കൈയിൽ ചെങ്കോൽ, തലയിൽ മുൾക്കിരീടം; കർസേവയുടെ ബാക്കിപത്രം

കൈയിൽ ചെങ്കോൽ, തലയിൽ മുൾക്കിരീടം; കർസേവയുടെ ബാക്കിപത്രം

ഏകാധിപതിയിൽനിന്ന് തീർത്തും അപരിചിതമായ സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ പരിമിതികളിലേക്ക് ഞെരിഞ്ഞമരുകയാണ് നരേന്ദ്ര മോദി

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ദുരവസ്ഥകളിൽ ഇനിയും പറഞ്ഞുതീരാത്ത ഒരു കാര്യമുണ്ട്. അധികാരത്തിൽ വരുന്നതിനു ബിജെപി മുന്നോട്ടുവച്ച മൂന്നു സുപ്രധാന അജണ്ടകളും തിരസ്കരിക്കപ്പെട്ടുപോയ കാര്യമാണത്. രാമക്ഷേത്രം, 370-ാം വകുപ്പ്, ഏക സിവിൽ കോഡ് എന്നിവയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വാസ്തവത്തിൽ ഈ മൂന്ന് അജണ്ടകളും ഒട്ടുമിക്കവാറും പൂർണമായിത്തന്നെ നടപ്പാക്കിയ കർസേവയാണ് അധികാരത്തണലിൽ നടന്നത്.

അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച മണ്ണിൽ രാമക്ഷേത്രം പണിതു. ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയുക മാത്രമല്ല, ജമ്മുകശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി. ദേശീയതലത്തിൽ ഏകസിവിൽ കോഡിന്റെ വരവറിയിച്ച്, ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ അതു നടപ്പാക്കി. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മൂന്ന് അജണ്ടകളും നടപ്പാക്കിയതിനു വോട്ടർമാർ പക്ഷേ, ‘പ്രത്യുപകാരം’ ചെയ്തില്ല. രണ്ടു വട്ടം ഒറ്റയ്ക്കു ഭരിക്കാൻ അവസരം കിട്ടിയ മോദിയും ബി ജെ പിയും ഇത്തവണ കേവല ഭൂരിപക്ഷത്തിൽനിന്ന് ഏറെ അകലെ. അതിനെ കാവ്യനീതി എന്നാണോ, കർസേവയുടെ ദുർഗതി എന്നാണോ വിളിക്കേണ്ടത്?

ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടി സഖ്യകക്ഷികളെ കറിവേപ്പിലയാക്കാൻ സാധിച്ച കഴിഞ്ഞ 10 വർഷത്തിനിടയിലെ ഗൂഢനീക്കങ്ങളും അത്യധ്വാനവും കൊണ്ടാണ് വിവാദ അജണ്ടകൾ നടപ്പാക്കി സംഘ്പരിവാരത്തിനും വോട്ടർമാർക്കും മുമ്പിൽ മോദിസർക്കാർ 56 ഇഞ്ച് നെഞ്ചളവ് കാട്ടിയത്. എന്നിട്ടെന്തായി?

അയോധ്യ പ്രക്ഷോഭത്തിലൂടെയാണ് ബി ജെ പി വളർന്നത്. കശ്മീരികൾക്കു പാകിസ്താൻ മനസാണെന്നു പറഞ്ഞുപരത്തിയാണ് 370-ാം വകുപ്പു റദ്ദാക്കണമെന്ന മുദ്രാവാക്യം ഉയർത്തിയത്. വിവിധ ഭാഷ, സംസ്കാര, ജീവിതരീതികൾ കൊണ്ട് സമ്പന്നമായ നാടിന്റെ ബഹുസ്വരത മാനിക്കുകകയല്ല, മുസ്ലിം വിരോധത്തിൽ ഊന്നിയ ഏകസിവിൽ കോഡിനായി പണിയെടുക്കുകയാണ് ബി ജെ പിയും സംഘ്പരിവാറും ചെയ്തത്. ആദ്യം 13 ദിവസവും പിന്നെ 13 മാസവും തുടർന്ന് 54 മാസവും ഭരണസൗകര്യത്തിനായി ഈ വിവാദ അജണ്ടകൾ മാറ്റിവെക്കാൻ ബി ജെ പിയും വാജ്പേയി സർക്കാറും നിർബന്ധിതമായി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാർ, സഖ്യകക്ഷി സംവിധാനം തട്ടിക്കൂട്ടുന്നതിനാണ് വിവാദ അജണ്ടകൾ മാറ്റിവെച്ചത്. ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടി സഖ്യകക്ഷികളെ കറിവേപ്പിലയാക്കാൻ സാധിച്ച കഴിഞ്ഞ 10 വർഷത്തിനിടയിലെ ഗൂഢനീക്കങ്ങളും അത്യധ്വാനവും കൊണ്ടാണ് വിവാദ അജണ്ടകൾ നടപ്പാക്കി സംഘ്പരിവാരത്തിനും വോട്ടർമാർക്കും മുമ്പിൽ മോദിസർക്കാർ 56 ഇഞ്ച് നെഞ്ചളവ് കാട്ടിയത്. എന്നിട്ടെന്തായി?

കൈയിൽ ചെങ്കോൽ, തലയിൽ മുൾക്കിരീടം; കർസേവയുടെ ബാക്കിപത്രം
രാഷ്ട്രീയ ധ്യാനം
മോദിയുടെ കടാക്ഷത്തിനും കനിവിനും വേണ്ടി കാത്തുനിന്ന് നിരാശപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യമെന്ന എൻ ഡി എയിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നയാളാണ് ചന്ദ്രബാബു നായിഡു. അടിക്കടി വിളിച്ചും വെളുക്കെ ചിരിച്ചും സന്തോഷിപ്പിച്ച് കൂടെ നിർത്താൻ പണിപ്പെടേണ്ടി വരുന്നത് ഇന്ന് മോദി-അമിത്ഷാമാരുടെ ഇന്നത്തെ ദുർഗതി. തരംപോലെ നിറം മാറുന്ന ഓന്തായി പരിണമിച്ചെങ്കിലും, നരേന്ദ്രമോദി ബിഹാറിൽ കാലുകുത്തേണ്ടെന്നു ഒരിക്കൽ പറഞ്ഞയാളാണ് ജനതാദൾ-യു നേതാവ് നിതീഷ് കുമാർ.

രാമക്ഷേത്രം ഉയർന്ന ഭൂമി ഉൾക്കൊള്ളുന്ന അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ തന്നെ ബി ജെ പി തോറ്റു. ഹിന്ദി ഹൃദയഭൂമിയെ ഹിന്ദുത്വ ഹൃദയഭൂമിയാക്കിയെന്ന് ഊറ്റം കൊള്ളുകയും ബുൾഡോസർ രാജ് നടപ്പാക്കുകയും ചെയ്തെങ്കിലും, ഉത്തർപ്രദേശ് യോഗിഭൂമിയല്ലെന്ന് തെളിയിച്ചു. ബിജെപിയുടെ സീറ്റ് നില സമാജ്‍വാദി പാർട്ടിക്കും താഴെയായി. മാതൃമണ്ഡലമാണെന്ന പ്രഖ്യാപനത്തോടെ മൂന്നാമൂഴത്തിലേക്ക് കുതിക്കാൻ വാരാണസിയിൽ വീണ്ടും മത്സരിച്ച നരേന്ദ്രമോദിയുടെ ഭൂരിപക്ഷം നേർത്തു. വോട്ടെണ്ണലിനിടിയിൽ പല തവണ ലീഡിൽ പ്രധാന എതിർ സ്ഥാനാർഥിക്കു പിന്നിലായി. എല്ലാറ്റിനുമിടയിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് സഖ്യകക്ഷികളെ ആശ്രയിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ട സ്ഥിതി. ആരാണ് ഈ സഖ്യകക്ഷികൾ? മോദിയുടെ കടാക്ഷത്തിനും കനിവിനും വേണ്ടി കാത്തുനിന്ന് നിരാശപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യമെന്ന എൻ ഡി എയിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നയാളാണ് ചന്ദ്രബാബു നായിഡു. അടിക്കടി വിളിച്ചും വെളുക്കെ ചിരിച്ചും സന്തോഷിപ്പിച്ച് കൂടെ നിർത്താൻ പണിപ്പെടേണ്ടി വരുന്നത് ഇന്ന് മോദി-അമിത്ഷാമാരുടെ ഇന്നത്തെ ദുർഗതി. തരംപോലെ നിറം മാറുന്ന ഓന്തായി പരിണമിച്ചെങ്കിലും, നരേന്ദ്രമോദി ബിഹാറിൽ കാലുകുത്തേണ്ടെന്നു ഒരിക്കൽ പറഞ്ഞയാളാണ് ജനതാദൾ-യു നേതാവ് നിതീഷ് കുമാർ. അർഹിക്കുന്ന മന്ത്രിസ്ഥാനങ്ങൾ കിട്ടാത്തതു കൊണ്ട് മോദിയുടെ കഴിഞ്ഞ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച നിതിഷിനും നായിഡുവിനും ഇനിയങ്ങോട്ട് കണക്കുചോദിക്കാനും വിലപേശാനുമുള്ള അവസരങ്ങളാണ് തെളിഞ്ഞുകിടക്കുന്നത്. മുന്നണി മാറ്റത്തിൽ യോഗാഭ്യാസി രാംദേവിനെ വെല്ലുന്ന മെയ്യഭ്യാസം കാണിച്ചിട്ടുള്ള അവരെ ചേർത്തുനിർത്തി ഭരണം അഞ്ചു വർഷം തികയ്ക്കാൻ മോദി-അമിത് ഷാമാർക്കു നല്ല മെയ്‌വഴക്കം വേണ്ടിവരും. മസിൽ പെരുക്കത്തിന്റെ നെഞ്ചുകാട്ടി നിന്നാൽ കസേര പോയെന്നും വരും.

ഹൃദയഭൂമിയെ ഹിന്ദുത്വ ഹൃദയഭൂമിയാക്കിയെന്ന് ഊറ്റം കൊള്ളുകയും ബുൾഡോസർ രാജ് നടപ്പാക്കുകയും ചെയ്തെങ്കിലും ഉത്തർപ്രദേശ് യോഗിഭൂമിയല്ലെന്ന് തെളിയിച്ചു
കൈയിൽ ചെങ്കോൽ, തലയിൽ മുൾക്കിരീടം; കർസേവയുടെ ബാക്കിപത്രം
ഹിറ്റ്‌ലറും തിരഞ്ഞെടുപ്പ് കാലത്തെ മോദിയും, ഒടുവിൽ ധ്യാന തന്ത്രവും

മൂന്നു വർഷമായി മുടക്കിയിട്ട സെൻസസ് നടത്തേണ്ടി വരും. ജാതി സെൻസസിന്റെ കാര്യത്തിൽ സമവായത്തിനു ശ്രമിക്കേണ്ടി വരും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തട്ടിക്കളഞ്ഞു രസിച്ചവർ നിതീഷും നായിഡും ആവശ്യപ്പെടുന്ന ബിഹാർ, ആന്ധ്രാപ്രദേശ് പ്രത്യേക സംസ്ഥാന പദവി വിഷയത്തിൽ വിഷമിക്കും. ഏകസിവിൽ കോഡ് കെട്ടിപ്പൂട്ടി വെക്കേണ്ടി വരും. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം അലമാരയിൽവെച്ചു പൂട്ടേണ്ടി വരും. കാരണം, നിതീഷിനും നായിഡുവിനും തങ്ങൾക്കു വോട്ടു ചെയ്തവരെ കണക്കിലെടുക്കേണ്ടി വരും. സംഘ്പരിവാർ നായകർക്കു വിദ്വേഷത്തിന്റെ പത്തിയമർത്തി ഇഴയേണ്ടി വരും. അഹങ്കാരം വെടിഞ്ഞ് മോദി-അമിത്ഷാമാർക്ക് എൻ ഡി എ മുന്നണിയിൽ സ്നേഹത്തിന്റെ പൂക്കട തുറക്കേണ്ടി വരും. മന്ത്രിസഭയിൽ ചോദിക്കുന്ന വകുപ്പ് വിട്ടുകൊടുക്കേണ്ടി വരും. വ്യവസ്ഥാപിതമായ രീതിയിൽ മന്ത്രിസഭ യോഗം നടത്തേണ്ടി വരും. മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും ഒരുപോലെ വരിഞ്ഞുമുറുക്കാൻ കഴിഞ്ഞില്ലെന്നു വരും. പാർലമെന്റ് നടത്തിപ്പ് വഴിപാട് മാത്രമല്ലെന്നു വരും. പ്രതിയോഗികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ തരംപോലെ ഇറക്കിവിടാൻ കഴിഞ്ഞില്ലെന്നു വരും. ആരോടും ചോദിക്കാതെ നോട്ട് അസാധുവാക്കാനോ, പാർലമെന്റ് പണിയാനോ കഴിയാത്ത സ്ഥിതി വരും. പശുഗുണ്ടകളെ മൂക്കുകയറിട്ട് നിർത്തേണ്ടി വരും. മന്ത്രിസഭയിൽ മുസ്ലിം മന്ത്രിമാരെ ഉൾക്കൊള്ളിക്കേണ്ടതായി വരാം. പേരുമാറ്റി ചരിത്രം മായ്ക്കാൻ കഴിഞ്ഞില്ലെന്നു വരാം. ഒറ്റ തിരഞ്ഞെടുപ്പിനും ഓഹരി വില്പനയ്ക്കും അവധി നൽകേണ്ടതായി വരാം. അതെ, ഏകാധിപതിയിൽനിന്ന് തീർത്തും അപരിചിതമായ സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ പരിമിതികളിലേക്ക് ഞെരിഞ്ഞമരുകയാണ് നരേന്ദ്രമോദി.

ഇത്രമേൽ പക പടർത്തിയിയിട്ടും തിരഞ്ഞെടുപ്പു കളത്തിൽ ജനം തിരസ്കരിച്ച ബി ജെ പിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്കു പിടിക്കാൻ ഇനിയെന്ത് അജണ്ടയാണ് ബാക്കി? ഏക സിവിൽ കോഡ് നടപ്പാക്കാൻ സഖ്യകക്ഷി ഭരണത്തിൽ കഴിയില്ല. അയോധ്യയും 370ഉം ഇനിമേൽ ധ്രുവീകരണ അജണ്ടയല്ല. ഗ്യാൻവാപിയും മഥുരയും ഊതിയൂതി തീ പാറിക്കാൻ മോദിസർക്കാറിന്റെ കാലത്ത് കാട്ടിയ ശൗര്യം ഇനിയങ്ങോട്ട് പണ്ടേപ്പോലെ ഫലിക്കില്ല

വിവാദമായ മൂന്ന് അജണ്ടകളിൽ മുന്നേറിയിട്ടും ഒറ്റക്കക്ഷി ഭരണത്തിൽനിന്ന് കൂട്ടുകക്ഷി ഭരണത്തിലേക്ക് എടുത്തെറിയപ്പെട്ട മോദി-അമിത് ഷാമാർ തിരിച്ചറിയുന്ന മറ്റൊരു യാഥാർഥ്യം കൂടിയുണ്ട്. വിദ്വേഷത്തിന്റെ വെടിമരുന്നുകൾ നനഞ്ഞ പടക്കങ്ങളായി മാറിയിരിക്കുന്നതിനാൽ ഇനിയൊരിക്കൽ ഒറ്റക്കക്ഷി ഭരണവും അപ്രമാദിത്തവും തിരിച്ചുപിടിക്കാമെന്ന വ്യാമോഹം വേണ്ട. ഇത്രമേൽ പക പടർത്തിയിയിട്ടും തിരഞ്ഞെടുപ്പു കളത്തിൽ ജനം തിരസ്കരിച്ച ബി ജെ പിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്കു പിടിക്കാൻ ഇനിയെന്ത് അജണ്ടയാണ് ബാക്കി? ഏക സിവിൽ കോഡ് നടപ്പാക്കാൻ സഖ്യകക്ഷി ഭരണത്തിൽ കഴിയില്ല. അയോധ്യയും 370ഉം ഇനിമേൽ ധ്രുവീകരണ അജണ്ടയല്ല. ഗ്യാൻവാപിയും മഥുരയും ഊതിയൂതി തീ പാറിക്കാൻ മോദിസർക്കാറിന്റെ കാലത്ത് കാട്ടിയ ശൗര്യം ഇനിയങ്ങോട്ട് പണ്ടേപ്പോലെ ഫലിക്കില്ല.

സ്വത്ത് പങ്കുവെച്ചുപോകുമെന്നും കെട്ടുതാലി പൊട്ടിച്ചെടുക്കുമെന്നുമെല്ലാം മുസ്‍ലിംകളെ ശത്രുപക്ഷത്ത് നിർത്തി തിരഞ്ഞെടുപ്പു ഗോദയിൽ നരേന്ദ്രമോദി നടത്തിയ അറ്റകൈ പ്രയോഗങ്ങൾ പോലും ഏശിയില്ല. അന്നേരം ഇനിയങ്ങോട്ട്  ശക്തമായി ചർച്ച ചെയ്യപ്പെടാൻ പോകുന്നത് വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനം തുടങ്ങി അടിസ്ഥാന വിഷയങ്ങളാണ്. തങ്ങളുടെ പക്കൽ വെടിമരുന്ന് വേണ്ടത്രയുള്ളതുകൊണ്ട് അതിനെല്ലാം നേരെ നോക്കി പരിഹസിച്ചു ചിരിച്ച നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ ചിത്രം മറ്റൊന്നാണ്: കൈയിൽ ചെങ്കോൽ; തലയിൽ മുൾക്കിരീടം. അത് തുടർച്ചയായി നടന്നുവന്ന കർസേവയുടെ ബാക്കിപത്രം.

logo
The Fourth
www.thefourthnews.in