മോദി 3.0: അധികാരമേറ്റ്  20 ദിവസം, ആൾക്കൂട്ടക്കൊല ആറ്

മോദി 3.0: അധികാരമേറ്റ് 20 ദിവസം, ആൾക്കൂട്ടക്കൊല ആറ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത് ജൂൺ 4 നാണ്. ജൂൺ 7-ാം തീയ്യതിയാണ് ആദ്യത്തെ ആൾക്കൂട്ട കൊലപാതകം നടക്കുന്നത്

മൂന്നാം മോദി സർക്കാർ അധികാരമേറ്റെടുത്ത് 20 ദിവസത്തിനുള്ളിൽ 6 പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിജെപിക്ക് സ്വന്തം നിലയ്ക്ക് ഭൂരിപക്ഷതമില്ലാത്ത ഒരു സർക്കാറിനു കീഴിലും ഹിന്ദുത്വം അതിന്റെ പ്രാകൃത ചോദനകളുമായി മുന്നോട്ടുപോകുന്നതിൻ്റെ ചിത്രങ്ങളാണിത്.

വ്യത്യസ്ത സംഭവങ്ങളിലായി നാലുപേർ ചത്തിസ്‌ഗഡിലും. ഒരാൾ വീതം ഉത്തർപ്രദേശിലെ അലിഗഡിലും ഗുജറാത്തിലെ ചിഖോദ്രയിലും കൊല്ലപ്പെട്ടു. ഇതിനൊപ്പം ബക്രീദിന്റെ സമയത്ത് രാജ്യത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വർഗീയ സംഘർഷങ്ങളുടെ വാർത്തകളും ചേർത്ത് വായിക്കണം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത് ജൂൺ 4 നാണ്. ജൂൺ 7 ആം തീയ്യതിയാണ് ആദ്യത്തെ ആൾക്കൂട്ട കൊലപാതകം നടക്കുന്നത്. മൂന്ന് മുസ്ലിം യുവാക്കളെയാണ് പശുവിനെ കച്ചവടം ചെയ്യാൻ കൊണ്ടുപോയി എന്നാരോപിച്ച് കൊന്നുകളഞ്ഞത്. സദാം ഖുറേഷി, അദ്ദേഹത്തിന്റെ ബന്ധു ചാന്ദ് മിയ ഖാൻ, ഗുഡ്ഡു ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

മോദി 3.0: അധികാരമേറ്റ്  20 ദിവസം, ആൾക്കൂട്ടക്കൊല ആറ്
യോഗിയുടെ യുപിയിൽ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല, അവശ്യസൗകര്യങ്ങളില്ല; ഹത്രാസ് നൽകുന്ന പാഠമെന്ത്?
logo
The Fourth
www.thefourthnews.in