രാഷ്ട്രപതി ദ്രൌ പതി മുര്ർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും
രാഷ്ട്രപതി ദ്രൌ പതി മുര്ർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും

ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതിയായി അധികാരമേറ്റു

രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു

ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍ഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, ലോക്‌സഭ, രാജ്യസഭ എംപിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാഷ്ട്രപതി ദ്രൌ പതി മുര്ർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും
ശെഖാവത്തിനെ മാതൃകയാക്കുമോ? ആരാണ് പുതിയ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ?

528 വോട്ടുകള്‍ നേടിയാണ് ധന്‍ഖര്‍ ഉപരാഷ്ട്രപതി പദത്തിലെത്തിയത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. പാര്‍ലമെന്റിലെ ഇരുസഭകളിലെയും 780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യതത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ടായിരുന്നു വേണ്ടിയിരുന്നത്. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പരിഗണിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥി കൂടിയാണ് ധന്‍ഖര്‍. കഴിഞ്ഞ തവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിന് 516 വോട്ടുകളാണ് ലഭിച്ചത്. ഗോപാല്‍ക്യഷ്ണ ഗാന്ധിക്ക് 244 വോട്ടുകളും ലഭിച്ചിരുന്നു.

രാഷ്ട്രപതി ദ്രൌ പതി മുര്ർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും
ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി

രാജസ്ഥാനില്‍ നിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ് ധന്‍ഖര്‍. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്ന ധന്‍ഖര്‍ 1989ലാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. അതേവര്‍ഷം ഝുന്‍ഝുനു മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. തൊട്ടടുത്ത വര്‍ഷം കേന്ദ്രമന്ത്രിയായി. 1993-98ല്‍ കിഷന്‍ഗഢ് മണ്ഡലത്തെ പ്രതിനിധീകരിച്ച് രാജസ്ഥാന്‍ വിധാന്‍ സഭയിലെത്തി.

2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു.‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുളള ഏറ്റുമുട്ടലിന്റെ പേരില്‍ ധന്‍ഖര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ധന്‍ഖര്‍ ഉയര്‍ത്തിയിരുന്നത്.

logo
The Fourth
www.thefourthnews.in