൈസ്തവർക്ക് താത്പര്യമുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ എമ്പാടും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയുടെ നേതൃത്വം ഇ ഡിയെ പേടിക്കും എന്ന വാദമൊക്കെ മുൻപ് കമ്മ്യൂണിസ്റ്റുകൾക്ക് ആധിപത്യം ഉണ്ടായിരുന്ന ഇടങ്ങളിൽ ക്രൈസ്തവരെ അടിച്ചമർത്തിയ ഓർമകളിൽ നിന്ന് തികട്ടിവരുന്ന തോന്നൽ മാത്രമാണ്.

കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ പോപ്പുലർ ഫ്രണ്ടിനെ പോലെ ഉള്ള അതിതീവ്ര സംഘടനകളെ വളരാൻ അനുവദിച്ചവരാണ്.

കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആൾക്കാർ കുടുംബമായി  പോകാനുള്ള കാരണം അവർക്കും അവരുടെ മതമൗലിക വാദ തത്വശാസ്ത്രത്തിനും സുരക്ഷിതമായി വളരാനുള്ള സാഹചര്യം കേരളം ഭരിച്ചിരുന്നവർ ഉണ്ടാക്കി കൊടുത്തിരുന്നത് കൊണ്ടല്ലേ? കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ പോപ്പുലർ ഫ്രണ്ടിനെ പോലെ ഉള്ള അതിതീവ്ര സംഘടനകളെ വളരാൻ അനുവദിച്ചവരാണ്. ഈയടുത്ത്, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കൊണ്ടല്ലേ പോപ്പുലർ ഫ്രണ്ട് എന്ന രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധിച്ചത്?

മോദിയോടൊപ്പം മാറുകയാണ് കേരളത്തിലെ ക്രൈസ്തവ മനസും
'ബിജെപിയുടെ തനിനിറം മതനിരപേക്ഷ സമൂഹം തിരിച്ചറിയും'; ഈസ്റ്റർ ദിനത്തിലെ നേതാക്കളുടെ അരമന സന്ദർശനം വിമർശിച്ച് മുഖ്യമന്ത്രി

പതിറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന സാഹചര്യത്തിൽ ഗോൾവാക്കർ നടത്തിയ പ്രസംഗങ്ങൾ പിൽക്കാലത്ത് പുസ്തകമാക്കിയതിൽ ക്രിസ്ത്യാനികൾക്ക് എതിരെയുള്ള പരാമർശം ഉണ്ട് എന്ന് പറഞ്ഞു ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്? നൂറ്റാണ്ടുകൾക്കും പതിറ്റാണ്ടുകൾക്കും മുൻപ് എഴുതിയ ചില മത പുസ്തകങ്ങളിലും വിചാരധാരയിലും ക്രൈസ്തവർക്ക് എതിരെയുള്ള പരാമർശങ്ങൾക്ക് ആധുനിക കാലത്ത് അത്ര പ്രാധാന്യം കൊടുക്കേണ്ടത് ഇല്ല എന്ന തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാടിനെ അല്ലെ പുരോഗമനപരം എന്ന് വിളിക്കേണ്ടത്?

മോദിയോടൊപ്പം മാറുകയാണ് കേരളത്തിലെ ക്രൈസ്തവ മനസും
ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്, സിറോ മലബാർ സഭയുടെ പരമാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി കൊടുത്ത അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യക്ക് ആഗോള തലത്തിൽ ഉണ്ടായ യശസ്സും ഇന്ത്യയിലെ പശ്ചാത്തല സൗകര്യ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളും വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയ്യാറാകുന്നതിനെ കുറിച്ചുമാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തന മികവിനാൽ ക്രൈസ്തവർക്ക് ബിജെപിയോട് ഉണ്ടായിട്ടുള്ള രാഷ്ട്രീയ ആഭിമുഖ്യത്തെ ആക്ഷേപിക്കുന്നതിന് പകരം കേരളത്തിലെ കാർഷിക, മൽസ്യബന്ധന മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാനും വ്യവസായ മേഖലയെ വളർത്തി യുവജനങ്ങൾക്ക് തൊഴിൽ കൊടുക്കുവാനുമായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് എന്താണ്ചെയ്യാൻ സാധിക്കുന്നത് എന്നത് വ്യക്തമാക്കാനാണ് തയ്യാറാകേണ്ടത്. 

logo
The Fourth
www.thefourthnews.in