മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 

മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 

സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച, രസകഷായം കുടിപ്പിച്ച കോഴിക്കോട്ടെ രാംദാസ് വൈദ്യർ മരിച്ചിട്ട് ഇന്ന് 25 വർഷം തികയുന്നു

നാൽപ്പത്തിയാറ് കൊല്ലം  മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1977 സെപ്റ്റംബർ 15 ന് കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങിയിരുന്ന സിനിമാ സംസ്കാരിക മാസികയായ ‘ഓഡിയം’ പുതിയ ലക്കം കടകളിൽ എത്തി. ആദ്യ പേജിൽ തന്നെ വന്ന  ഉഗ്രൻ സംഭവകഥ വായിച്ച് വായനക്കാർ അന്തം വിട്ടു.  അതും എഡിറ്റർ സ്വന്തം പേര് വച്ച്  തുറന്നെഴുതിയ പ്രഖ്യാപനം.

“ഒരു പത്രാധിപർ എന്ന നിലയിൽ എന്റെ വായനക്കാരോട് എല്ലാ സത്യവും എന്നും ഞാൻ തുറന്നെഴുതിയിട്ടുണ്ട്. മാന്യ വായനക്കാരോട് സത്യമേ പറയൂ. ഇന്ന് വരെ ഞാൻ മറ്റുള്ളവരുടെ സത്യമാണ് പറഞ്ഞിരുന്നത്. ഇന്ന് ഞാൻ ഇതാ എന്റെ സത്യം തുറന്നു പറയുകയാണ്.” തുടർന്ന് പത്രാധിപർ തന്റെ കുടുംബ ചരിത്രം എഴുതി. “എന്റെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരായിട്ട് എഴുതിയത് പി വേലു എന്നാണ്. അത്  സത്യമല്ല.  ഒരു പത്രാധിപർ മാത്രമല്ല, ഇൻവെസ്റ്റ്ഗേറ്റിവ് പത്രപ്രവർത്തകൻ കൂടിയാണ് ഞാൻ. ഞാൻ എന്റെ അമ്മയോട് ചോദിച്ചു, എന്റെ അച്ഛനാരാണമ്മേ? അമ്മയ്ക്കറിയില്ല. എത്രയാലോചിച്ചിട്ടും അമ്മയ്ക്ക് ഓർമ വരുന്നില്ല. അതിന് ശേഷം എന്നെക്കാളും 12 വയസ് കൂടുതൽ ഉള്ള ആരെ കണ്ടാലും എനിക്ക് സംശയമാണ്. ഈ മനുഷ്യൻ എന്റെ അച്ഛനാണോ? ആ ചിന്തയാലാണ് പ്രായമായവരോടൊക്കെ അങ്ങേയറ്റം വിനയം ഞാൻ കാണിക്കുന്നത്. പ്രായമായവരെ കണ്ടാൽ ഞാൻ മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടുന്നത് കണ്ടിട്ടില്ലെ?,” പത്രാധിപർ എഴുതി. 

തന്റെ സ്വന്തം അമ്മയും സഹോദരികളും വ്യഭിചാരിണികളാണെങ്കിൽ അതും തുറന്നെഴുതാനുള്ള ആദർശ ധീരത തനിക്കുണ്ടെന്ന് തുടർന്ന പത്രാധിപർ ഇങ്ങനെ എഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചത്: “എന്റെ സത്യം മുഴുവൻ മനസ്സിലാക്കാൻ വായനക്കാർ എന്റെ രണ്ട് കുട്ടികളുടെ അമ്മയായ രാധാമണിയുടെ കുടുംബ ചരിത്രം കൂടി അറിഞ്ഞിരിക്കണം. അടുത്ത ലക്കത്തിൽ എന്റെ ഭാര്യ രാധാമണിയുടെ അമ്മ സർക്കിൾ ഇൻസ്പെക്ടറുടെ കൂടെ നിലമ്പൂർ ടി ബിയിൽ പോയ കഥയിൽ തുടങ്ങാം.”

എട്ട് പേജുകൾ ഉള്ള ആ ഓഡിയം ലക്കത്തിൽ പുറത്ത് വരാൻ പോകുന്ന തങ്ങളുടെ പുതിയ പ്രസിദ്ധീകരണത്തെ കുറിച്ച് ചെറിയ ഒരു അറിയിപ്പും ഉണ്ട്:  'സ്‌ഫുലിംഗം ' മിനി മാസിക ഉടൻ ! പതിവ് പംക്തികൾ

രാംദാസ് വൈദ്യർ
രാംദാസ് വൈദ്യർ

വീട്ടുകാരുടെ മാത്രമല്ല പത്രാധിപരുടെ സഹപ്രവർത്തകരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ഓഡിയം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: "ചാരിത്ര്യം ! കന്യാത്വം !! പാതിവ്രത്യം !!! സ്ത്രീക്ക് ഭൂഷണം”

സാമൂഹിക സുകൃതക്ഷയത്തെ കുറിച്ച്  കടുത്ത ആശങ്കകൾ ലേഖനം പ്രകടിപ്പിക്കുന്നുണ്ട്. "വിവാഹിതകൾ പ്രേമിക്കുന്ന കാലം! അവിവിവാഹിതകൾ പ്രസവിക്കുന്ന കാലം, അമ്മമാർക്ക് കാമുകൻമാരുള്ള കാലം, അച്ഛന്മാർ വേശ്യത്തെരുവിൽ ചൂളമടിച്ച് ചുറ്റിത്തിരിയുന്ന കാലം. ഒരേ അവസരത്തിൽ അഞ്ചും അതിലധികവും കാമുകൻമാരുള്ള കാമുകിമാരും അത് പോലെ തിരിച്ച് കാമുകൻമാരും നിറഞ്ഞ കാമക്കാലം. ഇത് നിറഞ്ഞ ലോകത്ത് എവിടെ പാതിവ്രത്യം?” ലേഖകൻ രോഷം കൊള്ളുന്നു. കൂടാതെ ഒരു വ്യഭിചാരക്കേസിൽ ഈ പത്രാധിപരെതന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ശരിക്കും പെരുമാറിയ സബ് ഇൻസ്പെക്റ്ററുടെ നടപടിയെ  അഭിനന്ദനീയം എന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.

എട്ട് പേജുകൾ ഉള്ള ആ ഓഡിയം ലക്കത്തിൽ പുറത്ത് വരാൻ പോകുന്ന തങ്ങളുടെ പുതിയ പ്രസിദ്ധീകരണത്തെക്കുറിച്ച് ചെറിയ ഒരു അറിയിപ്പും ഉണ്ട്:  'സ്‌ഫുലിംഗം ' മിനി മാസിക ഉടൻ ! പതിവ് പംക്തികൾ.

മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 
ധീരയായ ആനി തയ്യിലും അഞ്ചര ലക്ഷം കേസ് എന്ന സ്കൂപ്പും

അവസാന പേജിലെ സ്പെഷ്യൽ സ്റ്റോറി ഓഡിയം അച്ചടിക്കുന്ന പ്രസ്സിന്റെ ഉടമയുടെ സ്ത്രീവിഷയ കഥകളെകുറിച്ചായിരുന്നു. ഇതെല്ലാം വായിച്ച് വായനക്കാർക്ക് ഹരം കയറി. എല്ലാവരും നാട്ടിൽ അറിയുന്ന കഥാപാത്രങ്ങളായതിനാൽ സംഗതി കൊഴുത്തു. പറഞ്ഞ് കേട്ട് ' ഓഡിയം '  കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 
ഇന്ത്യന്‍ വായനക്കാരെ ചിന്തിക്കാന്‍ പഠിപ്പിച്ച മലയാളി എഡിറ്റര്‍

ഇനിയാണ് സംഭവത്തിലെ വഴിത്തിരിവ്. വൈകുന്നേരമായപ്പോൾ സംഗതിയാകെ മാറി. ഓഡിയം പത്രാധിപരും സഹപ്രവർത്തകരും കടകളിൽ ഓടിയെത്തി 'ഓഡിയം'  കോപ്പികൾ തിരികെ വാങ്ങുന്നു. ഏജന്റുമാരെ  വീട്ടിൽ ചെന്ന് കണ്ട് കയ്യിലുള്ള ബാക്കി കോപ്പികൾ തിരിച്ചു വാങ്ങുന്നു. ആകെപ്പാടെ  ഒരു പരക്കം പറച്ചിൽ.

അപ്പോൾ ഒരു  വാർത്ത പുറത്തു വന്നു. ഇന്ന് ഇറങ്ങിയ " ഓഡിയം' ഒറിജിനല്ല. വ്യാജൻ ! ശരിക്കുള്ള ഓഡിയത്തിന്റെ വാർത്താ വേട്ടക്ക് ഇരയായ ഒരജ്ഞാതൻ പകരം വീട്ടാൻ അതേ രൂപത്തിലിറക്കിയ വ്യാജനായിരുന്നു ആ  ഓഡിയം. 

ഒരു കോപ്പി കിട്ടിയതിൽ  തന്റെ രതിലീലകൾ   വായിച്ച, ഒറിജിനൽ ഓഡിയം അച്ചടിക്കുന്ന പ്രസ് ഉടമ പത്രാധിപരെ വീട്ടിൽ ചെന്ന് രണ്ട് പൂശിയപ്പോഴാണ് ഒറിജിനൽ പത്രാധിപർ വിവരമറിയുന്നത്. 

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആയതിനാൽ ആരുമറിഞ്ഞില്ല. അതാണ് ചൂടോടെ വിറ്റ ഓഡിയം പുതിയ ലക്കം!

ഓഡിയം ലക്ഷണമൊത്ത ഒരു മ പ ആയിരുന്നു, മഞ്ഞ പത്രം. അറുപതുകളിലും എഴുപതുകളിലും ഒരാളെ  നാണം കെടുത്താനോ, അപകീർത്തിപ്പെടുത്താനോ ഉപയോഗിക്കുന്ന കേരളീയ തനതു രീതികളിലൊന്നായിരുന്നു ഈ സോദ്ദേശ സാഹിത്യ പ്രസ്ഥാനം. ബ്ലാക്ക് മെയിൽ ചെയ്ത് കാശ് ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.  

'ജി. അരവിന്ദന്റെ ' ചെറിയ മനുഷ്യരും വലിയ ലോകമെന്ന കാര്‍ട്ടൂണ്‍ നോവലിലെ നരക കാഹളം മഞ്ഞ പത്രക്കാരന്‍' ഗസ്റ്റേപ്പോ ഭാസ്‌കരന്‍
'ജി. അരവിന്ദന്റെ ' ചെറിയ മനുഷ്യരും വലിയ ലോകമെന്ന കാര്‍ട്ടൂണ്‍ നോവലിലെ നരക കാഹളം മഞ്ഞ പത്രക്കാരന്‍' ഗസ്റ്റേപ്പോ ഭാസ്‌കരന്‍
മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 
പത്രപ്രവർത്തനത്തിൽ ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ

കോഴിക്കോട് ' ഓഡിയം' മഞ്ഞക്ക് പണി കിട്ടിയതിനു പിന്നിലെ കഥ ഇങ്ങനെ: മ പ യുടെ ലേഖകൻ കോഴിക്കോടെ ഒരു പ്രമുഖ വ്യക്തിയെ ചെന്ന് കാണുന്നു. അടുത്ത ലക്കം താങ്കളെ കുറിച്ചാണ്; കഥകൾ അച്ചടി കഴിഞ്ഞു. കാശ് തന്നാൽ ഒതുക്കാം. പതിവിനു വിരുദ്ധമായി പ്രമുഖൻ അത് ചിരിച്ച് തള്ളിക്കളഞ്ഞു. അപ്പോൾ ലേഖകൻ ഒന്നു കൂടി പറഞ്ഞു. താങ്കളുടെ സുഹൃത്തുക്കളുടെ കഥകളുമുണ്ട്. അപ്പോൾ അയാളൊന്നു ഞെട്ടി. വൻ സൗഹൃദ വലയമുള്ള ആളാണ്. തന്നെ പറ്റി വരുന്നതു പോലെയല്ലല്ലോ അവരെ കുറിച്ചുള്ളത്.

നാളെ വന്നാൽ കാശ്  തരാമെന്നു പറഞ്ഞ് മ പ ലേഖകനെ പറഞ്ഞയച്ചു. ഉടൻ തന്നെ പ്രമുഖൻ തന്റെ സുഹൃത്തായ  മലയാറ്റൂർ രാമകൃഷ്ണനെ വിളിച്ചു. കാര്യം പറഞ്ഞു. ഇങ്ങനെ ഒന്ന് അച്ചടിക്കുന്നുണ്ടോയെന്ന് അറിയണം. മ പ യെന്ന് കേട്ട പാടെ  മലയാറ്റൂരിന്റെ രക്തം തിളച്ചു. അതിനൊരു കാരണമുണ്ട്. 1968 ൽ മലയാറ്റൂർ ടി ടി സി (ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ) എം ഡിയും ചെയർമാനുമായിരിക്കെ കമ്പനിയിലെ യൂണിയനുമായി കലഹിച്ച് തൊഴിലാളികളുമായി ഏറ്റുമുട്ടിയ സംഭവമുണ്ടായിരുന്നു. ഏറെ താമസിയാതെ ആലുവയിൽ നിന്ന് പുറത്തുവരുന്ന മഞ്ഞപത്രത്തിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. “സാഹിത്യകാരനും ഐ എ എസുകാരനും FACT ക്കടുത്തുള്ള പൊതുമേഖല കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ മാന്യനെ എറണാകുളത്തുള്ള .… ഹോട്ടലിൽ വച്ച് ടിയാൻ  ഒരു വേശ്യയുമൊത്ത് ശയിക്കുമ്പോൾ പോലിസ് പിടികൂടി ! അപ്പോൾ കഥാനായകൻ പോലീസിനോട് കെഞ്ചി.' ഞാൻ ഐ എ എസ് ആണെ! വിട്ടയക്കണേ ! ഉടനെ പോലീസെന്താണ് ചെയ്തത്? ഓടടാ എന്ന് പറഞ്ഞു. കഥാനായകൻ (ഇനിയുള്ള ഭാഗം, ഇതിനകം ആരെങ്കിലും ടിയാനെ തിരിച്ചറിഞ്ഞില്ലെങ്കിൽ അവരുടെ അറിവിലേക്കായി ) കൗപീനവും പൂണുലും അഴിച്ചിട്ട ശേഷം ഒറ്റയോട്ടം!”

ഇത് അച്ചടിച്ച കടലാസിന്റെ ഇരുനൂറ് കോപ്പികൾ TCC കമ്പനിക്ക് വിതരണം ചെയ്തവർ മലയാറ്റൂരിന്റെ ഭാര്യക്കും  ഒരു കോപ്പി തപാലിൽ അയച്ചു. സാദാ തപാലല്ല രജിസ്റ്റർഡ് തപാലിൽ തന്നെ. ഇങ്ങനെ ഒരിക്കൽ മ പയുടെ കടിയേറ്റ ആളാണ് മലയാറ്റൂർ.  

ഒരിക്കൽ മ പയുടെ കടിയേറ്റ ആളാണ് മലയാറ്റൂർ

മലയാറ്റൂർ
മലയാറ്റൂർ

മലയാറ്റൂർ ഉടനെ കോഴിക്കോട് കളക്ടറെ വിളിച്ചു കാര്യം പറഞ്ഞു. അടിയന്തരാവസ്ഥക്കാലമായതിനാൽ കളക്ടർക്കൊക്കെ അധികാരം കൂടുതലാണ്. കളക്ടർ കെ ടി നായർ ഒറിജിനൽ ഓഡിയം ഓഫിസ് റെയ്ഡ് ചെയ്തു. അപ്പോൾ കാര്യം പുറത്ത് വന്നു. അങ്ങനെ ഒന്നും അച്ചടിച്ചിട്ടില്ല. അച്ചടിച്ചു എന്ന് പറഞ്ഞ് വിരട്ടി കാശ് മേടിക്കലാണ് ഓഡിയം ശൈലി. വെറെ ഒരു സംഗതി കൂടി റെയ്ഡിൽ കണ്ടെത്തി. കോഴിക്കോട് ഒരു പ്രസ്സിൽ വാരിക അച്ചടിക്കുന്നു എന്ന് സത്യപ്രസ്താവന കളക്ടർക്ക് നൽകിയിട്ട് സാധനം അച്ചടിക്കുന്നത് വടകരയിലും. ഇതിനെതിരെ കളക്ടർ കേസെടുത്തു.

കഥ അവസാനിക്കുന്നില്ല. മ പ ലേഖകൻ കാശ് വാങ്ങാൻ പിറ്റേന്ന് എത്തിയപ്പോൾ പ്രമുഖൻ അയാളെ കുപ്പിയിലാക്കി. അയാളോട് സൂത്രത്തിൽ വിവരങ്ങൾ തിരക്കി. ഓഡിയം വാർത്തകൾ മുഴുവൻ എഴുതുന്നത് താനാണെന്നും അതിലെ പംക്തികാരനും താനാണെന്ന് പയ്യൻ വെളിപ്പെടുത്തി. എത്ര ശമ്പളം കിട്ടും ? 500 രൂപ. ഉടനെ അദ്ദേഹം ലേഖകന് 2000 രൂപ കൊടുത്തു. ഒരു ലക്കം ഓഡിയം തയ്യാറാക്കാൻ പറഞ്ഞു. ലേഖകൻ തച്ചിനിരുന്ന് എഴുതി. പ്രമുഖൻ സാധനം അച്ചടിച്ച് ഓഡിയം വാങ്ങുന്ന കടകളിൽ എത്തിച്ചു. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആയതിനാൽ ആരുമറിഞ്ഞില്ല. അതാണ് ചൂടോടെ വിറ്റ ഓഡിയം പുതിയ ലക്കം!

അങ്ങനെ മഞ്ഞ പത്രക്കാരനെ മഞ്ഞ പത്രം കൊണ്ടുതന്നെ വിറപ്പിച്ച് ചരിത്രം സൃഷ്ടിച്ചു.

തെങ്ങുകയറ്റം പഠിപ്പിക്കാൻ കോളേജ് തുടങ്ങുക, ബാർ അറ്റാച്ച്ഡ് ഹോട്ടലിനു പകരം ടെമ്പിൾ അറ്റാച്ച്ഡ് ലോഡ്ജ് തുടങ്ങുക, രാവിലെ അലക്കുകാരുടെ മർദനവും വൈകീട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിക്കുക തുടങ്ങിയ കൗതുകകരമായ നിരവധി പ്രവൃത്തികളിലൂടെ രാംദാസ് വൈദ്യർ  എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു

ആരാണ് ഇതിന് പിന്നിൽ എന്ന് കുറച്ചു കാലം അജ്ഞാതമായിരുന്നു. പിന്നീട് ആരാണെന്ന് കുറച്ചു പേർക്കെങ്കിലും മനസിലായി. പത്രത്തിൽ പോലും വാർത്തയായി വരാത്ത ഈ സംഭവം പിന്നീട് പലരും എഴുതിയാണ് ഡ്യൂപ്ലിക്കേറ്റിന്റെ പിന്നിലെ വ്യക്തി ആരാണെന്ന് അറിഞ്ഞത്.

ലോകത്തിൽ മറ്റൊരിടത്തും നടന്നിരിക്കാൻ സാധ്യതയില്ലാത്ത ഈ കഥയിലെ നായകൻ കോഴിക്കോടെ രാംദാസ് വൈദ്യരായിരുന്നു. പാരമ്പര്യ വൈദ്യന്മാരുടെ കുടുംബത്തിൽ കോഴിക്കോട് ജനിച്ച രാംദാസിന് പക്ഷേ കൂടുതൽ താല്പര്യം ആക്ഷേപ ഹാസ്യത്തിലായിരുന്നു. എന്നാൽ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മാത്രമല്ല അദ്ദേഹം മലയാളികളെ ചിരിപ്പിച്ചത്. തെങ്ങുകയറ്റം പഠിപ്പിക്കാൻ കോളേജ് തുടങ്ങുക, ബാർ അറ്റാച്ച്ഡ് ഹോട്ടലിനു പകരം ടെമ്പിൾ അറ്റാച്ച്ഡ് ലോഡ്ജ് തുടങ്ങുക, രാവിലെ അലക്കുകാരുടെ മർദനവും വൈകീട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിക്കുക തുടങ്ങിയ കൗതുകകരമായ നിരവധി പ്രവൃത്തികളിലൂടെ അദ്ദേഹം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 

സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച, രസ കഷായം കുടിപ്പിച്ച രാംദാസ് വൈദ്യർ മരിച്ചിട്ട് ഇന്ന് (ഒക്ടോബർ 22) 25 വർഷം തികയുന്നു. 

logo
The Fourth
www.thefourthnews.in