നിയമം കണിശമാക്കിയപ്പോൾ പിന്തുണച്ചു, വിട്ടുനിന്ന എംപിയിൽനിന്ന് കാരണം തേടി;
യുഎപിഎയോടുള്ള സിപിഎം സമീപനം ശരിക്കുമെന്ത്?

നിയമം കണിശമാക്കിയപ്പോൾ പിന്തുണച്ചു, വിട്ടുനിന്ന എംപിയിൽനിന്ന് കാരണം തേടി; യുഎപിഎയോടുള്ള സിപിഎം സമീപനം ശരിക്കുമെന്ത്?

യു എ പി എ ഭേദഗതി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന സെബാസ്റ്റ്യൻ പോളിൽനിന്നാണ് സിപിഎം 2009 ൽ വിശദീകരണം തേടിയത്

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിപിഎം തിരഞ്ഞെടുപ്പ് പ്രകടന പത്രിക അതിലെ വിപ്ലവകരമായ നിലപാടുകൊണ്ടാണ് ശ്രദ്ധേയമായത്. കേന്ദ്രത്തില്‍ ഭരണത്തിലേറാന്‍ ഒരു സാധ്യതയുമില്ലെങ്കിലും വിവിധ വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് ഇതാണെന്ന് വ്യക്തമാക്കുകയാണ് സിപിഎം പ്രകടനപത്രിക പുറത്തിറക്കുന്നതിലൂടെ ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളില്‍ വ്യതിരിക്തമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന രേഖയെന്ന നിലയിലും ഈ പ്രകടനപത്രിക ശ്രദ്ധേയമാണ്.

പ്രകടനപത്രികയിൽ പറയുന്ന പ്രധാന കാര്യം യു എ പി എ, പി എം എൽ എ എന്നീ നിയമങ്ങള്‍ റദ്ദാക്കുമെന്നാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരസമൂഹവും ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് നിരക്കാത്തതാണെന്ന് പറയുന്നതാണ് യു എ പി എ നിയമവും പി എം എല്‍ എയിലെ ചില വ്യവസ്ഥകളും. പി എം എല്‍ എ നിയമത്തില്‍ മോദി ഭരണകൂടം വരുത്തിയ ഭേദഗതി ഇതിനകം തന്നെ പൗരാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പിന് വിധേയമായതാണ്. എന്നാല്‍ യുഎപിഎ നിലപാടില്‍ സി പി എമ്മിന്റെ സമീപനം എന്താണ്?

നിയമം കണിശമാക്കിയപ്പോൾ പിന്തുണച്ചു, വിട്ടുനിന്ന എംപിയിൽനിന്ന് കാരണം തേടി;
യുഎപിഎയോടുള്ള സിപിഎം സമീപനം ശരിക്കുമെന്ത്?
സിക്കറിൽ അരിവാൾ ചുറ്റിക നക്ഷത്രം പിടിച്ച് കൈ, അമ്രാ റാമിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്

1967 ലെ യു എ പി എ നിയമത്തില്‍ കാര്യമായ ഭേദഗതി കൊണ്ടുവന്നത് 2008 ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്തായിരുന്നു. അന്ന് ഒന്നാം യു പി എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു ഭരിച്ചിരുന്നത്. മുംബൈ ഭീകാരക്രമണത്തെ തുടര്‍ന്നാണ് യു എ പി എയില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭേദഗതി ചെയ്ത്.

അന്ന് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഭേദഗതിയ്ക്ക് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത പാര്‍ട്ടിയാണ് സി പി എം. ഇന്ന് റദ്ദാക്കുമെന്ന പറഞ്ഞ അതേ നയങ്ങളെ അന്ന് സി പി എം പിന്തുണയ്ക്കുകയായിരുന്നു.

സെന്‍ട്രല്‍ ഹാളില്‍ നമ്പാടന്‍ മാഷ് കടുംനിറത്തിലുളള കട്ടന്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് സഭയില്‍ വോട്ടെടുപ്പിനുള്ള മണി മുഴങ്ങിയത്. എല്ലാവരും സഭയില്‍ ഓടിക്കയറിയപ്പോള്‍ ഞാന്‍ സെന്‍ട്രല്‍ ഹാളില്‍ തന്നെ ഇരുന്നു. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന അസുലഭ മൂഹൂര്‍ത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു

സെബാസ്റ്റ്യൻ പോൾ

അക്കാലത്ത് സി പി എം പിന്തുണയോടെ എറണാകുളം മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍. യു എ പി എ ഭേദഗതിയോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തന്റെ ആത്മകഥയായ 'എന്റെ കാലം എന്റെ ലോകം' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. ''ബില്ലിലെ ഭേദഗതികളെ അനുകൂലിച്ചുള്ള വോട്ടെടുപ്പില്‍ താന്‍ പങ്കെടുത്തില്ല. പാര്‍ട്ടി വിപ്പ് ഉണ്ടായിരുന്നു കര്‍ശന വ്യവസ്ഥകള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല,'' സെബാസ്റ്റ്യൻ പോൾ പറയുന്നു.

സെബാസ്റ്റ്യൻ പോളിന്റെ ആത്മകഥ 'എന്റെ കാലം എന്റെ ലോകം'
സെബാസ്റ്റ്യൻ പോളിന്റെ ആത്മകഥ 'എന്റെ കാലം എന്റെ ലോകം'

''സെന്‍ട്രല്‍ ഹാളില്‍ നമ്പാടന്‍ മാഷ് കടും നിറത്തിലുളള കട്ടന്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് സഭയില്‍ വോട്ടെടുപ്പിനുള്ള മണി മുഴങ്ങിയത്. എല്ലാവരും സഭയില്‍ ഓടിക്കയറിയപ്പോള്‍ ഞാന്‍ സെന്‍ട്രല്‍ ഹാളില്‍ തന്നെ ഇരുന്നു. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന അസുലഭ മൂഹൂര്‍ത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും സഭയിലേക്ക് പ്രവേശിക്കാതെ സെന്‍ട്രല്‍ ഹാളില്‍ തന്നെ ഇരുന്നു. മനഃസാക്ഷിയെ തൃപ്തിപെടുത്തുന്നതിനുളള വിട്ടുനില്‍ക്കല്‍ ഞാന്‍ വാര്‍ത്തയാക്കിയില്ല. മാധ്യമങ്ങള്‍ അത് ശ്രദ്ധിച്ചതുമില്ല. പക്ഷേ പാര്‍ട്ടി അത് ശ്രദ്ധിച്ചു. ബസുദേബ് ആചാര്യയില്‍നിന്ന് എനിയ്‌ക്കൊരു കത്ത് കിട്ടി.''

പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള സ്വതന്ത്രനാണെങ്കിലും സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിനെ അംഗീകരിക്കാന്‍ സി പി എം തയ്യാറായില്ല. ബില്ലിലെ ഭേദഗതിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാത്തതിന് സി പി എം സെബാസ്റ്റ്യന്‍ പോളിനോട് വിശദീകരണം തേടി. അന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന ബസുദേബ് ആചാര്യയാണ് വിശദീകരണം തേടിയത്. അതായത് ഇപ്പോള്‍ റദ്ദാക്കുമെന്ന പറയുന്ന യു എ പി എ നിയമത്തോട് സി പി എംഅന്ന് പാര്‍ലമെന്റില്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നു.

നിയമം കണിശമാക്കിയപ്പോൾ പിന്തുണച്ചു, വിട്ടുനിന്ന എംപിയിൽനിന്ന് കാരണം തേടി;
യുഎപിഎയോടുള്ള സിപിഎം സമീപനം ശരിക്കുമെന്ത്?
Today In History: ചുവന്ന സൂര്യോദയം, ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റിട്ട് 67 വർഷം

2009 ജനുവരി 15 നല്‍കിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നല്‍കിയ കത്തും സെബാസ്റ്റ്യന്‍ പോള്‍ തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2008 ഡിസംബര്‍ 17 ന് യുഎപിഎ നിയമ ഭേദഗതി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിന്റെ കാരണങ്ങള്‍ എന്തെന്ന് അന്വേഷിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കത്ത്.

യുഎപിഎ ഭേദഗതി ബിൽ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിന് വിശദീകരണം തേടി സി പി എമ്മിന്റെ അന്നത്തെ ലോക്‌സഭാ പാർട്ടി നേതാവ് ബസുദേബ് ആചാര്യ  
സെബാസ്റ്റ്യൻ പോളിന് നൽകിയ കത്ത്
യുഎപിഎ ഭേദഗതി ബിൽ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിന് വിശദീകരണം തേടി സി പി എമ്മിന്റെ അന്നത്തെ ലോക്‌സഭാ പാർട്ടി നേതാവ് ബസുദേബ് ആചാര്യ സെബാസ്റ്റ്യൻ പോളിന് നൽകിയ കത്ത്

കേരളത്തില്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നശേഷം വിമത രാഷ്ട്രീയം പറയുന്നവര്‍ക്കെതിരെ വ്യാപകമായി യു എ പി എ എടുത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2016 മുതല്‍ 2021 വരെ അഞ്ച് വര്‍ഷം 145 കേസെടുത്തുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മാവോയിസ്റ്റുകള്‍ക്കും അനുഭാവികള്‍ക്കുമെതിരാെയാണ് യു എ പി എ വ്യാപകമായി ചുമത്തപ്പെട്ടത്. കാസർക്കോട് പള്ളിയില്‍ കയറി മൗലവിയെ കൊലപ്പെടുത്തിയ ആര്‍എസ് എസ് ആക്രമികള്‍ക്കെതിരെ പോലും യു എ പി എ ചുമത്താതിനെ മുഖ്യമന്ത്രി തന്നെ ഈയിടെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ യു എ പി എയുടെ കാര്യത്തിലെങ്കിലും സിപിഎം നിലപാടും പ്രവൃത്തിയും വ്യത്യസ്തമാണ്. ഒരേ സമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന ഒരുതരം സവിശേഷ നിലപാട്.

logo
The Fourth
www.thefourthnews.in