ആധുനികതയിൽ എ രാമചന്ദ്രൻ വെട്ടിയ തദ്ദേശീയ വഴി

ആധുനികതയിൽ എ രാമചന്ദ്രൻ വെട്ടിയ തദ്ദേശീയ വഴി

കലുഷിതമായ അന്തരീക്ഷം തന്റെ കലയിൽ മാത്രമല്ല യാഥാർഥ്യത്തിലും വന്നതോടെ പിന്നെയെന്തിനു നമ്മൾ കലയിൽ ഇതാവർത്തിക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹമെത്തി

ഇന്ത്യൻ ആധുനിക ചിത്രകലയ്ക്ക് തനതായ ദൃശ്യഭാഷ നൽകിയ എ രാമചന്ദ്രൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് പാശ്ചാത്യ ആധുനികതയുടെ അവശേഷിപ്പിൽനിന്ന് മറ്റൊരു ലോകത്തേക്ക് ഇനി വരുന്ന മുഴുവൻ കലാകാരർക്കും കലാസ്വാദകർക്കും കടന്നുപോകാൻ സാധിക്കുന്ന തരത്തിൽ അദ്ദേഹം വെട്ടിയ വഴിയാണ്.

ആധുനികതയിൽ എ രാമചന്ദ്രൻ വെട്ടിയ തദ്ദേശീയ വഴി
രാമചന്ദ്രന്റെ കലാലോകം

നിറങ്ങൾ നിറഞ്ഞ ക്യാൻവാസിൽ ഒരു സ്ത്രീ ദൂരത്തേക്ക് നോക്കിനിൽക്കുന്നു. തലയിലൂടെ നിറങ്ങൾ നിറഞ്ഞ സാരിത്തലപ്പ് ചുറ്റുകയും ചെയ്തിരിക്കുന്നു. വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ആ സ്ത്രീ മറ്റാരെയെങ്കിലും നോക്കുകയാണോ? അതോ അതിനൊരു നിഗൂഢതയും ഭയവുമുൾപ്പെടുന്ന ഹൊറർ സ്വഭാവമുണ്ടോ? ഇങ്ങനെ പലതരത്തിൽ വായിക്കാൻ തോന്നുന്ന ആ ചിത്രങ്ങൾക്ക് നമ്മൾ ഒരിക്കലും കരുതാത്ത മറ്റു ചില സാധ്യതകൾ കൂടിയുണ്ട്. ആ പ്രതിഭ തന്നെ പറയുന്നു ചിലപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീയായിരിക്കും അത്. അത്ര നിസ്സാരമെന്നു നമ്മൾ കരുതുന്ന കാഴ്ച. ചിലപ്പോൾ സ്വന്തം ഭർത്താവിനോട് വഴക്കിട്ട് ഇറങ്ങിപ്പോന്ന സ്ത്രീയുമാവാം അത്. അങ്ങനെ ഒരിക്കലും ആ ചിത്രത്തോട് ചേർത്തുവായിക്കാൻ സാധിക്കാത്ത സാധ്യതകൾ അദ്ദേഹം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നു.

ഒരു മലയാളി ആർട്ടിസ്റ്റ് എന്നതരത്തിൽ മലയാള സാഹിത്യം മനസിലാക്കിയാണ് അദ്ദേഹം കലയിലേക്ക് കടക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിലൂടെ ലഭിച്ച സാഹിത്യ ഭാവനയും അദ്ദേഹത്തിനുണ്ട്

സുധീഷ് കോട്ടേമ്പ്രം

അറുപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ ആദ്യം വരെ വലിയൊരു കാലയളവ് ജാമിയ മിലിയയിൽ കലാധ്യാപകനായിരുന്ന എ രാമചന്ദ്രൻ അക്കാദമികമായി ചിത്രകല പഠിക്കുന്നത് കൊൽക്കത്ത ശാന്തിനികേതനിലെ കലാ ഭാവനയിൽനിന്നാണ്. ആദ്യകാലങ്ങളിൽ ശക്തമായി പാശ്ചാത്യ ആധുനികതയുടെ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം പിന്നീടെങ്ങനെ സമാനതകളൊന്നുമില്ലാത്ത തരം സൗന്ദര്യ ശാസ്ത്രത്തിലേക്ക് കടന്നുവന്നുവെന്ന ചോദ്യം വളരെ പ്രസക്തമാണ്. 2005ൽ രാജ്യം പദ്മഭൂഷൺ നൽകിയും 2013ൽ മഹാത്മാ ഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയും രാമചന്ദ്രനെ ആദരിച്ചു.

പാശ്ചാത്യ ആധുനികതയിൽനിന്ന് ഇന്ത്യൻ കലയെ വഴിമാറ്റി നടത്തിയ ആർട്ടിസ്റ്റ്: സുധീഷ് കോട്ടേമ്പ്രം

അഞ്ച് പതിറ്റാണ്ടത്തെ കലാജീവിതമുണ്ട് ആർട്ടിസ്റ്റ് എ രാമചന്ദ്രന്. ഇന്ത്യൻ ആധുനിക കലയെപ്പറ്റി സംസാരിക്കുമ്പോൾ, ആധുനിക കലയും സമകാലിക കലയും ഒത്തുചേരുന്ന അദ്ദേഹത്തിന്റെ തനതായ രീതിക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യൻ ആധുനികകല പാശ്ചാത്യ ആധുനികതയുടെ ഉത്പന്നമായിരുന്നു. സമകാലിക കലാ ചരിത്രകാരനായ ആർ ശിവകുമാർ പറയുന്നതുപോലെ നമ്മൾ എങ്ങനെ തദ്ദേശീയരായ ആധുനികരാവുമെന്ന് മനസിലാക്കിത്തന്ന വ്യക്തിയാണ് എ രാമചന്ദ്രൻ. പാശ്ചാത്യ കേന്ദ്രീകൃതമായ ആധുനിക കലയിൽനിന്ന് മാറിയ ഒരു ധാരയാണ് രാമചന്ദ്രൻ അവശേഷിപ്പിച്ചുപോകുന്നത്. പാശ്ചാത്യ ആധുനികതയിൽനിന്ന് തദ്ദേശീയമായ ആധുനികതയിലേക്ക് എ രാമചന്ദ്രൻ പണിത ഒരു പാലമുണ്ട്. ഇന്ത്യൻ ആധുനികതയെ വേറിട്ടതാക്കാൻ അദ്ദേഹം ചെയ്‌ത ആ കലാപ്രവത്തനത്തിനു സാധിച്ചു.

മറ്റൊരു കാര്യം, ഒരു മലയാളി ആർട്ടിസ്റ്റ് എന്ന തരത്തിൽ മലയാള സാഹിത്യം മനസിലാക്കിയാണ് അദ്ദേഹം കലയിലേക്ക് കടക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിലൂടെ ലഭിച്ച സാഹിത്യഭാവനയും അദ്ദേഹത്തിനുണ്ട്. ചിത്രകലയെക്കുറിച്ച് അദ്ദേഹം എഴുതുകയും ചെയ്യുമായിരുന്നു. കേരളത്തിന്റെ മ്യുറൽ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്‌ത സ്വതന്ത്ര ഗവേഷകൻ കൂടിയാണ് അദ്ദേഹം. അങ്ങനെ ലഭിച്ച കലാവിദ്യാഭ്യാസം കൂടിയുണ്ട് എ രാമചന്ദ്രന്. അതിലൂടെയാണ് അടിസ്ഥാന ചിത്രകലാമാതൃകയിൽ തന്നെ അദ്ദേഹം മാറ്റം കൊണ്ടുവന്നത്. ആദ്യകാലങ്ങളിൽ കബന്ധങ്ങളും യുദ്ധങ്ങളും രക്തച്ചോരിച്ചിലുമുള്ള സാധാരണ ആധുനിക കലാപ്രവർത്തകരിലുള്ള എല്ലാതരം അസ്തിത്വ വ്യഥകളും അദ്ദേഹത്തിനുമുണ്ടായിരുന്നു. എഴുപതുകളിലെ ഡൽഹിയിലും മറ്റുമുള്ള കലാപങ്ങളെല്ലാം നേരിട്ട് കണ്ട അദ്ദേഹം പിന്നീട് അതിൽനിന്ന് മാറുകയായിരുന്നു.

ദ്ദേഹം രാഷ്ട്രീയമായി ഗാന്ധിയൻ കൂടിയായിരുന്നു. ആ ഗാന്ധിയൻ ആദർശങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഗ്രാമങ്ങളിലേക്ക് പോകാമെന്ന് തീരുമാനിക്കുന്നത്. ഗ്രാമങ്ങളിൽനിന്നുള്ള കാഴ്ചകളും അനുഭവങ്ങളുമായി തിരിച്ച് കലയിലേക്ക് മടങ്ങിവരുന്ന എ രാമചന്ദ്രനെ നമുക്ക് കാണാൻ സാധിക്കും.

വളരെ കാലം സംഘർഷങ്ങളെ തന്നെ അടയാളപ്പെടുത്തിയ അദ്ദേഹം പിൽക്കാലത്ത് സൗന്ദര്യാത്മകമായ ഒരു ലോകത്തേക്ക് പോകുന്നതാണ് നമ്മൾ കാണുന്നത്. കലുഷിതമായ അന്തരീക്ഷം തന്റെ കലയിൽ മാത്രമല്ല യാഥാർഥ്യത്തിലും വന്നതോടെ പിന്നെ എന്തിനു നമ്മൾ കലയിൽ ഇതാവർത്തിച്ചുകൊണ്ടിരിക്കണമെ്ന ചിന്തയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. സംഘർഷാത്മകമായ കലാലോകത്ത് വീണ്ടും നമ്മൾ കലയിൽ സംഘർഷം തന്നെ കൊണ്ടു വരേണ്ടതില്ലെന്ന തീരുമാനം അദ്ദേഹമെടുക്കുകയായിരുന്നു.

ആധുനികതയിൽ എ രാമചന്ദ്രൻ വെട്ടിയ തദ്ദേശീയ വഴി
വിളങ്ങുക ചിത്രകാരാ! യാത്ര പറയുന്നില്ല

മറ്റൊരു തരത്തിൽ, അദ്ദേഹം രാഷ്ട്രീയമായി ഗാന്ധിയൻ കൂടിയായിരുന്നു. ആ ഗാന്ധിയൻ ആദർശങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഗ്രാമങ്ങളിലേക്ക് പോകാമെന്ന് തീരുമാനിക്കുന്നത്. ഗ്രാമങ്ങളിൽനിന്നുള്ള കാഴ്ചകളും അനുഭവങ്ങളുമായി തിരിച്ച് കലയിലേക്ക് മടങ്ങിവരുന്ന എ രാമചന്ദ്രനെ നമുക്ക് കാണാൻ സാധിക്കും. കേരളാ മ്യുറലിന്റെയും ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള കാഴ്ചകളുടെയും കൂടിച്ചേരലിലുണ്ടായിവന്ന ഒരു ദൃശ്യഭാഷയുണ്ട്. അതാണ് പിന്നീട് അദ്ദേഹത്തിന്റെ സിഗ്നേച്ചർ സ്റ്റൈലായി മാറുന്നത്.

ഇത് നേരത്തെ പറഞ്ഞ തദ്ദേശീയ ആധുനികതയുടെ തുടർച്ചയാണ്. ഇന്ത്യൻ അനുഭവങ്ങളെ ഇന്ത്യൻ രീതിയിൽ അവതരിപ്പിക്കലായിരുന്നു അത്. കോണ്ടൂർ ലൈൻ അതിന് കൃത്യമായ ഉദാഹരണമാണ്. ക്ലാസ്സിക്കൽ കലകളുമായി അദ്ദേഹത്തിന് വലിയ ബന്ധമുണ്ട്. അങ്ങനെയാണ് യയാതി പോലുള്ള സൃഷ്ടികളുണ്ടാകുന്നത്. അതിന്റെ സ്വാധീനമുള്ള ഒരു പരിസരം രാമചന്ദ്രന്റെ സൃഷ്ടികളിലുണ്ട്. അതുപോലെ സ്വന്തം ചിത്രങ്ങൾ തന്നെ പലയിടത്തും ഉൾപ്പെടുത്തുന്ന തരം ഹാസ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്രയും വലിയ ഒരു പ്രതിഭ മരിച്ചിട്ടും ഒരു എഴുത്തുകാരന് നൽകുന്ന പ്രാധാന്യമൊന്നും നാം അദ്ദേഹത്തിന് നൽകുന്നില്ലെന്നതാണ്. അദ്ദേഹം മരിച്ചത് മാധ്യമങ്ങളൊന്നും അറിഞ്ഞിട്ടില്ല. മരണത്തിൽ പോലും നമ്മൾ ഈ ആർട്ടിസ്റ്റിനെ ഉൾക്കൊള്ളുന്നില്ലെന്നത് സങ്കടകരമാണ്.

logo
The Fourth
www.thefourthnews.in