കര്‍ഷകര്‍ക്ക് ഇല്ലേ 'മോദി ഗ്യാരന്റി'? കാര്‍ഷികമേഖലയെ പാടേ അവഗണിച്ച ഇടക്കാല ബജറ്റ്‌

കര്‍ഷകര്‍ക്ക് ഇല്ലേ 'മോദി ഗ്യാരന്റി'? കാര്‍ഷികമേഖലയെ പാടേ അവഗണിച്ച ഇടക്കാല ബജറ്റ്‌

മോദി സർക്കാരിൻ്റെ ഭരണത്തിൽ 2014 മുതലുള്ള എട്ടു വർഷത്തിനിടയിൽ രാജ്യത്ത് 100474 കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്തു. രാജ്യത്തെ 50 ശതമാനത്തോളം കർഷക കുടുംബങ്ങളും കടക്കെണിയിലാണ്

തിരഞ്ഞെടുപ്പു വർഷത്തിൽ കർഷക ക്ഷേമത്തിന് വൻ പദ്ധതികൾ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. കർഷകർക്ക് കിസാൻ സമ്മാൻ നിധിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സഹായം 9000 രൂപയാക്കിയേക്കുമെന്നും വനിതാ കർഷകർക്ക് ഇരട്ടിയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ ബജറ്റില്‍ ഒരു പ്രഖ്യാപനവുമുണ്ടായില്ല. മൂന്നാംവട്ടവും തിരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്താമെന്ന തികഞ്ഞ ആത്മവിശ്വാസം കൊണ്ടാവാം കാർഷിക മേഖലയ്ക്കു വേണ്ടി വമ്പൻ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. ജൂലൈയിൽ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ സമ്പൂർണ ബജറ്റിൽ അവതരിപ്പിക്കാമെന്ന പ്രതീക്ഷയിൽ മാറ്റിവച്ചതുമാകാം.

കേന്ദ്ര ഗവണ്മെൻ്റ് ഇടയ്ക്കിടെ താങ്ങുവിലയിൽ (എംഎസ്പി) വരുത്തുന്ന വർധനവ് ഗ്രാമീണ മേഖലയിലെ വരുമാനം ഉയർത്തിയെന്നാണ് ബജറ്റ് പ്രസംഗത്തിലെ അവകാശവാദം. എല്ലാ കാർഷിക വിളകൾക്കും കുറഞ്ഞ താങ്ങുവില നൽകുന്നതിന് നിയമപരമായ ഗ്യാരൻ്റി ഏർപ്പെടുത്തണമെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയിരുന്നു. കർഷകരുടെ ഈ ആവശ്യം ധനമന്ത്രി പരിഗണിച്ചതേയില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയുടെ വളർച്ച നാലു ശതമാനമായിരുന്നു.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ രണ്ടുവർഷമായി വിലക്കയറ്റ നിയന്ത്രണത്തിന് കേന്ദ്രം സ്വീകരിച്ച ചില നടപടികളും കർഷകരുടെ വരുമാനം ഇടിച്ചു. വിലക്കയറ്റം തടയാൻ വിളകളുടെ എം എസ് പി യിൽ നാമമാത്രമായ വർധനവ് മാത്രമാണ് പ്രഖ്യാപിച്ചത്.

രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ച 2023-24 സാമ്പത്തിക വർഷം 1.8 ശതമാനമായി ഇടിയുമെന്നാണ് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ സൂചന. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയുടെ വളർച്ച നാലു ശതമാനമായിരുന്നു. രാജ്യത്തെ പ്രമുഖ കാർഷിക മേഖലകൾ നേരിട്ട മഴക്കുറവും ജലദൗർലഭ്യവും കാലാവസ്ഥാ മാറ്റവും കാരണം ചില കാർഷിക വിളകളുടെ ഉല്പാദനത്തിൽ ഇടിവുണ്ടായി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം സ്ഥിതി കൂടുതൽ വഷളാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ രണ്ടുവർഷമായി വിലക്കയറ്റ നിയന്ത്രണത്തിന് കേന്ദ്രം സ്വീകരിച്ച ചില നടപടികളും കർഷകരുടെ വരുമാനം ഇടിച്ചു. വിലക്കയറ്റം തടയാൻ വിളകളുടെ എം എസ് പി യിൽ നാമമാത്രമായ വർധനവ് മാത്രമാണ് പ്രഖ്യാപിച്ചത്. ഗോതമ്പ്, ചില ഗ്രേഡുകളിൽപെട്ട അരി, ഉള്ളി തുടങ്ങിയവയുടെ കയറ്റുമതി നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു. ഇതെല്ലാം കർഷകർക്ക് വരുമാന നഷ്ടമുണ്ടാക്കി. ബജറ്റ് പ്രസംഗത്തിലെ ഭംഗിവാക്കുകൾക്കപ്പുറം ഈ സാഹചര്യം തരണം ചെയ്ത് കർഷകരുടെ വരുമാനം ഉറപ്പാക്കാനോ കാർഷിക വളർച്ച തിരിച്ചു പിടിക്കാനോ ഉള്ള ആത്മാർഥമായ ശ്രമം ബജറ്റിൽ ഇല്ല.

കര്‍ഷകര്‍ക്ക് ഇല്ലേ 'മോദി ഗ്യാരന്റി'? കാര്‍ഷികമേഖലയെ പാടേ അവഗണിച്ച ഇടക്കാല ബജറ്റ്‌
ഡോ. എം എസ് സ്വാമിനാഥന്‍: 'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍

2023 - 24 സാമ്പത്തിക വർഷം 1.25 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര കൃഷി- കർഷക ക്ഷേമ വകുപ്പിൻ്റെ ബജറ്റ് വിഹിതം. 2024-25 സാമ്പത്തിക വർഷത്തേക്ക് ഇടക്കാല ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 1.27 ലക്ഷം കോടി രൂപയാണ്. വർധന നാമമാത്രമാണ്. എന്നാൽ കേന്ദ്ര കൃഷി വകുപ്പിൻ്റെ 2022-23 ലെ കണക്കുകൾ ഒറ്റ നോട്ടത്തിൽ എന്ന റിപ്പോർട് പ്രകാരം 2018-19 മുതലുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ കേന്ദ്ര കൃഷി വകുപ്പ് ചിലവഴിക്കാതെ തിരിച്ചടച്ചത് ഒരു ലക്ഷം കോടിയിലേറെ രൂപയാണ്. ബജറ്റിൽ വരുന്ന പദ്ധതികളുടെ തുക പോലും ചിലവാക്കുന്നില്ല.

മോദി സർക്കാരിൻ്റെ ഭരണത്തിൽ 2014 മുതലുള്ള എട്ടു വർഷത്തിനിടയിൽ രാജ്യത്ത് 100474 കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്തു. രാജ്യത്തെ 50 ശതമാനത്തോളം കർഷക കുടുംബങ്ങളും കടക്കെണിയിലാണ്.

2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു 2016ൽ പ്രധാനമന്ത്രി നടത്തിയ വാഗ്ദാനം. ഇപ്പോൾ 2047 ലെ വികസിത ഭാരതത്തെക്കുറിച്ചും അമൃതകാലത്തേക്കുറിച്ചും സംസാരിക്കുന്ന സർക്കാർ ഈ വാഗ്ദാനത്തെ ക്കുറിച്ച് മൗനം പാലിക്കുന്നു. മോദി സർക്കാരിൻ്റെ ഭരണത്തിൽ 2014 മുതലുള്ള എട്ടു വർഷത്തിനിടയിൽ രാജ്യത്ത് 100474 കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്തു. രാജ്യത്തെ 50 ശതമാനത്തോളം കർഷക കുടുംബങ്ങളും കടക്കെണിയിലാണ്.

കാർഷിക മേഖലയിലെ പുതിയ പദ്ധതികളെക്കാൾ മോദി സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളിലാണ് ബജറ്റ് പ്രസംഗത്താൽ ധനമന്ത്രി ഊന്നൽ നൽകിയത്. ദരിദ്രർ, വനിതകൾ, യുവജനങ്ങൾ, കർഷകർ എന്നീ നാലു വിഭാഗങ്ങൾക്കാണ് കേന്ദ്ര സർക്കാരിൻ്റെ മുൻഗണന. 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ചു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. കാർഷിക വിളകളുടെ കുറഞ്ഞ താങ്ങുവില (എം എസ് പി ) ഇടക്കിടെ വർധിപ്പിച്ചതു കൊണ്ട് ഗ്രാമീണ മേഖലയിലെ കർഷകരുടെ വരുമാനം കൂടി. പി എം കിസാൻ സമ്മാൻ യോജനയിലൂടെ 11.8 കോടി കർഷകർക്ക് ആണ്ടു തോറും 6000 രൂപ വീതം വിതരണം ചെയ്തു. പി എം ഫസൽ ബീമാ യോജന എന്ന വിള ഇൻഷുറൻസ് പദ്ധതിയിലൂടെ നാലു കോടി കർഷകർക്ക് നഷ്ടപരിഹാരം നൽകി. മൂന്നു ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇലക്ട്രോണിക് ദേശീയ കാർഷിക വിപണിയിലൂടെ (ഇ-നാം) നടക്കുന്നത്. 1361 കാർഷിക ചന്തകളെ ഇലക്ട്രോണിക് ദേശീയ കാർഷിക വിപണിയുമായി ബന്ധിപ്പിച്ചു. 1.8 കോടി കർഷകർക്കാണ് ഇതിൻ്റെ പ്രയോജനം.

കാർഷിക മേഖലയിൽ സന്തുലിതവും എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉൾക്കൊള്ളുന്നതുമായ ഉയർന്ന വളർച്ചയും ഉല്പാദനക്ഷമതയും കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടി കർഷകർക്ക് വരുമാന പരിരക്ഷ ഉറപ്പാക്കും. കർഷകർക്ക് അനുകൂലമായ നയസമീപനം സ്വീകരിക്കും. പുതിയ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കാൻ അഗ്രി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.

കര്‍ഷകര്‍ക്ക് ഇല്ലേ 'മോദി ഗ്യാരന്റി'? കാര്‍ഷികമേഖലയെ പാടേ അവഗണിച്ച ഇടക്കാല ബജറ്റ്‌
കാത്തിരിപ്പിനൊടുവില്‍ കര്‍ഷകരിലെത്തുമോ ജിഎം കടുക്?

എണ്ണക്കുരുക്കളിൽ സ്വയം പര്യാപ്തത നേടാൻ 2022 ൽ പ്രഖ്യാപിച്ച 'ആത്മ നിർഭരത' പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ഇതിൻ്റെ ഭാഗമായി കടുക്, നിലക്കടല, എള്ള്, സോയാബീൻ, സൂര്യകാന്തി എന്നീ വിളകളിൽ അത്യുല്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കും. ഈ വിളകളുടെ വിപണനം, സംഭരണം, മൂല്യവർധനവ്, ഇൻഷുറൻസ് തുടങ്ങിയവ ശക്തിപ്പെടുത്തും. വർഷങ്ങളായി ഭക്ഷ്യ എണ്ണ ഉല്പാദനത്തിൽ രാജ്യം സ്വയം പര്യാപ്തമല്ല. 1980കളിൽ മഞ്ഞ വിപ്ലവും 1990 കളിൽ എണ്ണക്കുരുക്കൾക്കു വേണ്ടിയുള്ള ടെക്നോളജി മിഷനും നടപ്പാക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇന്ത്യയിൽ ഒരു വർഷം 25 ദശലക്ഷത്തോളം ടൺ ഭക്ഷ്യ എണ്ണ ആവശ്യമുണ്ട്. ഇതിൽ 55 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

കാർഷിക മേഖലയിൽ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ മൂല്യവർധനവ് നടപ്പാക്കും. ഇതിനു വേണ്ടി പ്രഖ്യാപിച്ച പി എം കിസാൻ സമ്പദ്‌ യോജന ഇതിനകം 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു. 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പി എം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസസ് യോജന 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളെ സഹായിച്ചു. ഭക്ഷ്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിംഗ്, വിപണനം തുടങ്ങിയവയ്ക്ക് സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തത്തോടെ സംയുക്ത പദ്ധതികൾ നടപ്പാക്കും.

കാർഷിക മേഖലയിൽ സന്തുലിതവും എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉൾക്കൊള്ളുന്നതുമായ ഉയർന്ന വളർച്ചയും ഉല്പാദനക്ഷമതയും കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടി കർഷകർക്ക് വരുമാന പരിരക്ഷ ഉറപ്പാക്കും. കർഷകർക്ക് അനുകൂലമായ നയസമീപനം സ്വീകരിക്കും. പുതിയ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കാൻ അഗ്രി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.

കാർഷിക കാലാവസ്ഥാ മേഖലകളെ അടിസ്ഥാനമാക്കി നാനോ ഡിഎപി ( നാനോ ഡൈ അമോണിയം ഫോസ്ഫേറ്റ് ) ഉപയോഗം കൂടുതൽ വിളകളിലേക്ക് വ്യാപിപ്പിക്കും. നാനോ ഡിഎപി യുടെ ഉപയോഗത്തിന് കഴിഞ്ഞ വർഷം മാർച്ചിലാണ് കേന്ദ്ര ഗവണ്മെൻ്റ് അനുമതി നൽകിയത്.രാജ്യത്തെ ഏറ്റവും വലിയ രാസവള വില്പനക്കാരായ ഇന്ത്യൻ.ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡാണ് (ഇഫ്കോ) നാനോ ഡിഎപി യുടെ ഉല്പാദകർ.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഈ സാമ്പത്തിക വർഷം വിളകളുടെ ഉല്പാദനത്തിൽ തളർച്ച നേരിട്ടപ്പോൾ കാർഷിക മേഖലയുടെ വളർച്ചയെ താങ്ങി നിർത്തിയത് മൃഗസംരക്ഷണ-ഫിഷറീസ് മേഖലകളാണ് ഇടക്കാല ബജറ്റിൽ. ഈ മേഖലകൾക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളുണ്ട്. കേന്ദ്രത്തിൽ പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ നടപടി മത്സ്യ ഉല്പാദനത്തിൽ വൻ കുതിച്ചു കയറ്റത്തിനു വഴിതെളിച്ചു. 2014 നു ശേഷം മത്സ്യോല്പന്ന കയറ്റുമതി ഇരട്ടിയായി. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ശക്തിപ്പെടുത്തും. ശുദ്ധജല മത്സ്യകൃഷിയിൽ നിന്നുള്ള ഉല്പാദന ക്ഷമത ഹെക്ടറിന് മൂന്നു ടണ്ണിൽ നിന്നും അഞ്ചു ടണ്ണായി ഉയർത്തും. 55 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കയറ്റുമതി ഇരട്ടിയായി വർധിപ്പിച്ച് ഒരു ലക്ഷം കോടി രൂപയിലെത്തിക്കും. ബ്ലൂ ഇക്കണോമി 2.0 നടപ്പാക്കുന്നതിൻ്റെ ഭാഗമായി തീരദേശങ്ങളിലെ മത്സ്യമേഖലയുടെ പാരിസ്ഥിതിക പുനരുജ്ജീവനത്തിനുള്ള പദ്ധതി നടപ്പാക്കും. രാജ്യത്ത് അഞ്ച് സംയോജിത അക്വാപാർക്കുകൾ സ്ഥാപിക്കും.

ഹരിത വളർച്ച ലക്ഷ്യമിട്ടു കൊണ്ട് ജൈവ നിർമ്മാണം, ബയോഫൗണ്ടറി എന്നിവ പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം.ബയോ -പ്ലാസ്റ്റിക്, ബയോ ഔഷധങ്ങൾ എന്നിവയ്‌ക്കൊപ്പം ജൈവ കാർഷിക നിവേശക വസ്തുക്കളുടെ ഉല്പാദനത്തിലും പ്രോത്സാഹനം നൽകും. ക്ഷീരകർഷകരെ സഹായിക്കാനുള്ള സമഗ്രമായ പദ്ധതി ആവിഷ്ക്കരിക്കും. പശുക്കളുടെ ഉല്പാദനക്ഷമത വർധിപ്പിക്കും. രാഷ്ട്രീയ ഗോകുൽ മിഷൻ, നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ, ക്ഷീര വികസന-മൃഗ സംരക്ഷണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന ഫണ്ട് തുടങ്ങിയ പദ്ധതികളുടെ അടിത്തറയിലായിരിക്കും സമഗ്ര പദ്ധതി നടപ്പാക്കുക.

logo
The Fourth
www.thefourthnews.in