പ്രബീർ പുരകായസ്ത: അടിയന്തരാവസ്ഥയെ അതിജീവിച്ച പത്രാധിപർ

പ്രബീർ പുരകായസ്ത: അടിയന്തരാവസ്ഥയെ അതിജീവിച്ച പത്രാധിപർ

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നു പ്രബീർ പുരകായസ്ത

നിയമപരമല്ലാതെ പണം ചെലവഴിച്ചെന്ന പേരിൽ വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിലെ ജീവനക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളിൽ ഇന്ന് പുലർച്ചെ മുതൽ ഡൽഹി പോലീസ് നടത്തിയ റെയ്ഡിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരിക്കുകയാണ്. റെയ്ഡിനൊടുവിൽ ന്യൂസ് ക്ലിക്കിന്റെ ചീഫ് എഡിറ്റർ പ്രബീർ പുരകായസ്തയെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങൾ നിരന്തരം അക്രമിക്കപ്പെടുന്ന സവിശേഷ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രബീറിനെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാരിനും ഡൽഹി പോലീസിനും കാരണങ്ങൾ ഒരുപാടുണ്ട്. ആരാണ് പ്രബീർ പുരകായസ്ത?

1975 ലെ അടിയന്തരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയിലാണെങ്കിലും ഒരു ഇരയായി അറിയപ്പെടാൻ എനിക്ക് താല്പര്യമില്ല

ശാസ്ത്രമൾപ്പെടെയുള്ള വിഷയങ്ങളിൽ ഗഹനമായ അറിവും, ശക്തമായ രാഷ്ട്രീയ നിലപാടുള്ള മാധ്യമപ്രവർത്തകനാണ് പ്രബീർ പുരകായസ്ത. അദ്ദേഹം ജൂണിൽ എഴുതിയ ഒരു ലേഖനത്തിന്റെ തുടക്കം, "1975 ലെ അടിയന്തരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയിലാണെങ്കിലും, ഒരു ഇരയായി അറിയപ്പെടാൻ എനിക്ക് താല്പര്യമില്ല" എന്നായിരുന്നു. ഇങ്ങനെ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു വാക്യം എഴുതാൻ അയാൾക്ക് കരുത്തുനൽകുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നതിന്റെ ശക്തിയും പുതിയ കാലത്തെ രാഷ്ട്രീയത്തെ ആ അനുഭവങ്ങളിൽനിന്ന് നിർവചിക്കാൻ സാധിക്കുന്നതുമാണ്. ജെഎൻയുവിൽ പഠിച്ചിരുന്ന കാലത്ത് എസ്എഫ്ഐയുടെ ഭാഗമായിരുന്ന പ്രബീർ പിന്നീട് സിപിഎം സഹയാത്രികനുമായിരുന്നു.

നവലിബറൽ കാലത്ത് സാങ്കേതികവിദ്യയുടെ വികാസം നേരിട്ട് ക്യാപിറ്റലിസത്തെ സഹായിക്കുമെന്നും ശാസ്ത്രത്തിന്റെയും ശാസ്ത്രസർവകലാശാലകളുടെയും വികാസമാണ് നേരിട്ട് ജനങ്ങളെയും വിശിഷ്യാ വിദ്യാർത്ഥികളെയും സഹായിക്കുന്നതെന്നും പറയുന്ന 'നോളഡ്ജ് ആസ് കോമൺസ്' പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും മാധ്യമ സ്വാതന്ത്രത്തിലേക്ക് ഭരണകൂടം ഇടിച്ചുകയറുന്നതിനെ കുറിച്ചുള്ള ലേഖനങ്ങളും മുതലാളിമാരെ സുഖിപ്പിക്കുന്നവരെയും രാജ്യം ഭരിക്കുന്നവരെയും അസ്വസ്ഥരാക്കും എന്നുറപ്പാണ്. നടപടിക്രമങ്ങൾ പാലിക്കാതെ ചൈനീസ് ഫണ്ട് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് പ്രബീർ പുരകായസ്തയുടെ വസതി ഓഗസ്റ്റിൽ ഇ ഡി സീൽ ചെയ്തിരുന്നു. അന്ന് ഡൽഹി ഹൈക്കോടതിയിൽ ന്യൂസ്‌ക്ലിക്കിന്റെ ഭാഗം അവതരിപ്പിച്ചത് പ്രബീറായിരുന്നു.

പ്രബീർ പുരകായസ്ത: അടിയന്തരാവസ്ഥയെ അതിജീവിച്ച പത്രാധിപർ
ന്യൂസ് ക്ലിക്കിലെ റെയ്ഡിനു പിന്നാലെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്ത കസ്റ്റഡിയില്‍

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 2021 സെപ്റ്റംബറിലാണ് പ്രബീർ പുരകായസ്തയുടെ വീട് ആദ്യമായി ഇ ഡി റെയ്ഡ് ചെയ്യുന്നത്. അന്നത്തെ ആരോപണങ്ങൾ എവിടെയും എത്തിയില്ല. പിന്നീട് ഈ വർഷം ഓഗസ്റ്റിൽ ന്യൂസ്‌ക്ലിസിക്കിന് ഫണ്ട് നൽകുന്ന യു എസ് ശതകോടീശ്വരൻ നെവില്ലെ റോയ് സിങ്ഹാമിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നുള്ള ന്യൂയോർക് ടൈംസ് റിപ്പോർട്ടിനെത്തുടർന്നാണ് വീണ്ടും പ്രബീറിന്റെ വീട് ഇ ഡി സീൽ ചെയ്യുന്നത്.

'നോളഡ്ജ് ആസ് കോമൺസ്'
'നോളഡ്ജ് ആസ് കോമൺസ്'

ഇന്ന് പുലർച്ചെ ആരംഭിച്ച പരിശോധനകളും ചോദ്യംചെയ്യലുകളും അവസാനിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന പത്രാധിപരിൽ ഒരാളായ പ്രബീർ പുരാകയസ്തയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു എന്നതാണ്. മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലുകൾക്കും ഒടുവിൽ പോലീസ് കസ്റ്റഡിയിലേക്ക്. പ്രസ് ഫ്രീഡം ഇൻഡക്സിൽ അവസാന ഇരുപതിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയിൽ ഭരണകൂടത്തിനെതിരെ ശബ്ദിച്ച ഒരു പത്രാധിപർ കൂടി പോലീസ് കസ്റ്റഡിയിലാകുന്നു.

പ്രബീർ പുരകായസ്ത: അടിയന്തരാവസ്ഥയെ അതിജീവിച്ച പത്രാധിപർ
ഡൽഹി മാധ്യമവേട്ടയ്ക്ക് 500 പോലീസുകാർ; മൂന്നായി തിരിച്ച് 100 ഇടങ്ങളിൽ പരിശോധന
logo
The Fourth
www.thefourthnews.in