കർണാടകയിലെ 'കനൽത്തരി'യാകാൻ ബാഗേപള്ളി

നാടിന്റെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. അനിൽകുമാറാണ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി

കർണാടകയിൽ സിപിഎമ്മിന്റെ പാർലമെന്ററി മോഹമത്രയും ആന്ധ്രാ അതിർത്തിയിലെ ബാഗ്ഗേപള്ളി എന്ന മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ്. മണ്ഡലത്തിൽ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് സിപിഎം സ്ഥാനാർഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ഏറെക്കുറെ ഉറപ്പാക്കുകയാണ് ഇടതു വിജയം. നാടിന്റെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. അനിൽകുമാറാണ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി. കോവിഡ് കാലത്ത് ബാഗേപള്ളിക്കാരുടെ രക്ഷകനായിരുന്നു അദ്ദേഹം.

കർണാടകയിലെ 'കനൽത്തരി'യാകാൻ ബാഗേപള്ളി
ബാഗേപള്ളിയിൽനിന്ന് വീണ്ടുമൊരു എംഎൽഎയെ കിട്ടിയേക്കും; സിപിഎം പ്രതീക്ഷയ്ക്ക് കരുത്തായി ജെഡിഎസ് പിന്തുണ

1983, 1994, 2004 എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കർണാടക നിയമസഭയിൽ സിപിഎം പ്രതിനിധിയെ എത്തിച്ച മണ്ഡലമാണ് ബാഗേപള്ളി. 20 വർഷങ്ങൾക്കിപ്പുറം ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിക്കുള്ളത്. ജനകീയനായ സ്ഥാനാർഥിയെ മുന്നിൽ നിർത്തി മണ്ഡലം പിടിക്കാനുള്ള സിപിഎം നീക്കം വിജയം കാണുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിപിഐയും മണ്ഡലത്തിൽ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിക്കബല്ലാപുര ലോക്സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ബാഗേപള്ളി, ബെംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാർഷിക - പിന്നാക്ക ഗ്രാമമാണിത്. ഇവിടുന്ന് 20 കിലോമീറ്റർ മാത്രമേയുള്ളൂ ആന്ധ്രാ അതിർത്തിയിലേക്ക്. 26.93 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളാണ് ഇവിടത്തെ ഏറ്റവും വലിയ വോട്ട് ബാങ്ക്.17.03 ശതമാനം വരുന്ന പട്ടികവർഗവും ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. 12 ശതമാനം മുസ്ലിം വോട്ടുകളും മണ്ഡലത്തിലുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in